DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

IRON-FOLIC TABLET DATA ENTRY


സ്കൂളുകളില്‍ നടക്കുന്ന അയണ്‍-ഫോളിക്ക് ടാബ്‌ലറ്റുകളുടെ വിതരണം സംബന്ധിച്ച വിശദാംശങ്ങള്‍ ഈ മാസം(ഒക്‌ടോബര്‍) മുതല്‍ എല്ലാ വിദ്യാലയങ്ങളും നടത്തണമെന്ന നിര്‍ദ്ദേശം. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വേണ്ട പരിശീലനം എല്ലാ സബ്‌ജില്ലകളിലും നടന്നിട്ടുണ്ട്. ആറ് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളുടെ ടാബ്‌ലറ്റ് വിതരണം ഇതിനായുള്ള സൈറ്റില്‍ നടത്തേണ്ടത് ബന്ധപ്പെട്ട ക്ലാസ് അധ്യാപകരാണ്. എല്ലാ മാസത്തിലെയും ആദ്യ മൂന്ന് പ്രവര്‍ത്തിദിവസത്തിനകം തൊട്ട് മുമ്പിലത്തെ മാസത്തെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തണം. അതായത് ഒക്ടോബര്‍ മാസം നടത്തയ ഗുളികകളുടെ വിതരണതതിന്റെ വിശദാംശങ്ങള്‍ നവംബര്‍ മൂന്നിനകം പൂര്‍ത്തീകരിക്കണം. ഓരോ മാസത്തിലെയും മൂന്നാം പ്രവര്‍ത്തിദിവസം അതത് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ ഇത് Confirm ചെയ്യണം. തൊട്ടടുത്ത ദിവസം ജില്ലാ-ഉപജില്ലാ തനത്തില്‍ ഇതിന്റെ അവലോകനം നടത്തേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്നു
  1. വിശദാംശങ്ങള്‍ നല്‍കേണ്ട സൈറ്റിന്റെ അഡ്രസ് :- http://103.251.43.156/ironfolic/
  2. സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള Username & Password സമ്പൂര്‍ണ്ണയുടെത്.
  3. Stock എന്ന ലിങ്കില്‍ നിലവിലുള്ള Stock വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്ന് ഓരോ തവണയും ഗുളിക ലഭിക്കുന്ന അവസരത്തില്‍ ലഭിച്ച ഗുളികകളുടെ എണ്ണം ചേര്‍ത്ത് Update ചെയ്യാന്‍ മറക്കരുത്
  4. ഓരോ ക്ലാസ് അധ്യാപകരും Class-wise Monthly Register എന്ന ലിങ്കില്‍ പ്രവേശിച്ച് അവരവരുടെ ക്ലാസ്, ഡിവിഷന്‍,മാസം ഇവ തിരഞ്ഞെടുത്ത് Submit Button അമര്‍ത്തിയാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയ പ്രകാരമുള്ള കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട പേജ് ദൃശ്യമാകും . ഇതില്‍ ഓരോ കുട്ടിയുടെയും പേരിനു നേരെ ആരോ ആഴ്ചയുടെയും നേരെയുള്ള ബോക്സില്‍ ഗുളിക നല്‍കിയിട്ടുണ്ടെങ്കില്‍ ടിക്ക് മാര്‍ക്ക് നല്‍കുക. എല്ലാ ആഴ്ചയിലെ നല്‍കിയിട്ടില്ലെങ്കില്‍ അതിന്റെ കാരണം അവസാന ബോക്സില്‍ നല്‍കുക.
  5. ഇത്തരത്തില്‍ എല്ലാ കുട്ടികളുടെയും വിശദാംശങ്ങള്‍ നല്‍കി Submit ബട്ടണ്‍ അമര്‍ത്തുക.
  6. ഇത്തരത്തില്‍ എല്ലാ ക്ലാസുകളുടെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ മൂന്നാമത്തെ പ്രവര്‍ത്തിദിവസത്തില്‍ പ്രധാനാധ്യാപകന്‍/പ്രധാനാധ്യാപിക Report ലിങ്കില്‍ ക്ലിക്ക് ചെയ്ത് മാസം തിരഞ്ഞെടുത്ത് പേജിന്റെ ചുവട്ടിലുള്ള Confirm ബട്ടണ്‍ അമര്‍ത്തുന്നതോടെ ആ മാസത്തെ വിവരങ്ങള്‍ Update ചെയ്യപ്പെട്ടിട്ടുണ്ടാവും. ഈ പേജിന്റെ പ്രിന്റ് ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കുന്നതിന് Report പേജിന്റെ മുകളിലുള്ള Print ബട്ടണ്‍ അമര്‍ത്തിയാല്‍ മതി

അയണ്‍-ഫോളിക്ക് ടാബ്‌ലറ്റ് കൂടാതെ ആറ് മാസത്തിലൊരിക്കല്‍ കുട്ടികള്‍ക്ക് വിരക്കുള്ള ഗുളികകളും (Albentazole) വിതരണം ചെയ്യുന്നുണ്ട് പ്രസ്തുതമാസങ്ങളില്‍ ഇതിന്റെ വിശദാംശങ്ങളും ഉള്‍പ്പെടുത്തേണ്ടതാണ് . സാധാരണയായി ആഗസ്ത്/ഫെബ്രുവരി മാസങ്ങളിലാണ് ഇവ വിതരണം നടത്തുന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു കൊണ്ട് IT@School-ന്റെ തൃശൂര്‍ ജില്ല കോര്‍ഡിനേറ്റര്‍ Sri Anil P.B തയ്യാറാക്കിയ പ്രസന്റേഷന്‍ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post