കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഹരിശ്രീ വെബ് പോര്‍ട്ടല്‍ റിസള്‍ട്ട് അപ്‌ലോഡിങ്ങ്-ചില തെറ്റുകള്‍

ഹരിശ്രീ വെബ് പോര്‍ട്ടലില്‍ ഓണപരീക്ഷയുടെ റിസള്‍ട്ട് അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് നല്‍കിയരുന്നല്ലോ. ചിലവിദ്യാലയങ്ങള്‍ റിസള്‍ട്ട് അപ്‌ലോഡ് ചെയ്തതില്‍ കണ്ട ഒരു അപാകത ഇവിടെ ചൂണ്ടിക്കാണിക്കട്ടെ.
താഴെ ഒരു വിദ്യാലയം അപ്‌ലോഡ് ചെയ്ത റിസള്‍ട്ടിന്റെ സ്ക്രീന്‍ഷോട്ട്  ആണ്.
ഈ രീതിയിലുള്ള ഡേറ്റാ എന്‍ട്രി നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാന്‍
കഴിയും . ഇവിടെ ഡേറ്റാ എന്‍ട്രി നടത്തിയ വിദ്യാലയം ആകെ കുട്ടികളുടെ എണ്ണം 196 എന്നെഴുതിയത് വരെ ശരിയാണ്. TOTAL STUDENTS BELOW ELIGIBILITY STATUS എന്നതില്‍ 0 എന്ന് നല്‍കിയത് വഴി വിജയശതമാനം 100 എന്നാവും റിപ്പോര്‍ട്ട് കാണുന്ന ഏതൊരാള്‍ക്കും മനസിലാവുക. എന്നാല്‍ വിഷയങ്ങള്‍ തിരിച്ചുള്ള റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കണക്കിന് 98 പേര്‍ തോറ്റതായി കാണാം. 
             ഏറ്റവും അവസാന കോളത്തില്‍ ചേര്‍ക്കേണ്ടത് ഒരു വിഷയത്തിലെങ്കിലും തോറ്റ കുട്ടികളുടെ എണ്ണമാണ് . ഈ വിദ്യാലയത്തില്‍ അത് 98 അല്ലെങ്കില്‍ അതിലുമധികമായിരിക്കണം. ഇത്തരത്തിലുള്ള തെറ്റുകള്‍ വരുത്തിയ വിദ്യാലയങ്ങള്‍ അത് കഴിയുന്നതും വേഗം തിരുത്തണമെന്ന് അഭ്യര്‍ഥിക്കുന്നു.
അല്ലാത്ത പക്ഷം പോര്‍ട്ടലിലെ VIJAYASREE GRADE UPLOAD എന്ന ലിങ്കില്‍ പ്രവേശിക്കുന്ന ഏതൊരാള്‍ക്കും Grade Details ->Grade Status(2014-2015) എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ ജില്ലയിലെ വിദ്യാലയങ്ങളിലെ റിസള്‍ട്ട് വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും. പല വിഷയങ്ങളിലും കുട്ടികള്‍ D, E ഗ്രേഡുകള്‍ ലഭിച്ചിട്ടും വിജയശതമാനം 100 എന്നതോ സമാനമായതോ ആയ റിപ്പോര്‍ട്ട് ലഭ്യമാകും

Post a Comment

Previous Post Next Post