കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഗാന്ധിസ്മൃതി ദിനാചരണം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ 10 വരെ ഗാന്ധിസ്മൃതി ദിനാചരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വ്യാഴാഴ്ച സ്‌കൂള്‍ അസംബ്ലി സംഘടിപ്പിക്കുകയും ഗാന്ധിജിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തയതിനുശേഷം ഗാന്ധിയന്‍ ചിന്തകളെ സംബന്ധിച്ചും അവയുടെ ആനുകൂലിക പ്രസക്തിയെ സംബന്ധിച്ചും ഒരു സന്ദേശം നല്‍കേണ്ടതാണ്. ഇത് അധ്യാപകര്‍ നേരിട്ട് നടത്തുകയോ പുറമേ നിന്നുള്ള മറ്റ് പ്രമുഖ വ്യക്തികളെക്കൊണ്ട് നടത്തിക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ ഗാന്ധിജിയെപ്പറ്റിയുള്ള ഗാന്ധി, മേക്കിങ് ഓഫ് മഹാത്മ എന്നീ സിനിമകളില്‍ ഏതെങ്കിലുമൊന്ന് പ്രദര്‍ശിപ്പിക്കാവുന്നതുമാണ്. ഒക്ടോബര്‍ മൂന്ന് (വെള്ളി) : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളും ഫര്‍ണിച്ചറും മറ്റും വൃത്തിയും വെടിപ്പുമുള്ളതാക്കുക. ഒക്ടോബര്‍ നാല് (ശനി) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരപ്രദേശങ്ങളില്‍ (മുറ്റം, ഗ്രൗണ്ട് തുടങ്ങിയവ) ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വൃത്തിയും വെടിപ്പുമുള്ളതാക്കുക. വിദ്യാഭ്യാസ സ്ഥാപന പരിസരത്തെവിടെയെങ്കിലും പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ടിട്ടുണ്ടെങ്കില്‍ അവ ഉടനടി നീക്കം ചെയ്ത് സ്ഥലം വൃത്തിയാക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് സുരക്ഷിതമായ രീതിയില്‍ നിര്‍മാര്‍ജനം ചെയ്യണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കരുത്. ഒക്ടോബര്‍ അഞ്ച് (ഞായര്‍) : വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ് മുറികളിലെയും ശുചിമുറികളിലെയും മറ്റും ചുവരുകള്‍ ചായം പൂശുക. ഒക്ടോബര്‍ ആറ് (തിങ്കള്‍) : മതിയായ ശുചിമുറികള്‍ നിര്‍മ്മിക്കുക, ശുചിമുറികള്‍ എല്ലാ ദിവസവും വൃത്തിയാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാനുള്ള ഉത്തരവദിത്വം അധ്യാപകരെ/ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ച് സ്ഥാപന മേധാവി ഉത്തരവ് പുറപ്പെടുവിക്കുക. മലിന ജലം കെട്ടിക്കിടക്കാതിരിക്കാന്‍ വേണ്ട സംവിധാനങ്ങള്‍ നടപ്പിലാക്കുക. പച്ചക്കറിത്തോട്ടം/പൂന്തോട്ടം നിര്‍മിക്കുക. ഒക്ടോബര്‍ ഏഴ് (ചൊവ്വ) : കുടിവെള്ള സംവിധാനം കാര്യക്ഷമമാക്കുക, കിണറുകളും കുടിവെള്ള ടാങ്കുകളും വൃത്തിയാക്കുക. പൊട്ടിയ ടാപ്പുകള്‍ നന്നാക്കുക തുടങ്ങിയവ. ഒകാടോബര്‍ എട്ട് (ബുധന്‍ : പ്ലാസ്റ്റിക് കവറുകള്‍ നിക്ഷേപിക്കുന്നതിനും നീക്കം ചെയ്യുന്നതിനും/നശിപ്പിക്കുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുക, മറ്റ് ഖരമാലിന്യങ്ങള്‍ സംഭരിക്കുന്നതിനും നിക്ഷേപിക്കുന്നതിനും നീക്കംചെയ്യുന്നതിനും നശിപ്പിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുക. ഒക്ടോബര്‍ ഒന്‍പത് (വ്യാഴം) : ഭക്ഷണം തയ്യാറാക്കുന്ന അടുക്കള, പാത്രങ്ങള്‍, പരിസരം എന്നിവ വൃത്തിയും വെടിപ്പുമുള്ളതാക്കുക, ആഹാര സാധനങ്ങള്‍ സംഭരിക്കുന്നതിനും വിളമ്പുന്നതിനും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കരുത്. ലഭ്യതയനുസരിച്ച് സ്റ്റീല്‍ പാത്രങ്ങള്‍ , വാഴയില എന്നിവ ഉപയോഗിക്കുക. ഒക്ടോബര്‍ പത്ത് (വെള്ളി) : മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മൂലമുള്ള ദൂഷ്യവശങ്ങള്‍, പരിസര ശുചീകരണത്തിന്റെ പ്രാധാന്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി പ്ലക്കാര്‍ഡുകളും മറ്റും ഉള്‍പ്പെടുത്തി റാലികള്‍ സംഘടിപ്പിക്കേണ്ടതും വിദഗ്ദ്ധരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറ്റ് പൊതുജനങ്ങള്‍ക്കുമായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കേണ്ടതുമാണ്.

Post a Comment

Previous Post Next Post