കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ശിശുദിന സ്റ്റാമ്പിന് ചിത്രരചനകള്‍ ക്ഷണിച്ചു


ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പിന് അനുയോജ്യമായ ചിത്രങ്ങള്‍ തെരഞ്ഞെടക്കുന്നതിന് ഒന്‍പത് വയസ് മുതല്‍ 16 വയസ് വരെ പ്രായമുളള കുട്ടികളില്‍ നിന്നും സംസ്ഥാന ശിശുക്ഷേമ സമിതി ചിത്രരചനകള്‍ ക്ഷണിച്ചു. ചിത്രങ്ങള്‍ക്ക് ജലഛായം, പോസ്റ്റര്‍ കളര്‍, ക്രയോണ്‍സ്, ഓയില്‍ പെയിന്റ് ഇവയില്‍ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. പേപ്പറിന്റെ വലിപ്പം 12 സെന്റീമീറ്റര്‍ നീളവും ഒന്‍പത് സെന്റിമീറ്റര്‍ വീതിയും ആയിരിക്കണം. മത്സരത്തിനു പ്രത്യേക വിഷയം ഇല്ല. സ്റ്റാമ്പിന്റെ വലിപ്പത്തിലേക്ക് ചിത്രം ചെറുതാക്കുന്നതു മൂലം വിശദാംശങ്ങള്‍ അസ്പഷ്ടമാകാന്‍ ഇടയുളളതുകൊണ്ട് ചിത്രത്തിനു തെരഞ്ഞെടുക്കേണ്ട നിറം, പശ്ചാത്തല രേഖകള്‍ ഇവ കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. തെരഞ്ഞെടുത്ത ചിത്രം വരച്ച വിദ്യാര്‍ത്ഥിക്കു സമ്മാനവും സമ്മാനാര്‍ഹനാകുന്ന വിദ്യാര്‍ത്ഥി പഠിക്കുന്ന സ്‌കൂളിന് റോളിംഗ് ട്രോഫിയും നല്‍കും. ചിത്രത്തിന്റെ വിഷയം, വിദ്യാര്‍ത്ഥിയുടെ പേര്, വയസ്, മേല്‍വിലാസം, പഠിക്കുന്ന ക്ലാസ് എന്നിവ ചിത്രത്തിന്റെ മറുപുറത്ത് എഴുതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍/ ഹെഡ്മിസ്ട്രസ് സാക്ഷ്യപ്പെടുത്തിയ ചിത്രരചനകള്‍ ജില്ലാ കളക്ടര്‍, തിരുവനന്തപുരം ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റര്‍, കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം- 14 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ വഴിയോ സെപ്തംബര്‍ 30 നകം എത്തിക്കണം.

Post a Comment

Previous Post Next Post