കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഒരു മിഠായിക്ക് ഒരു സ്വര്‍ണ്ണക്കപ്പ് അഥവാ ഒരു കിലോ സ്വര്‍ണ്ണക്കപ്പ്

ഒരു മിഠായിക്ക് ഒരു സ്വര്‍ണ്ണക്കപ്പ് അഥവാ ഒരു കിലോ സ്വര്‍ണ്ണക്കപ്പ് എന്ന പേരില്‍ സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളക്ക് വേണ്ടി സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിനായി കുട്ടികളില്‍ നിന്നും ഈ മാസം 22-ന് ഒരു രൂപ വീതം പിരിച്ചെടുത്ത് അത് സ്വര്‍ണ്ണക്കപ്പ് നിര്‍മ്മിക്കുന്നതിനായി  വിനിയോഗിക്കുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടല്ലോ.
ഇതിനായി സ്കൂള്‍ തലത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
  1. 2014 സെപ്തംബര്‍ 22-ന് രാവിലെ 10 മണിക്കും 11 മണിക്കും ഇടയിലുള്ള സമയത്ത് എല്ലാ ക്ലാസുകളിലെ വിദ്യാര്‍ഥികളില്‍ നിന്നും ഒരു രൂപ വീതം പിരിക്കണം
  2. 2014 സെപ്തംബര്‍ 23,24 തീയതികളിലായി പൊതുവിദ്യാഭ്യാസഡയറക്ടറുടെ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ തിരുവനന്തപുരത്തെ ജഗതി ബ്രാഞ്ചില്‍ മാറത്തക്ക വിധം ബാങ്ക് DD എടുക്കണം.നാഷണലൈസ്‌ഡ് ബാങ്കില്‍ നിന്നുമാണ് ഡി ഡി എടുക്കേണ്ടത്. ഇതിന് കമ്മീഷന്‍ നല്‍കേണ്ടതില്ല. ഡി ഡി എടുക്കുന്നതിനായി നല്‍കുന്ന സ്ലിപ്പില്‍ " The remittance represents bonafide Government purpose only" എന്നെഴുതി പ്രധാനാധ്യാപകന്‍ ഒപ്പും സീലും വെച്ചാല്‍ മതി.
  3. ബാങ്ക് ഡി ഡിയും Anexure I -ഉം സഹിതം ഹൈസ്കൂളുകള്‍ ഡി ഇ ഓമാര്‍ക്കും പ്രൈമറി സ്കൂളുകള്‍ എ ഇ ഓമാര്‍ക്കും കവറിങ്ങ് ലെറ്റര്‍ സഹിതം 25-ന് രാവിലെ 12-മണിക്കകം കൈമാറണം
  4. ശാസ്ത്രം, ഗണിതം,സാമൂഹ്യശാസ്ത്രം, പ്രവര്‍ത്തി പരിചയം, ഐ ടി എന്ന മേളകള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പിന്റെ മോഡല്‍ചിത്രങ്ങള്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ശേഖരിക്കുന്നു. A4 Size Paper-ല്‍ ചിത്രങ്ങള്‍ 17/09/2014-നകം DDE ഓഫീസുകളില്‍ എത്തിക്കണം. 
  5. ഈ പദ്ധതിയുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനാധ്യാപകന്‍ കണ്‍വീനറും രണ്ട് അധ്യാപകര്‍ ജോയിന്റ് കണ്‍വീനര്‍മാരുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കേണ്ടതാണെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു
CIRCULAR ഇവിടെ
Annexure I(pdf Format) ഇവിടെ
Annexue I (Spradsheet Format) ഇവിടെ

Post a Comment

Previous Post Next Post