തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണം 2014

ഈ വര്‍ഷത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനം 2014സെപ്റ്റംബര്‍ 20 ശനിയാഴ്ച ആചരിക്കുന്നു. അതിന്റെ ഭാഗമായി അന്നേ ദിവസം ഐ.ടി@സ്കൂള്‍ പാലക്കാട് ജില്ലാ ഓഫീസില്‍ പൊതുജനങ്ങള്‍ക്കായി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റലേഷന്‍ ഫെസ്റ്റും, ഏകദിന മലയാളം കമ്പ്യൂട്ടിംഗ് പരിശീലനവും സംഘടിപ്പിക്കുന്നതാണ്. ഇന്‍സ്റ്റലേഷന്‍ ഫെസ്റ്റില്‍ ലാപ്‌ടോപ്പ്/ഡസ്ക്‌ടോപ്പുകളില്‍ സ്വതന്ത്രഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്തു കൊടുക്കുന്നതോടൊപ്പം സിസ്റ്റം സോഫ്റ്റ്‌വെയര്‍ ആവശ്യമുള്ളവര്‍ക്ക് ഡി.വി.ഡിയില്‍ പകര്‍ത്തി നല്‍കുന്നതുമാണ്. താല്‍പ്പര്യമുള്ളവര്‍ drcpkd@gmail.com എന്ന വിലാസത്തില്‍ ഇ-മെയില്‍ മുഖേനയോ 0491 2520085 എന്ന നമ്പറില്‍ ബന്ധപ്പെട്ടോ സെപ്റ്റംബര്‍ 19 വൈകുന്നേരം 5 മണിക്കു മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Post a Comment

Previous Post Next Post