തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

KALAMELA-2014 (കലാമേള 2014) : A Software for Youth Festival

 ഓണാവധിക്ക് ശേഷം സ്കൂള്‍ തുറക്കുന്നതോടെ വിദ്യാലയങ്ങളില്‍ കലോല്‍സവങ്ങള്‍ സംഘടിപ്പിക്കുന്ന തിരക്കിലാകുമല്ലോ. ഈ പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍തലത്തില്‍ മികച്ച രീതിയില്‍ സംഘടിപ്പിക്കുന്നതിന് സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് കലാമേള 2014. കോഴിക്കോട് നടുവണ്ണൂര്‍ ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ ബോട്ടണി അധ്യാപകനായ ശ്രീ രാജേഷ് കെ തയ്യാറാക്കിയ ഈ സോഫ്റ്റ്‌വെയര്‍ വിന്‍ഡോസിലാണ് പ്രവര്‍ത്തിക്കുക. സ്റ്റേജിലേക്കും ജഡ്‌ജസിനുമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ തയ്യാറാാക്കുന്നതിന് ഈ സോഫ്റ്റ്‌വെയര്‍ സഹായിക്കും.റിസള്‍ട്ടുകളുടെ പൂര്‍ണ്ണമായ രൂപം തയ്യാറാക്കുന്നതിനോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് എടുക്കുന്നതിനും ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. ചുവടെ തന്നിരിക്കുന്ന ലിങ്കലുള്ള സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറിലെ D Drive-ലേക്ക് Extract ചെയ്യുക. WindowsXPയിലോ Windows7-ലോ പ്രവര്‍ത്തിക്കുന്ന ഈ സോഫ്റ്റ്‌വെയര്‍ MSAccess2003/2007 -ഓ ഉണ്ടെങ്കില്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയൂ. ചുവടെ തന്നിരിക്കുന്ന Zipped File Extract ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോള്‍ഡറില്‍ ഇത് പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ ഹെല്‍പ്പ് ഫയല്‍ ചേര്‍ത്തിട്ടുണ്ട്. പ്രവര്‍ത്തിപ്പിക്കേണ്ട രീതി അതില്‍ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചട്ടുണ്ട്. കൂടാതെ കലോല്‍സവവുമായി ബന്ധപ്പെട്ട് Blank Registration Form, Kalolsavam Manual എന്നിവയും ഉള്‍പ്പെടുത്തിയിരിക്കുന്നു. പ്രവര്‍ത്തപ്പിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ. കൂടുതല്‍ സംശയങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും ബന്ധപ്പെടേണ്ട വിലാസം
RAJESH.K ,
HSST Botany,
GHSS Naduvannur,Kozhikode,
Phone:9446490458
E mail: rajeshsaparya@gmail.com
കലാമേള 2014 ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

2 Comments

Previous Post Next Post