കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Grant to OEC Students

പിന്നോക്കസമുദായവകുപ്പിന്റെ 23/05/2014-ലെ 10/2014 നമ്പര്‍ ഉത്തരവ് പ്രകാരം നിലവില്‍ പിന്നോക്കസമുദായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എഴുത്തച്ഛന്‍,ചെട്ടി, വടുകന്‍,വണിയ തുടങ്ങി മുപ്പതോളം വിഭാഗങ്ങളെ (ലിസ്റ്റ് ചുവടെയുള്ള ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്) വാര്‍ഷിക വരുമാന പരിധി ആറുലക്ഷം കവിയരുതെന്ന നിബന്ധനക്ക് വിധേയമായി ഒ.ഇ.സി കള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തിന് അര്‍ഹതയുള്ളവരായി കണക്കാക്കിയിട്ടുണ്ട്(ഉത്തരവിന്റെ ഏഴാമത് ഖണ്ഡിക).
            ഇവര്‍ക്ക് ഇതിനാല്‍ OEC വിഭാഗത്തിന് നല്‍കുന്ന ഗ്രാന്റിന് അര്‍ഹതയുള്ളതായി അറിയുന്നു. ഈ വര്‍ഷം ഈ വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് OEC വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്ന ഗ്രാന്റിനായി അപേക്ഷിക്കാവുന്നതാണെന്ന് പാലക്കാട് നഗരസഭയിലെ പിന്നോക്കസമുദായ ഓഫീസറില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇവരുടെ ജാതി സര്‍ട്ടിഫിക്കറ്റും വരുമാനസര്‍ട്ടിഫിക്കറ്റും സ്കൂളില്‍ പരിശോധിച്ച്( പകര്‍പ്പ് സ്കൂളില്‍ സൂക്ഷിക്കണം) അത് ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കാവുന്നതാണ്. ഈ തുക സെപ്തംബറിനുള്ളില്‍ വാങ്ങണമെന്നാണ് അറിയുന്നത്.

List of OBC Communities which are eligible for educational Concessions as is given to OEC 

1 Comments

Previous Post Next Post