FLASH NEWS

SSLC Valuation അപേക്ഷകള്‍ ഇപ്പോള്‍ ഓണ്‍ലൈനായ‌ി അപേക്ഷിക്കാവുന്നതാണ്. SSLC Candidature Cancellationന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളെ പ്രാക്ടിക്കല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കരുടെന്നും അവരെ Absent ആയി രേഖപ്പെടുത്തണമെന്നും പരീക്ഷാഭവന്‍. പാലക്കാട് ജില്ലയിലെ പൂര്‍ണ്ണസജ്ജമായ ഹൈടെക്ക് ക്ലാസ് മുറികള്‍ക്കുള്ള രണ്ടാം ഘട്ട ലാപ്‌ടോപ്പ് , പ്രൊജക്ടര്‍ സ്‌ക്രീന്‍ വിതരണം ഫെബ്രുവരി 21,22,23 തീയതികളില്‍ കൈറ്റിന്റെ(ഐ.ടി. സ്ക്കൂള്‍) പാലക്കാട് ജില്ലാ കേന്ദ്രത്തില്‍ നടക്കുന്നതാണ്.വിതരണസമയക്രമവും സ്കൂളുകളുടെ ലിസ്റ്റും സ്കൂള്‍ മെയിലില്‍. SSLC Chief Superintendent മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സിലും SSLC 2017-18 പേജിലും. വാര്‍ഷിക പരീക്ഷാ ടൈംടേബില്‍ ചുവടെ. SSLC IT പരീക്ഷ ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് 2 വരെ. സര്‍ക്കുലര്‍ SSLC 2017-18 പേജില്‍..
SSLC Scribe Form
SSLC Valuation
Instructions for GAIN PF
Annual Exam Time Table
NTS Exam 2017
SSLC iExaMS Link
BIMS
2016-17 വര്‍ഷത്തെ Sixth Working Day Report ലഭിക്കുന്നതിനായി
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ദേശീയ ഹരിത സേന യുടെ 2017-18 വര്‍ഷത്തെ അധ്യാപക പരിശീലനവും എക്കോ ക്ലബുകള്‍ക്കുള്ള 5000 രൂപയുടെ ചെക്കുകളുടെ വിതരണവും ഏകദിന ശില്‍പ്പശാലയും 24ന് രാവിലെ പത്ത് മണി മുതല്‍ ചെര്‍പ്പുളശേരി GVHSSല്‍.
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
പാലക്കാട് വിദ്യാഭ്യസ ജില്ലയിലെ Govt/Aided/Unaided സ്കൂളുകളിലെ SSLC Chief & Deputy Chief Supdt മാരുടെ യോഗം 26ന് തിങ്കളാഴ്‌ച കാലത്ത് പത്തര മണിക്ക് BEMHSSല്‍
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ SSLC ചീഫ് സൂപ്രണ്ടുമാരുടെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ സ്കൂള്‍ മെയിലില്‍
SSLC IT പരീക്ഷയില്‍ സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യാഖ്യാതാവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് സ്‌കൂള്‍ മെയിലില്‍
DEO OTTAPALAM
WEBSITE :Here
വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം തിങ്കൾ [ 26 / 2 / 2018 ] രാവിലെ 10 .30 മുതൽ ആരംഭിക്കും . സ്കൂൾ കോഡ് 20001 ടു 20028 കൂടി ഒരുമണി വരെയും സ്കൂൾ കോഡ് 20029 മുതൽ 20069 .വരെ യുള്ളവർക്ക് 2 മണി മുതൽ 4 .30 വരെയും വിതരണം ചെയ്യും . ദയവായി സമയക്രമം പാലിക്കുക
SSLC IT പരീക്ഷയില്‍ സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് വ്യാഖ്യാതാവിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് സ്‌കൂള്‍ മെയിലില്‍
അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ഫെയര്‍ കോപ്പി ഇന8,9 ക്ലാസുകളിലെ കലാ-കായി-പ്രവര്‍ത്തി പിയും സമര്‍പ്പിക്കാത്തവര്‍ അടുത്താഴ്‌ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് DEO
രിചയ ചോദ്യപേപ്പറുകള്‍ സ്കൂള്‍ മെയിലില്‍
KASEPF Closure അപേക്ഷകള്‍ മാനുവ്‍ ആയി തയ്യാറാക്കുന്നതിനുള്ള സമയപരിധി മെയ് 31 വരെ ദീര്‍ഘിപ്പിച്ചു
DEO MANNARKKAD
WEBSITE:Here

പത്താം ക്ലാസ് ഐ ടി മോഡല്‍ പരീക്ഷ ഫെബ്രിവരി പത്തിനകം പൂര്‍ത്തിയാക്കണമെന്നും 12ന് മുമ്പായി Result CD, Consolidated മാര്‍ക്കലിസ്റ്റ് പ്രിന്റൗട്ട് എന്നിവ സഹിതം Mannarkkad DEO Officeല്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം. 12 മുതല്‍ 8,9 ക്ലാസുകളുടെ പരീക്ഷ നടത്താനും നിര്‍ദ്ദേശം

Saturday, August 23, 2014

Date of Birth- Condonation

    പത്താം ക്ലാസ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ സ്കൂള്‍ രേഖകള്‍ പരിശോധിച്ച് ഉറപ്പ് വരുത്തേണ്ട സമയമായിരക്കുന്നു. ജൂണ്‍ ഒന്നിന് 14 വയസ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് പരീക്ഷക്കിരിക്കാന്‍ അര്‍ഹതയുള്ളത്. എന്നാല്‍ സ്കൂള്‍ രേഖകള്‍ പ്രകാരം പതിനാല് വയസ് പൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികളും ഇപ്പോള്‍ പല വിദ്യാലയങ്ങളിലും പത്താം ക്ലാസിലുണ്ടാവും . ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയില്ലാതെ എസ് എസ് എല്‍ സി പരീക്ഷ എഴുതാനാവില്ല. വയസില്‍ ആറ് മാസം വരെ ഇളവ് അനുവദിക്കുന്നതിനുള്ള അനുവാദം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കാണ്. ഇതിലും അധികകാലം ഇളവ് വേണ്ടി വന്നാല്‍ അത് നല്‍കേണ്ടത് ഉയര്‍ന്ന തലത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും സമര്‍പ്പിക്കേണ്ട രേഖകളെക്കുറിച്ചും ചില വിദ്യാലയങ്ങളിലെ അധ്യാപകര്‍ ഉന്നയിച്ച സംശയങ്ങളാണ് ഈ കുറിപ്പിനാധാരം. സ്കൂള്‍ രേഖകള്‍ പ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും ജനനതീയതി അഡ്‌മിഷന്‍ രജിസ്റ്ററുമായി ഒത്തുനോക്കുകയും അത് അവരുടെ ജനനസര്‍ട്ടിഫിക്കറ്റിലേത് തന്നെയുമാണ് എന്ന് ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇത് വ്യത്യസ്തമായാല്‍ അവര്‍ക്ക് ഭാവിയില്‍ ബുദ്ധമുട്ടുകളുണ്ടായേക്കാം എന്നതിനാല്‍ തിരുത്തലുകള്‍ ആവശ്യമുള്ളവര്‍ക്ക് തിരുത്തലുകള്‍ വരുത്താവുന്നതാണ്. ഇതിനുള്ള അധികാരം അതത് സ്കൂള്‍ പ്രധാനാധ്യാപകര്‍ക്കുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ച് ഇങ്ങനെ തിരുത്തലുകള്‍ വരുത്തിയതിന് ശേഷം ഇളവുകള്‍ ആവശ്യമുള്ള എല്ലാ വിദ്യാര്‍ഥികളുടെയും രക്ഷകര്‍ത്താക്കളില്‍ നിന്നും വെള്ള പേപ്പറില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് അപേക്ഷ സ്വീകരിക്കുക. ഈ അപേക്ഷയോടൊപ്പം ജനനസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പും സ്കൂള്‍ അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പും (Extract of Admission Register വെള്ള പേപ്പറില്‍ തയ്യാറാക്കിയാല്‍ മതി, മുദ്രപത്രത്തില്‍ വേണ്ട) സഹിതം ഓരോ വിദ്യാര്‍ഥിയുടേതും പ്രത്യേകമായി തുന്നിക്കെട്ടി എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങളുള്ള ലിസ്റ്റ് പ്രധാനാധ്യാപകന്റെ കവറിങ്ങ് ലെറ്റര്‍ സഹിതം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കണം. ( ചില വിദ്യാഭ്യാസ ഓഫീസുകളില്‍ ജനനതീയതിയുടെ പകര്‍പ്പിനൊപ്പം അതിന്റെ ഒറിജിനല്‍ കൂടി ആവശ്യപ്പെടാറുണ്ട്. അവ പിന്നീട് തിരികെ നല്‍കുന്നതാണ്)
Documents to be attached
  1. Request in White Paper from the Parent to HM
  2. 2 Attested Copies of Birth Certificate
  3. Extract of Admission Register in White Paper
  4. Covering letter of Head Master Forwarding the List of Students applied for Age Condonation
അഡ്‌മിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എടുക്കുന്നതിനായുള്ള Blank Format ഇവിടെ നിന്നും ലഭിക്കും

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!