ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സ്‌കൂള്‍ പ്രവേശനത്തിന് യോഗ്യതാപരീക്ഷ നടത്തരുത് : ബാലാവകാശസംരക്ഷണ കമ്മീഷന്‍

സര്‍ക്കാര്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളിലെ ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അംഗീകാരമുളള സ്‌കൂളുകളില്‍ ചേര്‍ന്ന് പഠനം തുടരുന്നതിന് യോഗ്യതാപരീക്ഷ നടത്താന്‍ അനുവാദം നല്‍കിക്കൊണ്ട് പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് ഉടന്‍ പിന്‍വലിക്കാന്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. യോഗ്യതാപരീക്ഷ നടത്തുന്നതിന് അനുമതി നല്‍കിക്കൊണ്ടുളള സര്‍ക്കാര്‍ ഉത്തരവ് വിദ്യാഭ്യാസാവകാശ നിയമത്തിലെ 13-ാം വകുപ്പിന് വിരുദ്ധമാണെന്നു കമ്മീഷന്‍ കണ്ടെത്തി. സംസ്ഥാനത്തെ ഒരു സ്‌കൂളിലും ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസ്സുകളിലേയ്ക്കുളള കുട്ടികളുടെ പ്രവേശനത്തിന് ഒരാള്‍ക്കുമേല്‍ മറ്റൊരാളെ തിരഞ്ഞെടുക്കുന്നതിനായി യാതൊരു പരീക്ഷയും നടത്താന്‍ പാടില്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്റ്ററും ഉത്തരവ് പുറപ്പെടുവിക്കണം. ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 30 ദിവസത്തിനകം കമ്മീഷനെ അറിയിക്കണമെന്നും ആവശ്യ പ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post