ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

Sixth Working Day Statement Preparation


6th Working Day പുതിയ നിര്‍ദ്ദേശങ്ങള്‍
മുമ്പ് UID Site-ല്‍ ഉള്‍പ്പെടുത്തിയ EID-കള്‍ ഇപ്പോള്‍ ലഭ്യമാണ്
1.6th working day യിലുള്ള class wise strength-ന്റെ അടിസ്ഥാനത്തില്‍ class wise printഎന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് classഉം divisionഉം select ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്. 
2. കുട്ടികളുടെ എണ്ണം 6thworking dayയുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ printout viewല്‍ നിന്നും remove button ഉപയോഗിച്ച് താത്ക്കാലികമായി വിദ്യാര്‍ത്ഥികളെ ഒഴിവാക്കാവുന്നതാണ്. 
3. Print viewല്‍ കുട്ടികളുടെ എണ്ണം 6th working dayയുടെ എണ്ണത്തേക്കാള്‍ കുറവാണെങ്കില്‍ printoutഎടുത്ത് അവസാനഭാഗത്ത് 6th working dayയ്ക്കുശേഷം TC നല്‍കിയ കുട്ടികളുടെ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്.
4. UID ഇല്ലാത്തവര്‍ Entry form EID എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് EID എന്റര്‍ ചെയ്യേണ്ടതാണ്.
4. UID പുതുതായി രേഖപ്പെടുത്തേണ്ടവര്‍ Sampoornaയിലാണ് enter ചെയ്യേണ്ടത്.
5. EID മാത്രം ഉള്ളവര്‍ Enter EID ലിങ്ക് ക്ലിക്ക് ചെയ്ത് enter ചെയ്യാവുന്നതാണ്.

സമ്പൂര്‍ണ്ണയില്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പിന്റെ ഭാഗമായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കണ്ടിരിക്കുമല്ലോ. ജില്ലാടിസ്ഥാനത്തില്‍ ഓരോ ജില്ലകളും ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് സമയക്രമം നിശ്ചയിച്ച് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയില്‍ അനുവദിച്ച സമയം ജൂലൈ പത്തിനാണ്. ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ വിശദീകരിച്ചിരിക്കുന്നു
ഐ ടി സ്കൂളിന്റെ സൈറ്റിലെ Sixth working day Statement എന്ന ലിങ്ക് വഴിയാണ് ഈ പ്രവര്‍ത്തനം നടത്തേണ്ടത്. ഇതിനായി പ്രസ്തുതലിങ്കില്‍ സമ്പൂര്‍ണ്ണ Username& Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. AEO/DEO ഓഫീസുകളില്‍ നല്‍കിയ ആറാം പ്രവര്‍ത്തിദിനകണക്കെടുപ്പിന്റെ വിശദാംശങ്ങള്‍ ദൃശ്യമാകും. 
മുമ്പ് നല്‍കിയതില്‍ നിന്നും ചില മാറ്റങ്ങളോടെ ലിങ്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു
 
User Name Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്യുമ്പോള്‍ മുകളില്‍ കാണുന്ന ജാലകം ലഭിക്കും തുടര്‍ന്ന്ഇടതുവശത്തെ മെനുവില്‍ കാണുന്ന Sixth working Day Report എന്ന ബട്ടണില്‍ ക്ലിക്കു ചെയ്യുമ്പോള്‍ സ്കൂളിലെ ഓരോ ക്ലാസിലേയും ആറാം സാധ്യായദിനത്തിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം, AEO/DEO ഓഫീസുകളില്‍ നല്‍കിയത് കാണാന്‍ സാധിക്കും.


ഇടത് വശത്തുള്ള Classwise Print എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സ്കൂളിലെ ഓരോ ക്ലാസിലെയും ക്ലാസുകളുടെ ഡിവിഷന്‍ അടിസ്ഥാനത്തിലുള്ള പ്രിന്റ് ലഭിക്കും
 
ഈ ജാലകത്തിലെ Select Class, Select Division എന്നിവക്ക് നേരെയുള്ള ബോക്സില്‍ നിന്നും ക്ലാസ് ,ഡിവിഷന്‍ ഇവ തിരഞ്ഞെടുത്ത് Submit അമര്‍ത്തുക (ഇവിടെ ഒരേ ഡിവിഷനുകള്‍ തന്നെ പല പേരുകളില്‍ ചിലപ്പോള്‍ കാണാന്‍ സാധിക്കും ഉദാ A2014-15, A എന്നിങ്ങനെ അപ്പോള്‍ ഓരോന്നും തിരഞ്ഞെടുത്ത് പരിശോധിക്കണം).
ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ആ ഡിവിഷനിലെ വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ്ണയിലുള്ള വിശദാംശങ്ങള്‍ ലഭിക്കും .ഇതില്‍ മുമ്പ് UID Site ഉള്‍പ്പെടുത്തിയിരുന്ന UID, മറ്റുള്ളവരുടെ EID എന്നിവ ഉള്‍പ്പെട്ട ലിസ്റ്റ് ലഭിക്കും. മുന്‍ വര്‍ഷം മറ്റ് സ്കൂളുകളില്‍ നിന്നും സ്ഥലം മാറി വന്നവരില്‍ സമ്പൂര്‍ണ്ണ ടി സി വഴി ഉള്‍പ്പെടുത്തിയവരുടെ പട്ടികയിലും ഈ മാറ്റങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും.
 
 
Entry Form EID എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ക്ലാസ് , ഡിവിഷന്‍ എന്നിവ സെലക്ട് ചെയ്താല്‍ ആ ഡിവിഷനിലെ UID/EID ഉല്‍പ്പെടുത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികളുടെ പട്ടിക കാണാന്‍ സാധിക്കും .ഈ പട്ടികയിലുള്‍പ്പെട്ട വിദ്യാര്‍ഥികളുടെ EID ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തുക. കുട്ടിക്ക് UID ഉണ്ടെങ്കില്‍ അത് രേഖപ്പെടുത്തേണ്ടത് സമ്പൂര്‍ണ്ണയിലാണ് ഈ ജാലകത്തിലല്ല.

ഇവിടെ 28 അക്കങ്ങളുള്ള EID ആണ് ഉള്‍പ്പെടുത്തേണ്ടത് 28 അക്കങ്ങളും ടൈപ്പ് ചെയ്ത്(Enrolment Number Date Time എന്ന ക്രമത്തില്‍ തുടര്‍ച്ചയായി) കഴിയുമ്പോള്‍ താഴെക്കാണുന്ന മാതൃയിലുള്ള ജാലകം ലഭിക്കും
 
 
 ഇവിടെ EID ഉള്‍പ്പെടുത്തിയ എല്ലാ വിദ്യാര്‍ഥികളുടെയും EID കാണുന്നതിന് സാധിക്കും. ആരുടെ EIDയിലാണോ തിരുത്തലുകള്‍ വരുത്തേണ്ടത് അവരുടെ പേരിന് നേരെയുള്ള Edit ബട്ടണ്‍ അമര്‍ത്തി മാറ്റങ്ങള്‍ വരുത്താവുന്നതാണ്.


ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തസ്തിക നിര്‍ണയം 2014-2015 നു വേണ്ടി ഹെഡ്‌മാസ്റ്റര്‍മാര്‍ പ്രിന്റൗട്ടുകള്‍ എ.ഇ.ഒ/ഡി.ഇ.ഒ ഓഫീസുകളില്‍ നല്‍കേണ്ടതാണ്

  1. School Consolidation Proforma - Academic Year 2014-2015 (ഇതില്‍ പ്രധാനാധ്യാപകനും മാനേജറും ഒപ്പിടണം)
  2. Sixth Working Day Report - Academic Year 2014-2015 (ഇതിലും പ്രഥമാധ്യാപകരും മാനേജരും ഒപ്പിടണം.)
  3. Class and Division wise Report (ഇതില്‍ പ്രഥമാധ്യാപകനും ബന്ധപ്പെട്ട ക്ലാസ് ടീച്ചറും ഒപ്പിട്ടിരിക്കണം.)
    പ്രത്യേക ശ്രദ്ധക്ക്:- ആറാം സാധ്യായ ദിനത്തില്‍ റോളില്‍ ഉണ്ടായിരിക്കുയും പിന്നീട് ടി.സി വാങ്ങിപ്പോവുകയും ചെയ്ത വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ 'Division wise Report'ല്‍ ഉണ്ടാകില്ല. അങ്ങനെയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ അവരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട 'Division wise Report'ന്റെ അവസാനഭാഗത്ത് പ്രഥമാധ്യാപകന്‍ എഴുതിച്ചേര്‍ത്ത് സാക്ഷ്യപ്പെടുത്തി നല്‍കിയാല്‍ മതി. റിപ്പോര്‍ട്ടിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിരിക്കണം. കൂടാതെ ടി.സി വാങ്ങിയ തീയതിയും ഇതിന് നേരെ എഴുതണം.
    സാക്ഷ്യപ്പെടുത്തിയ പ്രിന്റൗട്ടുകള്‍ അതേദിവസം തന്നെ ബന്ധപ്പെട്ട AEO/DEOമാര്‍ക്ക് നല്‍കേണ്ടാണ് . ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് സര്‍ക്കുലര്‍ പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക.

 
 

Post a Comment

Previous Post Next Post