DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

July 8-ന് അര ദിവസത്തെ അധ്യാപക സംഗമം?

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും അരദിവസത്തെ അധ്യാപകസംഗമം ജൂലൈ 8-ന് നടക്കുമെന്ന്  ഹരിശ്രീ കോര്‍ഡിനേറ്ററുടെ ബ്ലോഗില്‍ കാണുന്നു. ഉച്ചക്ക് രണ്ട് മുതല്‍ ലീഡ് സ്കൂളിലായിരിക്കും സംഗമമെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. വാര്‍ത്തയുടെ പൂര്‍ണ്ണരൂപം ചുവടെ
        "എല്ലാ പഞ്ചായത്തുകളിലും  മുനിസിപ്പാലിറ്റികളിലും    അരദിവസ പരിപാടി
ഓരോ ലീഡ് ഹൈസ്കൂളിലും  ബന്ധപ്പെട്ട ഹയര്‍ സെക്കണ്ടറി, സമീപത്തുള്ള എല്‍.പി. യു.പി അദ്ധ്യാപകര്‍ ഒന്നിച്ചിരുക്കുന്ന യോഗം 
ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ , ഹരിശ്രീ കോഡിനേറ്റര്‍ എന്നിവര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസമാരുടെ നിര്‍ദ്ദേശാനുസരണം  സമയം, ക്ഷണിക്കപ്പെടേണ്ട സ്കൂളുകള്‍ എന്നിവ തീരുമാനിക്കും 
സ്കൂളുകളില്‍ നടപ്പാക്കേണ്ട ഗുണനിലവാര പദ്ധതികള്‍ - ഹരിശ്രീ, സംസ്ഥാന മോണിറ്ററിങ്ങ് നിര്‍ദ്ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്ളാന്‍ ചെയ്യും 
റിസോര്‍സ് പേര്‍സണ്‍സായി ഹൈസ്കൂള്‍ , യു.പി. എല്‍.പി. ഹയര്‍ സെക്കണ്ടറി ഹരിശ്രീ കോഡിനേറ്റര്‍ മാരായിരിക്കും  ചുമതലയില്‍
ആദ്യ 15 മിനുട്ട് പൊതു സെഷനു ശേഷം  ഓരോ തലവും  വെവ്വേറെ യോഗം  ചേരും  , പ്ളാന്‍ ചെയ്യും 
അദ്ധ്യാപക സംഗമം  ഫീഡ് ബാക്ക് ഹരിശ്രീ സൈറ്റില്‍ അപ്പ്ഡേറ്റ് ചെയ്യണം 
അതത് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ സംഗമത്തിന്റെ പൂര്‍ണ്ണ ചുമതല ഉള്ളവരായിരിക്കും."

Post a Comment

Previous Post Next Post