കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Direct Benefit Transfer (DBT)

സംസ്ഥാനത്ത് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും ഇനി മുതല്‍ അവരുടെ ബാങ്ക് അക്കൗണ്ടിലൂടെ മാത്രം സ്കോളര്‍ഷിപ്പ് തുക നല്‍കുന്നതിനായുള്ള (Direct Benefit Transfer -DBT) സംവിധാനം സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ഥികള്‍ക്കും അവരുടെ സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് നിര്‍ദ്ദേശം സ്കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് നടപടിക്രമങ്ങള്‍ ലഘുകരിക്കുകയും ചെയ്തിട്ടുണ്ട്. പത്ത് വയസുമുതലുള്ള ഏതൊരു വിദ്യാര്‍ധിക്കും സ്വന്തം പേരില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ നല്‍കുന്ന ഡിക്ലറേഷന്‍ മാത്രം മതിയാകും . ഇവര്‍ക്ക് KYC (Know Your Customer ) അനുശാസിക്കുന്ന മറ്റു രേഖകളുടെ ആവശ്യമില്ല . ഡിക്ലറേഷനില്‍ വിദ്യാര്‍ഥിയുടെ ഫോട്ടോ പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഈ ഡിക്ലറേഷനും മറ്റ് രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഏതെങ്കിലും നാഷണലൈസ്‌ഡ് (കോര്‍ ബാങ്കിങ്ങ് സൗകര്യമുള്ള) ബാങ്കില്‍ സീറോ ബാലന്‍സ് അക്കൗണ്ട് ആരംഭിക്കാവുന്നതാണ്. പത്ത് വയസില്‍ താഴെയുള്ള കുട്ടിയുടെ രക്ഷകര്‍ത്താവിനോടൊപ്പമുള്ള ജോയിന്റ് അക്കൗണ്ടാണ് തുടങ്ങേണ്ടത്. ഇതിന് കുട്ടിയുടെ പേരില്‍ പ്രധാനാധ്യാപകന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റിനൊപ്പം രക്ഷകര്‍ത്താവിന്റെ അഡ്രസ്, ഐഡന്റിറ്റി തിരിച്ചറിയല്‍ രേഖകളും മൂന്ന് ഫോട്ടോയും സമര്‍പ്പിക്കണം. ഏതെങ്കിലും ബാങ്കുകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിരുദ്ധമായി അക്കൗണ്ട് ആരംഭിക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചാല്‍ ഓരോ ജില്ലക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച ലീഡ് ബാങ്ക് മാനേജരുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടാല്‍ മതി.
ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക
പൊതുവിദ്യാഭ്യാസഡയറക്ടറുടെ 8/7/2014-ലെ N2/21836/2014/DPI നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം ഇതുമായി ബന്ധപ്പെട്ട്ബാങ്കുകളെക്കുറിച്ച് അപേക്ഷകര്‍ക്കോ രക്ഷകര്‍ത്താക്കള്‍ക്കോ ഉണ്ടാകുന്ന പരാതികള്‍ അതത് ജില്ലകളിലെ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ക്ക് നേരിട്ടോ ഇ-മെയില്‍ മുഖേനെയോ പരാതി നല്‍കിയാല്‍ ഉടന്‍ പരിഹരിക്കുമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാലക്കാട് ജില്ലയിലെ Lead District Manager ആയി തിരഞ്ഞെടുത്തിരിക്കുന്നത് ശ്രീ പ്രദീപ് കെ എസിനെയാണ് അദ്ദേഹത്തെ ബന്ധപ്പെടുന്നതിനുള്ള വിലാസം ചുവടെ
Sri K S Pradeep, 
Lead District Manager, Canara Bank, 
Lead Bank Office, P.B.No 7, 12/785, 
Municipal Shopping Complex (Ground Floor), 
Sultanpet, Palakkad 678001, 
Phone 0491- 2544644 Mobile- 9496264779
email :- lbopalghat@canarabank.com


List of all major banks operating in India - Both nationalised and private.

  1. State Bank of India & associates (also nationalized)
  2. State Bank of India
  3. State Bank of Bikaner & Jaipur
  4. State Bank of Hyderabad
  5. State Bank of Indore (Now merged into State Bank of India)
  6. State Bank of Mysore
  7. State Bank of Patiala
  8. State Bank of Saurashtra (Now merged into State Bank of India)
  9. State Bank of Travancore

Other Nationalized banks:

  1. Allahabad Bank
  2. Andhra Bank
  3. Bank of Baroda
  4. Bank of india
  5. Bank of Maharashtra
  6. Canara Bank
  7. Central Bank of India
  8. Corporation Bank
  9. Dena Bank
  10. IDBI Bank
  11. Indian Bank
  12. Indian Overseas Bank
  13. Oriental Bank of Commerce
  14. Punjab & Sind Bank
  15. Punjab National Bank
  16. Syndicate Bank
  17. UCO Bank
  18. Union Bank of India
  19. United Bank of India
  20. Vijaya Bank

Old private sector banks(Not Nationalised):

  • Catholic Syrian Bank
  • City Union Bank
  • Dhanlaxmi Bank
  • Federal Bank
  • Jammu & Kashmir Bank
  • Karnataka Bank
  • Karur Vysya Bank
  • Nainital Bank
  • Lakshmi Vilas Bank
  • South Indian Bank
  • Tamilnad Mercantile Bank

New private sector banks:

  • Axis Bank (Formerly UTI Bank)
  • HDFC Bank
  • ICICI Bank
  • IndusInd Bank
  • ING Vysya Bank
  • Kotak Mahindra Bank
  • Yes bank

Post a Comment

Previous Post Next Post