കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഗണിതപരീക്ഷ

         
          9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരമെഴുതുന്നതിനുള്ള ഒരു പരീക്ഷയാണ് (Self Evaluation Test) ഇത്തവണ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ അവതരിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിലെ ആദ്യ അധ്യായമായ ബഹുപദങ്ങളെ അടിസ്ഥാനമാക്കി മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കും പത്താം ക്ലാസിലെ ഒന്നാമത്തെ അധ്യായമായ സമാന്തരശ്രേണികള്‍ (Arithmetic Progression) എന്ന അധ്യായത്തെ അധികരിച്ച് കിഴക്കഞ്ചേരി ഗവ ഹൈസ്കൂളിലെ ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ മാത്‍‌സ് ബ്ലോഗില്‍ പ്രസിദ്ധീകരിച്ച ഒറ്റവാക്കിലെ ചോദ്യങ്ങളുടെ ഓണ്‍ലൈന്‍ പരീക്ഷാ മാതൃക (മലയാളം,ഇംഗ്ലീ‍ഷ് മീഡിയനുകള്‍ക്ക് പ്രത്യേകം ) യുമാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ എഴുതി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ.
  • ചുവടെയുള്ള ലിങ്കില്‍ നല്‍കിയിരിക്കുന്ന zip ഫയലിനെ Home Folder-ല്‍ സേവ് ചെയ്യുക. 
  • ഈ ഫയലിനെ Extract ചെയ്യുക(Right Click --> Extract Here)
  • Extract ചെയ്തപ്പോള്‍ ലഭിച്ച ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ലഭിച്ച exam.html എന്ന ഫയലിനെ Right Click ചെയ്ത് Open with Mozilla Firefox ഉപയോഗിച്ചോ ബ്രൗസറിന്റെ അഡ്രസ് ബാറില്‍ file:///home/user/Desktop/IX/exam.html (user എന്നതില്‍ Home-ന്റെ പേര് ) ടൈപ്പ് ചെയ്ത് നല്‍കിയോ പരീക്ഷ പ്രവര്‍ത്തിപ്പിക്കാവിന്നതാണ്.
  • ദൃശ്യമാവുന്ന പേജിലെ ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ ഉത്തരങ്ങള്‍ കുട്ടികള്‍ക്ക് സ്വയം തിരഞ്ഞെടുക്കുകയും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി കഴിഞ്ഞാല്‍ varify the marks എന്ന ബട്ടണ്‍ അമര്‍ത്തി അവരുടെ മാര്‍ക്കുകള്‍ സ്വയം പരിശോധിക്കുകയും ചെയ്യാവുന്നതാണ്. ഇപ്പോള്‍ അവരുടെ മാര്‍ക്കിനൊപ്പം അവര്‍ എഴുതിയ ഉത്തരങ്ങളും ശരിയുത്തരങ്ങളും താഴെ കാണാവുന്നതാണ്. വീണ്ടും ഒരിക്കല്‍ കൂടി ഈ പരീക്ഷ എഴുതണമെങ്കില്‍ Again എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. പരീക്ഷിച്ചു നോക്കി അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ
CLASS IX Exam 
CLASS X Arithmetic Progression (English Medium)
Class X സമാന്തരശ്രേണി (മലയാളം മീഡിയം)

Post a Comment

Previous Post Next Post