FLASH NEWS

മണ്ണാർക്കാട്‌ താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്നും അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിലെ പത്താം ക്ലാസ് വിജയശ്രീ ഗ്രേഡുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ തയ്യാറായിട്ടുണ്ടെന്ന് ജില്ലാ കോർഡിനേറ്റർ.പാലക്കാട് ജില്ലയിലെ രണ്ടാം Online Transfer Provisional Order(Core Subjects) പ്രസിദ്ധീകരിച്ചു.ആക്ഷേപങ്ങളും പരാതികളും 19നകം അറിയിക്കണമെന്ന് DDE സംസ്ഥാന സ്കൂള്‍ ശാസ്ത്രോല്‍സവം നവംബറില്‍ കോഴിക്കോട്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍.ആധാര്‍ കാര്‍ഡിനെ പാനുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി. Minority Pre-Metric Scholarship(Fresh& Renewal) അപേക്ഷിക്കുന്നതിനുള്ള തീയതി സെപ്തംബര്‍ 30 വരെ നീട്ടി. സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI. സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അറിയിച്ചു. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
പാലക്കാട് മണ്ണാർക്കാട് താലൂക്കിലെ വിദ്യാലയങ്ങൾക്ക് നാളെയും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട്-അഗളി റൂട്ടില്‍ റോഡ് ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
VIJAYASREE GRADE UPLOADING
GPF Credit Card 2016-17
NTSE/NMMS(Prev Years Question Papers)
Second Online Transfer Transfer Provisional Order (Palakkad)
SCHOOL PARLIAMENT ELECTION
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

Harisree വിദ്യാഭ്യാസ പദ്ധതി(ജാഗ്രതാ സമിതി)യുമായി ബന്ധപ്പെട്ട് ജില്ലയിലെ Govt/Aided ഹൈസ്കൂള്‍/ഹയര്‍ സെക്കണ്ടറി സ്കൂള്‍ PTA Presidentമാരുടെ യോഗം Sept 20 ബുധനാഴ്‌ച രാവിലെ പത്ത് മണിക്ക് ജില്ലാ പഞ്ചയത്ത് കോണ്‍ഫറന്‍സ് ഹാളില്‍

അന്തര്‍ദേശീയ ശ്രീ ശങ്കരാ നൃത്തസംഗീതോല്‍സവത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള കലാപ്രതിഭകളെ പങ്കെടുപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് DDE

COTPA നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ മെയിലില്‍

പാലക്കാട് ജില്ലയിലെ ഗവ സ്കൂളുകളിലെ HSAമാരുടെ 2007-11 കാലയളവിടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.സെപ്‌തംബര്‍ 20നകം തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവ സഹിതം തിരികെ നല്‍കണമെന്ന് DDE അറിയിക്കുന്നു


DEO PALAKKAD
അല്‍ഷിമേഴ്സ് ദിനമായ സെപ്തംബര്‍ 21 അവധി ദിനമായതിനാല്‍ പ്രസ്തുത ദിനത്തിലെടുക്കേണ്ട പ്രതിജ്ഞ 22ന് വിദ്യാലയങ്ങളില്‍ ചൊല്ലണമെന്ന് നിര്‍ദ്ദേശം

മഹാത്മാ ഗാന്ധി തൊഴിലുറപ്പ് നിയമത്തിന് കീഴില്‍ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് സ്കൂള്‍ കളിസ്ഥലം വികസിപ്പിക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്വംഭരണസ്ഥാപനത്തെ ഈ വര്‍ഷം തന്നെ സമീപിക്കണമെന്ന നിര്‍ദ്ദേശം

Library ഇനത്തില്‍ PD അക്കൗണ്ടില്‍ ബാക്കിയുള്ള തുക എത്രയെന്ന് 23നകം അറിയയിക്കണമെന്ന് DEO

SSLC വിദ്യാര്‍ഥികളുടെ ആറ് മാസം വരെ വയസിളവിനുള്ള(Age Condonation) അപേക്ഷകള്‍ സെപ്തംബര്‍ 27നകം DEOയിലും ആറ് മാസത്തില്‍ കൂടുതലുള്ളവ വിദ്യാലങ്ങള്‍ നേരിട്ട് Secretary, GeneralEducation, Thiruvananthapuramനും നല്‍കണമെന്ന് DEO

Scout , Teachers Day സ്റ്റാമ്പുകള്‍ വിതരണത്തിന് എത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ 23നകം ഏറ്റുവാങ്ങണമെന്നും DEO

ബാലാവകാശകമ്മീഷന്‍ വികസിപ്പിച്ചെടുത്ത പോസ്‌കോ ഓണ്‍ലൈന്‍ പരാതിപ്പെട്ടി എല്ലാ വിദ്യാലയങ്ങളിലും സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് DEO

Muslim/Nadar/Anglo Indian/മറ്റ് മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാരുടെ സ്കോളര്‍ഷിപ്പിന് യോഗ്യതയുള്ള വിദ്യാര്‍ഥിളുടെ എണ്ണം നല്‍കാത്ത വിദ്യാലയങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ വിവരങ്ങള്‍ 13നകം നല്‍കണമെന്ന് DEO


DEO OTTAPALAM
സോഷ്യല്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വാര്‍ത്താ വായനാ മല്‍സരം റവന്യൂ ജില്ലാ ഒക്ടോബര്‍ രണ്ടിന് പാലക്കാടും ടാലന്റ് സേര്‍ച്ച് സ്കൂള്‍ തലം ഒക്ടോബര്‍ 30 സബ്ജില്ലാ തലം ഡിസംബര്‍ 2, റവന്യൂ ജില്ലാ തലം ഡിസംബര്‍ 9ന് പാലക്കാട്ടും സാമൂഹ്യശാസ്ത്ര ക്വിസ് നവംബര്‍ നാലിന് പാലക്കാട്ടും നടക്കുന്നതാണെന്ന് DEO

വിദ്യാലയങ്ങളില്‍ നിലവിലുള്ള എന്‍ഡോവ്‌മെന്റുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ 30നകെ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സവപ്രഭ കോര്‍ഡിനേറ്റര്‍മാരുടെയും SITCമാരുടെയും യോഗം 22ന് ഒറ്റപ്പാലം ഗവ ഈസ്റ്റ് സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവരെ പങ്കെടുപ്പിക്കണമെന്ന് DEO
DEO MANNARKKAD
സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI

2016-17 വര്‍ഷത്തെ IEDC Scholarshipനും ഉപകരണങ്ങള്‍ക്കുമുള്ള തുക പ്രധാനാധ്യാപകരുടെ അക്കൗണ്ടിലേക്ക് മാറ്റിയിട്ടുണ്ടെന്നും സ്കൂള്‍ മെയിലില്‍ നല്‍കിയ ലിസ്റ്റിലുള് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് ഇത് മാറ്റി നല്‍കി ആയതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് സഹിതം വിനിയോഗപത്രം സമര്‍പ്പിക്കണമെന്ന് DEOWednesday, June 25, 2014

Pre Metric Scholarship Details


2014-15 വര്‍ഷത്തേക്കുള്ള Minority Pre-Metric Scholarship-ന് അപേക്ഷ ക്ഷണിച്ചു ഇതിന് അപേക്ഷിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ചുവടെ
യോഗ്യത 
സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ അംഗീകൃത അണ്‍ എയ്ഡഡ് , അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളിലേതിലെങ്കിലും 1 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന Muslim/ Christian/ Sikh/ Budhist/ Parsi/ Jain വിഭാഗങ്ങളില്‍ പെടുന്നവരായിരിക്കണം. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്കെങ്കിലും(അതിന് തുല്യമായ ഗ്രേഡ്) നേടിയിരിക്കണം
 • അപേക്ഷകരുടെ കുടുംബാംഗങ്ങളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്
 • ഒന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക്/ഗ്രേഡ് ബാധകമല്ല
അപേക്ഷിക്കേണ്ട വിധം
 1. N2/21836/2014/DPI എന്ന നമ്പരിലുള്ള അപേക്ഷാ ഫോമില്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്കൂളുകളില്‍ നല്‍കണം
 2. മതം, വരുമാനം ഇവയെ സംബന്ധിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം (വെള്ളപേപ്പറില്‍ എഴുതി നല്‍കിയാലും മതി )നല്‍കണം.ഉദ്യോഗസ്ഥര്‍ അവരുടെ സ്ഥാപനം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കേണ്ടത്
 3. മുന്‍വര്‍ഷം സ്കോളര്‍ഷിപ്പ് ലഭിച്ചവരും അപേക്ഷിക്കണം.ഇവര്‍ RENEWALനായാണ് അപേക്ഷിക്കേണ്ടത്. ഇവര്‍ അപേക്ഷാഫോമിലॆ RENEWAL എന്ന ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്യേണ്ടതാണ്.
 4. അപേക്ഷാഫോമില്‍ കുട്ടിയുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ(സ്വയം സാക്ഷ്യപ്പെടുത്തിയത്)പതിക്കണം.
 5. വിദ്യാര്‍ഥിയുടെയോ ,വിദ്യാര്‍ഥിയുടെയും രക്ഷകര്‍ത്താവിന്റെയും പേരിലുള്ളതോ ആയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍(Bank Name,Account Number,IFSC Code എന്നിവ) അപേക്ഷാഫോമില്‍ എഴുതണം
 6. ഒരു കുടുംബത്തിലെ രണ്ട് കുട്ടികള്‍ക്ക് മാത്രമേ സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളു
 7. പൂരിപ്പിച്ച അപേക്ഷ കുട്ടി ഒപ്പിട്ടത്(അഞ്ചാം ക്സാസ് വരെയുള്ളവരുടെ രക്ഷകര്‍ത്താക്കള്‍ ഒപ്പിട്ടാല്‍ മതി) സ്കൂളില്‍ നല്‍കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31/7/2014

സ്കൂളുകളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍
 • N2/21836/2014/DP എന്ന അപേക്ഷാഫോം മാത്രമേ സ്വീകരിക്കാവൂ
 • കുട്ടികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകളില്‍ പാര്‍ട്ട് 1 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടുണ്ടെന്നും കുട്ടിയുടെയോ രക്ഷകര്‍ത്താവിന്റെയോ ഒപ്പുണ്ടെന്നുറപ്പു വരുത്തുക.
 • മതം,വരുമാനം ഇവയെ സംബന്ധിച്ച സത്യവാങ്ങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ടന്നും ഇതില്‍ സൂചിപ്പിച്ചിരിക്കുന്നവ ശരിയാണെന്നും ഉറപ്പാക്കണം
 • വാര്‍ഷികവരുമാനം ഒരു ലക്ഷം രൂപയില്‍ കുറവാണെന്നും കുട്ടി മുന്‍വര്‍ഷത്തെ വാര്‍ഷികപരീക്ഷയില്‍ അമ്പത് ശതമാനമെങ്കിലും മാര്‍ക്ക്/ഗ്രേഡ് വാങ്ങിയവരാണെന്നും ഉറപ്പാക്കണം.
 • സ്കൂള്‍ മാറി വന്ന വിദ്യാര്‍ഥികള്‍ മുമ്പ് പഠിച്ചിരുന്ന സ്ഥാപനത്തില്‍ നിന്നും മാര്‍ക്ക് /ഗ്രേഡ് എന്നിവയും Fresh/ Renewal എന്നിവയും ഉറപ്പാക്കണം
 • ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ഉണ്ടെന്നുറപ്പാക്കണം (IFSC Code കണ്ടെത്തുന്നതിന് ONLINE പേജിലെ ലിങ്ക് ഉപയോഗിച്ച് കണ്ടെത്താവുന്നതാണ്)
 • അപേക്ഷാ ഫോമിലെ പാര്‍ട്ട് രണ്ട് ക്ലാസ് അധ്യാപകരുടെ സഹായത്തോടെ സ്കൂള്‍ അധികാരികള്‍ പൂരിപ്പിക്കണ്ടതാണ്. അപേക്ഷകള്‍ സ്വീകരിക്കുമ്പോള്‍ ഫോമിന് ചുവട്ടിലുള്ള Receipt ഒപ്പിട്ട് കുട്ടിക്ക് നല്‍കണം
 • പൂരിപ്പിച്ച അപേക്ഷകള്‍ നിശ്ചിത വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യണം.
 • അപ്‌ലോഡ് ചെയ്ത വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കിയതിന് ശേഷം വേരിഫൈഡ് ബട്ടണ്‍ അമര്‍ത്തണം.അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കില്ല
 • ഓണ്‍ലൈനായി അപേക്ഷകള്‍ നല്‍കുന്നതിന് ജൂണ്‍ 25 മുതല്‍ സൗകര്യ ലഭിക്കുന്നതാണ് .ആഗസ്ത് 8 നകം പൂര്‍ത്തീകരിക്കണം.അപേക്ഷ ഒന്നിന് ഒരു രൂപ നിരക്കില്‍ ഇതിന് പ്രതിഫലം ലഭിക്കുമെന്നും പറയുന്നു.
 • ഇന്റര്‍നെറ്റ് സൗകര്യമില്ലത്ത സ്കൂളുകള്‍ക്ക് തൊട്ടടുത്ത ഏതെങ്കിലും സര്‍ക്കാര്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ സഹായം തേടാവുന്നതാണ്.
 • ഒണ്‍ലൈനായ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ കാണുന്ന ആപ്ലിക്കേഷന്‍ നമ്പര്‍ അപേക്ഷാഫോമില്‍ രേഖപ്പെടുത്താന്‍ മറക്കരുത്.
 • ഓണ്‍ലൈനായി നല്‍കിയ അപേക്ഷകളുടെ ഒറിജിനല്‍ ഫോമുകള്‍ സ്കൂളുകളില്‍ തന്നെ സൂക്ഷിക്കേണ്ടതാണ്. അപേക്ഷകളുടെ ക്രോഡീകരിച്ച ലിസ്റ്റ് ബന്ധപ്പെട്ട AEO/DEO മാര്‍ക്ക് ആഗസ്ത് അഞ്ചിന് തന്നെ നല്‍കണം
 അപേക്ഷകള്‍ പൂരിപ്പിക്കുന്നതിന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ വായിച്ചു മനസിലാക്കണം
നിര്‍ദ്ദേശങ്ങള്‍
1.  രക്ഷകര്‍ത്താക്കള്‍ക്ക്     2. സ്കൂളുകള്‍ക്ക്
3.  അപേക്ഷാഫോം            4. സാക്ഷ്യപത്രം 
ONLINE SITE (Will be Active Later) 


No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!