FLASH NEWS

iExaMS e-Submission 17ന് ഉച്ചക്ക് 12 വരെ ദീര്‍ഘിപ്പിച്ചു IT@School നടപ്പാക്കാനുദ്ദേശിക്കുന്ന 'ഹായ്‌സ്കൂള്‍ കളിക്കൂട്ടം' പ്രോജക്ടിലേക്ക് എല്ലാ വിദ്യാലയങ്ങളും ജനുവരി 24 നകം വിദ്യാര്‍ഥികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. ജനുവരി 21ന് നടക്കേണ്ടിയിരുന്ന NuMats സംസ്ഥാനതല പരീക്ഷ ജനുവരി 28ലേക്ക് മാറ്റിിരിക്കുന്നു. പാലക്കാട് ജില്ലാ പരീക്ഷാകേന്ദ്രം BEMHSS,Palakkad. അന്നേ ദിവസം പത്ത് മണിക്ക് ഭാസ്കരാചാര്യ-രാമാനുജന്‍ പേപ്പര്‍ സെമിനാറുകളും BEMല്‍ നടക്കുമെന്ന് ക്ലബ് സെക്രട്ടറി അറിയിക്കുന്നു. പത്താം ക്ലാസ് മോഡല്‍ ഐ ടി പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോ‍ഡ്‌സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
STATE SCHOOL KALOLSAVAM 2017
‍SSLC MODEL EXAM 2017
‍LSS-USS Exam Feb-2017
‍Primary SITC Selection (Palakkad)
‍ഒരുക്കം 2017
‍iExaMS -SSLC 2017
‍TEXT BOOK INDENTING 2017-18
‍INCOME TAX
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKADJRC 'C' Level Camp ജനുവരി 21ന്. കേന്ദ്രങ്ങള്‍ KHSS Moothanthara(Palakkad,Parali, Coyalmannam) GHSS Koduvayoor (Chittur, Alathur, Kollengode) TRKHSS Vaniyamkulam ( Ottapalam, Shornur, Pattambi, Thrithala) KTMHSS Mannarkkad (Mannarkkad, Cherpulassery). IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ htt://rmsaekm.in/notice.php എന്ന സൈറ്റില്‍ പതിനേഴാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

Inter District Transferന് അപേക്ഷ സമര്‍പ്പിച്ച അധ്യാപകരുള്ള വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകര്‍ അപേക്ഷകള്‍ വേരിഫൈ ചെയ്യുന്നതിനുള്ള User Id Password എന്നിവ DDE Officeല്‍ നിന്നും കൈപ്പറ്റേണ്ടതാണെന്നും ഹാര്‍ഡ് കോപ്പി നല്‍കേണ്ടതാണെന്നും DDE അറിയിക്കുന്നു

ജനുവരി 21ന് നടക്കാനിരുന്ന NuMATs പരീക്ഷ 28ലേക്ക് മാറ്റി. പാലക്കാട് ജില്ലയിലെ പരീക്ഷാകേന്ദ്രം BEMHSS Palakkad.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
ഒമ്പതാം ക്ലാസ് കലാ, കായിക പ്രവര്‍ത്തി പരിചയ പരീക്ഷ ജനുവരി 16ന് രാവിലെ പത്ത് മണി മുതല്‍ നടത്തണമെന്ന് നിര്‍ദ്ദേശം

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഗവ/സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്ക്രീകള്‍ക്കെതിരായ ജോലിസ്ഥലത്തെ ലൈംഗിക പീഢനം തടയലും നിരോധനവും നിയമം അനുസരിച്ച് ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ LD വിഭാഗം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് ആനുകൂല്യത്തിനര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ രേഖകള്‍ 11ന് തന്നെ DEOയില്‍ നിന്നും പ്രധാനാധ്യാപകര്‍ കൈപ്പറ്റി സ്കൂള്‍ മെയില്‍ നല്‍കിയ അപേക്ഷ സഹിതം 13 തന്നെ തിരികെ നല്‍കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ 2017 ജനുവരി 27ന് നടത്തുന്നു.അതിൽ പങ്കെടുക്കുന്ന HS വിഭാഗം കുട്ടികളുടെ പേരുവിവരം 2017 ജനുവരി 10 നു മുമ്പ് നല്‍കേണ്ടണ്ടതാണ്. 8.910 ക്ലാസുകളിലെ 2 വീതം കുട്ടികളെ പങ്കെടുപ്പിക്കാവുന്നതാണ്. 1 മുതൽ 7വരെയുള്ള കുട്ടികൾക്കുള്ള സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അതാത് ഉപജില്ലകളിൽ വെച്ച് 28/1/17 നു ശനിയാഴ്ച നടത്തുന്നതാണ് പ്രസ്തുത സ്കോളർഷിപ്പിനുള്ള അപേക്ഷ ഉപജില്ലാ സെക്രട്ടറിമാർക്ക് ജനവരി 10 നു മുമ്പ് സമർപ്പിക്കേണ്ടതാണ്.DEO OTTAPALAM
MR,LD സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനാധ്യാപകര്‍ DEOയില്‍ നിന്നും അടിയന്തരമായി ഏറ്റ് വാങ്ങണമെന്ന് നിര്‍ദ്ദേശം

കലാ/കായിക/പ്രവര്‍ത്തി പരിചയ മൂല്യനിര്‍ണ്ണയം ജനുവരി 16ന് രാവിലെ പത്ത് മണി മുതല്‍ നടത്തമെന്നും അതിനുള്ള ചോദ്യപേപ്പറുകള്‍ വെള്ളിയാഴ്ച രാവിലെ പത്ത് മണി മുതല്‍ DEOയില്‍ നിന്നും വിതരണം ചെയ്യുന്നതാണെന്നും DEO

SSLC സവിശേഷ സഹായം ആവശ്യമുള്ള LD വിഭാഗം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

LD സര്‍ട്ടിഫിക്കറ്റുകള്‍ DEOയില്‍ നിന്നും രണ്ട് ദിവസത്തിനകം ഏറ്റ് വാങ്ങണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ 2016 മാര്‍ച്ചിലെ ഐ ടി പരീക്ഷയുടെ റെമ്യൂണറേഷന്‍ വിതരണത്തിനെത്തിയിട്ടുണ്ടെന്നും പ്രധാനാധ്യാപകര്‍ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ (Acquittance, Attendance, Expenditure Statement ഇവ) ഇ-മെയില്‍ മുഖേനയും ഹാര്‍ഡ് കോപ്പിയും സമര്‍പ്പിക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ AG ഓഡിറ്റുമായി ബന്ധപ്പെട്ട് അപാകതകളുള്ള വിദ്യാലയങ്ങള്‍ അവ പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും 2010ലെ സെന്‍സസ് ഡ്യൂട്ടിക്ക് അനുവദിച്ച 9 ദിവസത്തില്‍ കൂടുതലായി സറണ്ടര്‍ വാങ്ങിയവര്‍ അധികമായി കൈപ്പറ്റിയ തുക മടക്കി അടച്ച് ചെല്ലാന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം DEO Officeല്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

DEO MANNARKKAD
ജനുവരി 16ന് രാവിലെ പത്ത് മണി മുതല്‍ നടക്കേണ്ട ഒമ്പതാം ക്ലാസ് കലാ, കായിക പ്രവര്‍ത്തി പരിചയ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ നാളെ(Jan 12) DEO Officeല്‍ നിന്നും പ്രധാനാധ്യാപകര്‍ കൈപ്പറ്റണമെന്ന് DEO

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഹൈസകൂള്‍ പ്രധാനാധ്യാപകരും സ്റ്റാഫ് വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ അടിയന്തരമായി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സമര്‍പ്പിക്കണമെന്ന് DEO

ഹരിതവിദ്യാലയപുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു

Sunday, June 01, 2014

Photo ID Card through SPARK

PSC പരീക്ഷാ ജോലിക്ക് ഇന്‍വിജിലേറ്റര്‍മാരീയി നിയമിക്കുന്നവര്‍ പരിചയസമ്പന്നര്‍ ആയിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ടുള്ള പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലറില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് എംപ്ലോയ്‌മെന്റ് ഐ ഡി കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. എല്ലാ വിദ്യാലയങ്ങളിലും സ്പാര്‍ക്കിന്റെ പരിധിയില്‍ വന്നതിനാല്‍ വളരെ എളുപ്പത്തില്‍ സ്പാര്‍ക്കില്‍ നിന്നും ഒരു വിദ്യാലയത്തിലെ എല്ലാ ജീവനക്കാര്‍ക്കും ഐഡന്റിറ്റി കാര്‍ഡുകള്‍ തയ്യാറാക്കാം. ഇത് ചെയ്യുന്നത് എങ്ങിനെയെന്ന് ചുവടെ വിശദീകരിക്കുന്നു
SPARK-ല്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുന്ന പേജില്‍ Service Matters---> Employee ID Card-ല്‍ ക്ലിക്ക് ചെയ്യുക
തുറന്നു വരുന്ന പുതിയ ജാലകത്തില്‍ ആദ്യതവണയാണ് കാര്‍ഡ് തയ്യാറാക്കുന്നതെങ്കില്‍ Initialise Initialise Identity Card Number എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.ഒരു തവണ Initialise അടുത്ത തവണ കാര്‍ഡ് തയ്യാറാക്കുമ്പോള്‍ തൊട്ടടുത്ത നമ്പര്‍ തനിയെ വന്നു കൊള്ളും


തുറന്ന് വരുന്ന പേജില്‍ Department, Office ഇവ തിരഞ്ഞെടുത്തതിന് ശേഷം Card Number എന്ന ബോക്സില്‍ അവസാനം തയ്യാറാക്കിയ കാര്‍ഡിന്റെ നമ്പര്‍ നല്‍കണം (ആദ്യമായി കാര്‍ഡ് തയ്യാറാക്കുമ്പോള്‍ ഇത് 0 ആയി നല്‍കാവുന്നതാണ്. നമ്പറുകള്‍ എത്ര അക്കം വേണമെങ്കിലും ആവാം. മൂന്നക്കം വേണമെങ്കില്‍ ആദ്യനമ്പര്‍ 100 ആയി നല്‍കുക.
ആദ്യനമ്പര്‍  നല്‍കിയതിന് ശേഷം Proceed അമര്‍ത്തുക.ഇപ്പോള്‍ Identity Card Number is initialised എന്ന മെസ്സേജ് വന്നിട്ടുണ്ടാവും. തുടര്‍ന്ന് Back അമര്‍ത്തി മുന്‍ ജാലകത്തില്‍ തിരിച്ചെത്തുക
ഇനി ആര്‍ുടെ പേരിലാണോ കാര്‍ഡ് തയ്യാറാക്കേണ്ടത് അവരുടെ തസ്തിക Designation എന്നതില്‍ നിന്നും തിരഞ്ഞെടുക്കുക. എല്ലാ ജീവനക്കാരുടെയും ഒന്നിച്ച് തയ്യാറാക്കുന്നതിന് Designation എന്ന ബോക്സിലെ All എന്നത് തിരഞ്ഞെടുക്കുക. ഇപ്പോള്‍ എല്ലാ ജീവനക്കാരുടെയും പേരും പെന്‍ നമ്പരും ഉള്‍പ്പെട്ട ഒരു ബോക്സ് ലഭിക്കും. പേരിന് ഇടത് വശത്തുള്ള ബോക്സില്‍ ടിക്ക് ചെയ്തതിന് ശേഷം Draft Print എന്ന Radio Button സെലക്ട് ചെയ്ത് Confirm നല്‍കുക. ഏതെങ്കിലും ജീവനക്കാര്‍ക്ക് മുമ്പ് കാര്‍ഡ് തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ പഴയ കാര്‍ഡ് തിരിെ വാങ്ങണമെന്ന നിര്‍ദ്ദേശവും ലഭിക്കും. തുടര്‍ന്ന് Generate എന്നതില്‍ ക്ലിക്ക് ടെയ്യുക. ഇപ്പോള്‍ ടിക്ക് ചെയ്തവരുടെ ഐ ഡി കാര്‍ഡിന്റെ പി ഡി എഫ് രൂപം ലഭിക്കും. ഇതിന്റെ പ്രിന്റ് എടുത്ത് തെറ്റുകള്‍ ഇല്ലെന്നുറപ്പാക്കുക. ഏതെങ്കിലും ഫീല്‍ഡില്‍ തെറ്റ് കണ്ടാല്‍ സ്പാര്‍ക്കില്‍ ആ തെറ്റ് തിരുത്തണം.


തെറ്റുകള്‍ തിരുത്തിയതിന് ശേഷം മുന്‍പേജിലെത്തി Final Print എന്നത് സെലക്‌ട് ചെയ്ത് കണ്‍ഫേം നല്‍കുക. ഇപ്പോള്‍ ലഭിക്കുന്ന Generate എന്ന ബട്ടണ്‍ അമര്‍ത്തുന്നതോടെ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള കാര്‍ഡ് ലഭിക്കും. ഇത് സേവ് ചെയ്ത് Signature of Issuing Authority എന്നിടത്ത് പ്രധാനാധ്യാപകന്റെ ഒപ്പും വാങ്ങി ലാമിനേറ്റ് ചെയ്‌തെടുത്താല്‍ കാര്‍ഡ് തയ്യാര്‍.
ഇത്തരത്തില്‍ തയ്യാറാക്കിയ കാര്‍ഡുകളുടെ ഒരു രജിസ്റ്റര്‍ സൂക്ഷിക്കണം. ഒരു കാര്‍ഡിന് അഞ്ച് വര്‍മായിരിക്കും കാലാവധി . കാലാവധി കഴിയുമ്പോഴോ ഒരു ജീവനക്കാരന്‍ സ്ഥലം മാറി പോകുമ്പോഴോ പഴയ കാര്‍ഡ് തിരികെ വാങ്ങണം.

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!