FLASH NEWS

സംസ്ഥാന സ്കൂള്‍ കായികമേള പാലക്കാടിന് കിരീടം. SITC Forumന്റെ അഭിനന്ദനങ്ങള്‍ .പാലക്കാട് റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ സ്വാഗതസംഘയോഗം നാളെ മൂന്ന് മണിക്ക് പട്ടാമ്പിയില്‍ നടക്കും. ഉപജില്ലാ കലോല്‍സവങ്ങളുടെ ഇന്നത്തെ മല്‍സരങ്ങളുടെ പുതുക്കിയ സമയക്രമം പിന്നീട് . നാളെ മുതലുള്ള പരിപാടികളില്‍ മാറ്റമില്ല.ഉപോക്തൃകാര്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ HS/HSS വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചനാ മല്‍സരവും LP/UP/HS/HSS വിദ്യാര്‍ഥികള്‍ക്കായി കളര്‍ ചിത്രരചനാ മല്‍സരവും ഡിസംബര്‍ പത്തിന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് ഹാളില്‍. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0491 2505782/2505156. 2017 അധ്യയന വര്‍ഷത്തെ HM/AEOമാരുടെ ഓണ്‍ലൈന്‍ സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബ്ര‍ 7 മുതല്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. 2017 അധ്യയന വര്‍ഷത്തിലുണ്ടാവുന്ന HM/AEO Promotionന് പരിഗണിക്കുന്നതിനായി 1997-2000 സീനിയോറിറ്റി ലിസ്റ്റിലെ റാങ്ക് നമ്പര്‍ 500 വരെയുള്ള HSAമാര്‍ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സര്‍ക്കുലറിന്റെ പകര്‍പ്പും സീനിയോറിറ്റി ലിസ്റ്റും ഡൗണ്‍ലോഡ്‌സില്‍. OBC Premetric സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രി സമയപരിധി ഡിസംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. Minority PreMetric സ്കൂള്‍ തല പരിശോധനകള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഡിസംബര്‍ 12. തെറ്റായ അപേക്ഷകള്‍ തിരുത്തുന്നതും Reject ചെയ്ത അപേക്ഷകളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും ചുവടെ സര്‍ക്കുലറില്‍. സ്നേഹപൂര്‍വ്വം ഓണ്‍ലൈന്‍ അപേക്ഷ അവസാന തീയതി ഡിസംബര്‍ 10. വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക് ചുവടെ. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് അവസാനതീയതി നവംബര്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. മുന്നോക്കസമുദായ കോര്‍പ്പറേഷന്റെ വിദ്യാസമുത്തതി സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
സംസ്ഥാന സ്കൂള്‍ കായികമേള പാലക്കാടിന് കിരീടം
‍STATE SCHOOL ATHLETIC MEET
‍SCHOOL WIKI
‍വിജയശ്രീ ഗ്രേഡ് അപ്‌ലോഡിങ്ങ് ലിങ്ക്
‍HI-TECH SCHOOL DATA COLLECTION
‍OBC PREMETRIC SCHOLARSHIP
‍DEPARTMENTAL TEST JAN 2017
‍Second Terminal Exam Time Table
‍Daily Wages Salary Processing in SPARK
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD



SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ഇന്ന് നടത്താനിരുന്ന പ്രധാനാധ്യാപകയോഗം മാറ്റിവെച്ചു DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

എല്ലാ വിദ്യാലയങ്ങളും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ സ്കൂള്‍ അധികാരികളെ അറിയിക്കുന്നതിന് അടിയന്തരമായി ഡ്രോപ്പ് ബോക്സുകള്‍ സ്ഥാപിക്കണമെന്ന് DEO

Examination Concession ലഭിക്കുന്നതിനായി LD വ്ഭാഗം സ്ക്രീനിങ്ങ് ടെസ്റ്റിനായി സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് നല്‍കണമെന്ന് DEO

2017 ലെ SSLC പരീക്ഷക്ക് ആനുകൂല്യങ്ങള്‍ ആവശ്യമുള്ള CWSN വിദ്യാര്‍ഥികളുടെ ലിസ്ററും രേഖകളും നിശ്ചിതമാതൃകയില്‍ തയ്യാറാക്കി 15നകം സമര്‍പ്പിക്കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ SSLC പരീക്ഷക്ക് വേണ്ടി സ്റ്റാഫ് ലിസ്റ്റുകള്‍ (UP School അധ്യാപകര്‍ ഉള്‍പ്പെടെ)സ്കൂള്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി ഇ മെയില്‍ മുഖേന നല്‍കുന്നതിന് നിര്‍ദ്ദേശം




DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യസ ജില്ലയിലെ 9,10,HSS/VHS വിഭഅഗങ്ങളിലെ മാനസികമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് IEDS Scholarship ലഭിക്കുന്നതിനായുള്ള മെഡിക്കല്‍ ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ DEOഓഫീസില്‍

December 5ന് ഉച്ചക്ക് രണ്ട് മണിക്ക് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് സ്കൂളില്‍ വെച്ച് ഇ-ഫയലിങ്ങുമായി ബന്ധപ്പെട്ട് DDOമാര്‍ക്ക് നടത്തുന്ന പരിശീലനത്തില്‍ ഷൊര്‍ണ്ണൂര്‍ ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന് DEO

ഷൊര്‍ണൂര്‍ ഉപജില്ലയിലെ കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി മെഡിക്കല്‍ ക്യാമ്പ് BRC ഷൊര്‍ണ്ണൂരില്‍ വെച്ച് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍. 9,10,HSS/VHSS വിഭാഗം വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO

കാഴ്ച വൈകല്യമുള്ള കുട്ടികള്‍ക്ക് IEDS സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി 29ന് രാവിലെ ഒമ്പതര മുതല്‍ പട്ടാമ്പി GHSSല്‍ വെച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നു. തൃത്താല, പട്ടാമ്പി ഉപജില്ലാ പരിധികളിലുള്ള 9,10,HSS/VHSS വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO
SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.
നവകേരള മിഷന്‍ ശുചിത്വ സര്‍വേയുമായി ബന്ധപ്പെട്ട് സ്കൂള്‍ മെയില്‍ നല്‍കിയിരിക്കുന്ന പ്രഫോര്‍മ എത്രയും വേഗം പൂരിപ്പിച്ച് നല്‍കണമെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.ഗവ/എയ്ഡഡ് അംഗീകൃത അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ വിശദാംശങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കാത്തവര്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

രണ്ടാം പാദവാര്‍ഷിക പരീക്ഷക്കുള്ള ചോദ്യ പേപ്പര്‍ ഇന്‍ഡന്റുകള്‍ അടിയന്തരമായി നല്‍കണമെന്ന് DEO

Minority Status ഉള്ള എയ്ഡഡ്/അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് മൈനോരിറ്റി സര്‍ട്ടിഫിക്കറ്റിന്റെ രണ്ട് പകര്‍പ്പുകള്‍ സഹിതം നല്‍കണമെന്ന് DEO

DEO MANNARKKAD
മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലാ തലത്തിൽ ഇന്ന് നടത്താൻ തീരുമാനിച്ചിരുന്ന പ്രധാനാദ്ധ്യാപകരുടെയും നവപ്രഭ എസ്.ആർ.ജി./ ഡി.ആർ.ജി.മാരുടെയും യോഗം നാളെ നടക്കുന്നതാണെന്ന് DEO

SSLC പരീക്ഷാ ഫീസ് പിഴയോട് കൂടി സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 7 വരെ ദീര്‍ഘിപ്പിച്ചു.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ എല്ലാ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെയും സീനിയര്‍ HSAമാരുടെയും യോഗം 28ന് തിങ്കളാഴ്ച രാവിലെ10.30ന് മണ്ണാര്‍ക്കാട് GMUPSല്‍ സ്കൂള്‍മെയിലില്‍ ലഭ്യമാക്കിയ പ്രൊഫോര്‍മ പൂരിപ്പിച്ച് ഇ-മെയില്‍ മുഖേന 25നകം നല്‍കണമെന്ന് നിര്‍ദ്ദേശം

2017ലെ SSLC പരീക്ഷാര്‍ഥികളുടെ ഫോട്ടോ നിശ്ചിത വലുപ്പത്തില്‍(150x200px/20-30KB) സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തണമെന്നും വയസിളവ് അനുവദിച്ചുള്ള ഉത്തരവുകള്‍ എല്ലാവരുടെയും ലഭിച്ചിട്ടുണ്ടന്നും പകര്‍പ്പ് ഫയലില് സൂക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണമെന്ന് DEO
പരീക്ഷാഭവന്‍ സെക്രട്ടറിയുടെ സ്പെഷല്‍ ഓര്‍ഡര്‍ വാങ്ങാതെ പത്താം തരം വിദ്യാര്‍ഥികള്‍ക്ക് സ്പെഷല്‍ ഇംഗ്ലീഷ് അനുവദിക്കുന്നതല്ലെന്നും DEO
2016ലെ SSLC കണ്ടിജന്‍സി ചാര്‍ജ് സമര്‍പ്പിക്കാത്തവര്‍ എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും റീവാല്യുവേഷനുമായി ബന്ധപ്പെട്ട തുക കൈവശം വെച്ചിട്ടുള്ളവര്‍ അത് ട്രഷറിയിലടച്ച് ചെല്ലാന്‍ DEOയില്‍ നല്‍കുന്നതിനും നിര്‍ദ്ദേശം

മുന്‍ വര്‍ഷങ്ങളിലെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കൂളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അവ SSLCയുമായി ബന്ധപ്പെട്ട് ക്ലാസ് നടക്കുന്ന കേന്ദ്രങ്ങളില്‍ വെച്ച് പരീക്ഷാഭവന്‍ അധികൃതര്‍ക്ക് കൈമാറണമെന്നും DEO




Sunday, June 22, 2014

Income Tax Return for A Y 2014-15


      നികുതിദായകരായ വ്യക്തികൾക്ക് 2013-14 സാമ്പത്തികവർഷത്തെ Income Tax Return  സമർപ്പിക്കാനുള്ള സമയപരിധി 2014 ഏപ്രിൽ 1 മുതൽ ജൂലൈ 31 വരെയാണ്. Chapter VI A കിഴിവുകൾക്ക് മുമ്പുള്ള വരുമാനം(Housing Loan Interest കുറച്ചതിന് ശേഷം ഉള്ള വരുമാനം)  2 ലക്ഷത്തിൽ കൂടുതലുള്ളവരെല്ലാം റിട്ടേണ്‍ സമർപ്പിക്കണം.  ITR ഫോറം പൂരിപ്പിച്ച് Income Tax Office ൽ സമർപ്പിക്കുക വഴിയോ E Filing നടത്തി അതിലൂടെ generate ചെയ്യപ്പെടുന്ന ഫോം Bangalore ലേക്ക് അയയ്ക്കുക വഴിയോ നമുക്ക്  റിട്ടേണ്‍ സമർപ്പിക്കാം.ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സഹായകരമായ ഒരു ഹെല്‍പ്പ് ഫയല്‍ തയ്യാറാക്കിയത് എരമംഗലം കെ.സി.എ.എല്‍.പി.എസിലെ ഹെഡ്മാസ്റ്ററായ ടി.കെ സുധീര്‍കുമാര്‍ സാറാണ്. Noon Feeding Planner-കളിലീടെയും e-TDS Help File-ലൂടെയും നമുക്ക് സുപരിചിതനായ സുധീര്‍സാറിന്റെ ഇന്‍കം ടാക്സ് ഹെല്‍പ്പഫയല്‍ താഴെ ചേര്‍ത്തിരിക്കുന്നു

      Total  Assassable  Income 5 ലക്ഷത്തിൽ കൂടുതൽ ഉള്ളവർ E Filing നടത്തണംഎന്ന് നിർബന്ധമുണ്ട്.5 ലക്ഷത്തിൽ കുറവുള്ളവർക്ക് നേരിട്ട് കൊടുക്കുകയോ E Filing നടത്തുകയോ ആവാം. E Filing നടത്തുന്നതിനായി   ഇവിടെ ക്ലിക്ക് ചെയ്യുക.).
 ITR 1 അതായത് SAHAJ ഫോറത്തിൽ റിട്ടേണ്‍ തയ്യാറാക്കി സമർപ്പിക്കാം.  ഒരു വീടിന്റെ ഹൌസിംഗ് ലോണ്‍ ഇന്ററസ്റ്റ്‌ വരുമാനത്തിൽ കിഴിവ് നേടിയവർക്കും ഇതേ ഫോം ഉപയോഗിക്കാം.ഇൻകം ടാക്സ് ഓഫീസുകളിൽ നിന്നും ഈ ഫോറം ലഭിക്കും.  വെബ്‌സൈറ്റുകളിൽ നിന്നും ഡൌണ്‍ലോഡ് ചെയ്തു A4 ഷീറ്റിൽ 'fit topage'  print optionൽ കളർ പ്രിന്റ്‌ എടുത്തു ഉപയോഗിക്കാം.  ITR V -Acknowledgement Form കളർ പ്രിന്റ്‌ വേണമെന്നില്ല.ഇൻകം ടാക്സ് റിട്ടേണ്‍ സമർപ്പിക്കുമ്പോൾ അതിനോടൊപ്പം മറ്റു രേഖകളൊന്നും കൂടെ കൊടുക്കേണ്ടതില്ല.
Click to enlarge image





      ITR 1 (SAHAJ) ഫോം പൂരിപ്പിക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം.
ഇതിന്റെ Part A യിൽ റിട്ടേണ്‍ സമർപ്പിക്കുന്ന വ്യക്തിയെ സംബന്ധിച്ച വിവരങ്ങളാണ് ഉള്ളത്.
A 1-A 3 വരെ  ജീവനക്കാരന്റെ പേര് എഴുതാനുള്ളതാണ്.  PAN കാർഡിൽ ഉള്ളത് പോലെ തന്നെ ഇതിലും എഴുതണം.CLICK TO KNOW YOUR NAME AS IN PAN CARD
A4 -Permanent Account Number - ഇവിടെ PAN നമ്പർ എഴുതാം.  ഇതിൽ 1 മുതൽ 5 വരെ സ്ഥാനങ്ങളിൽ ഇംഗ്ലീഷ് അക്ഷരങ്ങളും 6 മുതൽ 9 വരെ സ്ഥാനങ്ങളിൽ അക്കങ്ങളും പത്താം സ്ഥാനത്ത് ഇംഗ്ലീഷ് അക്ഷരവും ആയിരിക്കും.
A5 - Sex - ഇതിനു താഴെയുള്ള Male അല്ലെങ്കിൽ Female നു തുടക്കത്തിൽ കറുത്ത വൃത്തം കറുപ്പിക്കുക.
A6 - Date of birth - ഇതിനു താഴെയുള്ള കള്ളികളിൽ ജനനതിയ്യതി എഴുതുക.  രണ്ടു കള്ളികളിലായി തിയ്യതിയും രണ്ടു കള്ളികളിൽ മാസനമ്പരും 4 കള്ളികളിലായി വർഷവും എഴുതാം.
A7 - Income Tax  Ward/ Circle- ഇവിടെ ജീവനക്കാരന്റെ താമസസ്ഥലം സ്ഥിതിചെയ്യുന്ന ഇൻകം ടാക്സ് വാർഡ്‌ നമ്പരും സർക്കിളിന്റെ പേര് അല്ലെങ്കിൽ നമ്പരും എഴുതുക. നിങ്ങളുടെ വാർഡും സർക്കിളും അറിയില്ലെങ്കിൽ ഈ ലിങ്കിൽ  PAN നമ്പർ നല്കി അവ കണ്ടുപിടിക്കാം.
A8 മുതൽ 17 വരെ ജീവനക്കാരന്റെ താമസസ്ഥലമേൽവിലാസം എഴുതാം.
A18 - സർക്കാർ ശമ്പളം വാങ്ങുന്നവർ Government എന്നതിന് മുമ്പുള്ള വൃത്തം കറുപ്പിക്കുക.
A19 - അടയ്ക്കെണ്ടതായ ടാക്സ് മുഴുവൻ കഴിഞ്ഞ മാർച്ച്‌ മാസത്തിൽ കൈപ്പറ്റിയ ശമ്പളത്തിൽ നിന്നും കുറച്ചു കഴിഞ്ഞെങ്കിൽ 'Nil Tax Balance' നു മുമ്പുള്ള വൃത്തം കറുപ്പിക്കുക.  നേരത്തെ കാണിക്കാത്ത ഏതെങ്കിലും കിഴിവുകൾ മൂലം അടച്ച ടാക്സ് തിരിച്ചു ലഭിക്കാനുണ്ടെങ്കിൽ 'Tax Refundable' വൃത്തം കറുപ്പിക്കുക.  ടാക്സ് ഇനിയും കൊടുക്കാനുണ്ടെങ്കിൽ 'Tax Payable' കറുപ്പിക്കുക.
A20 - ഇവിടെ 'Resident' നു ചേർന്നുള്ള വൃത്തം കറുപ്പിക്കാം.
A22 , A 23  എന്നിവ പൂരിപ്പിക്കേണ്ടതില്ല.
A24 - ഒറിജിനൽ റിട്ടേണ്‍ ആണ് സമർപ്പിക്കുന്നത്  എന്നതിനാൽ ഇവിടെ ഒന്നും പൂരിപ്പിക്കേണ്ടതില്ല.  Revised Return സമർപ്പിക്കുമ്പോൾ മാത്രം ഇവ പൂരിപ്പിച്ചാൽ മതി.
A25 - ഇവിടെയും ഒന്നും പൂരിപ്പിക്കേണ്ടതില്ല. 

PART B - GROSS TOTAL INCOME
     ഇനി നമുക്ക് PART Bപൂരിപ്പിക്കാം.2013 -14 വർഷത്തെ FORM16 അല്ലെങ്കിൽ Statement നോക്കി പൂരിപ്പിക്കുന്നതാണ് എളുപ്പം.  Statement  ൽ കാണിക്കാത്ത ഏതെങ്കിലും കിഴിവുകൾക്ക് അർഹതയുണ്ടെങ്കിൽ അത് കൂടി റിട്ടേണിൽ ഉൾപ്പെടുത്തി ടാക്സ് കണ്ട ശേഷം ശമ്പളത്തിൽ നിന്നും അധികം കുറച്ച ടാക്സ് തിരിച്ചുവാങ്ങാവുന്നതാണ്.
B1- Income from Salary/Pension - ഇവിടെ FORM16 അല്ലെങ്കിൽ STATEMENT ൽ കാണുന്ന ആകെ ശമ്പളത്തിൽ നിന്നും Professional Tax കുറച്ചു കിട്ടിയ  സംഖ്യ എഴുതണം.
B2 - Income from one house property - Housing Loan Interest ഇവിടെയാണ് കാണിക്കേണ്ടത്.  ആദ്യം Self occupied എന്നതിന് മുമ്പുള്ള  വൃത്തം കറുപ്പിക്കുക.  എന്നിട്ട് B2 എന്നതിന്  അടുത്തു കാണുന്ന ബ്രാക്കറ്റിൽ മൈനസ് (-) ചിഹ്നം ചേർക്കുക.  കള്ളികളിൽ വീട്ടുലോണിന്റെ പലിശ എഴുതുക.
B3 - Income from other sources - മറ്റു വരുമാനങ്ങൾ കാണിക്കാനുണ്ടെങ്കിൽ എഴുതുക.
B4 - Gross Total Income  - B1 ൽ നിന്നും വീട്ടുലോണിന്റെ പലിശ കുറച്ചതിന് ശേഷം B3 കൂട്ടിയ സംഖ്യ എഴുതുക.


PART C - DEDUCTIONS AND TAXABLE TOTAL INCOME 
PART C യിൽ Chapter VI A യിലെ എല്ലാ കിഴിവുകളും കാണിക്കുന്നു.
C1 -80 C -  ഇവിടെ PF, LIC, GIS, SLI, FBS, Tution fees, Housing Loan Principal part paid മുതലായവ Section 80C പ്രകാരമുള്ള കിഴിവുകൾ പരമാവധി ഒരു ലക്ഷം വരെ ചേർക്കാം.
C2 - 80 CCC - LICയിലെ ചില Annuity Plan കൾ.
C3 - 80 CCD(1) -ചില പ്രത്യേക പെൻഷൻ പദ്ധതികളിലെ നിക്ഷേപം.
C4 - 80 CCD(2) - Section  80 CCD(2) ൽ പറയുന്ന പെൻഷൻ ഫണ്ടുകളിലെ നിക്ഷേപം.
C5 - 80 CCG - Rajiv Gandhi Eqity Saving Scheme പോലുള്ള Equity Saving Scheme കളിലെ നിക്ഷേപം.
C6 - 80 D - Mediclaim പോലുള്ള Health Insurance നു അടച്ച ഇൻഷുറൻസ് പ്രീമിയം.
C7 - 80 DD - വികലാംഗരായ ആശ്രിതരുടെ കിഴിവ് .
C8 - 80 DDB - തന്റെയോ ആശ്രിതരുടെയോ പ്രത്യേക രോഗങ്ങൾക്കുള്ള ചികിത്സചെലവ്.
C9 - 80 E - കുടുംബാംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസത്തിനെടുത്ത ലോണിന്റെ പലിശ.
C10 - 80EE - സ്വന്തം താമസത്തിനായി ഉള്ള വീടിന്റെ ലോണ്‍ പലിശ.
C11 - 80 G - Section 80 G പ്രകാരം നല്കിയ സംഭാവനകൾ.
C12 - 80 GG - HRA ലഭിക്കാത്തവരുടെ വീട്ടുവാടക.
C13 - 80 GGA - Section 80 GGA പ്രകാരമുള്ള സംഭാവനകൾ.
C14 - 80 GGC - രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവന
C15 - 80 RRB - PATENTകളുടെറോയൽറ്റി
C16 - 80 QQB - പുസ്തകങ്ങളുടെ  റോയൽറ്റി
C17 - 80 TTA - വരുമാനത്തോടു കൂട്ടിയ ബാങ്ക് ഇന്റെറെസ്റ്റ് 80TTA അനുസരിച്ച്.
C18 - 80 U - വികലാംഗജീവനക്കാർക്കുള്ള കിഴിവ്
C19 - Total Deductions - C1 മുതൽ C18 വരെ കൂട്ടിയ തുക എഴുതണം.
C20 - Taxable Total Income - B4 ൽ നിന്നും C19 കുറച്ചു കിട്ടുന്ന സംഖ്യ ഇവിടെ എഴുതാം.

PART D - TAX COMPUTATION AND TAX STATUS
     PART D പൂരിപ്പിക്കുന്നതിനു മുമ്പായി രണ്ടാം പേജിന്റെ മുകൾഭാഗത്തെ കള്ളികളിൽ PAN നമ്പർ എഴുതണം.    PART D യിൽ ടാക്സ് സംബന്ധിച്ച വിവരങ്ങളാണ് നല്കാനുള്ളത്.
D1 - Tax payable on Total Income - മുൻപേജിലെ C19 ലെ  Taxable Total Income ത്തിന്റെ ടാക്സ് കണക്കാക്കി എഴുതുക.  Section 87A പ്രകാരമുള്ള കിഴിവ് പരമാവധി 2000 രൂപ കുറയ്ക്കുന്നതിന് മുമ്പുള്ള ടാക്സ് ആണ് ഇവിടെ കാണിക്കേണ്ടത്. ( അതായത് C20 ലെ Taxable Total income 5 ലക്ഷത്തിൽ കുറവെങ്കിൽ  2 ലക്ഷത്തിനു മുകളിൽ വരുന്ന സംഖ്യയുടെ 10% ;Taxable Income 5 ലക്ഷത്തിന് മുകളിലെങ്കിൽ  30000 രൂപയും 5 ലക്ഷത്തിനു മുകളിൽ വരുന്ന സംഖ്യയുടെ 20% വും കൂട്ടിയ തുക.)
D2 - Rebate u/s 87A - 5 ലക്ഷത്തിൽ താഴെ taxable income ഉള്ളവർക്കുള്ള പരമാവധി 2000 രൂപ വരെയുള്ള റിബേറ്റ് ഇവിടെ ചേർക്കണം.
D3 - Tax payable after Rebate -  ഈ സംഖ്യയാണ്  കഴിഞ്ഞ വർഷം അടയ്ക്കേണ്ട ടാക്സ്.  ഇത് ശരിയാണോ എന്ന് Form16 അല്ലെങ്കിൽ Statement പരിശോധിച്ച് ഉറപ്പു വരുത്തുക. (D1-D2)
D4 - Surcharge, if C20 exceeds 1 Crore - ഇവിടെ "0" ചേർക്കുക.
D5 - Cess   - D3  യിലെ ടാക്സിന്റെ 3 ശതമാനം സെസ് ഇവിടെ എഴുതാം. 
D6- Total Tax, Surcharge and Cess - ടാക്സും സെസ്സും കൂട്ടി എഴുതണം. (D3+D4+D5)
D7 - Relief u/s 89 - അരിയറുകൾ വാങ്ങിയത്‌മൂലമുള്ള റിലീഫിനു അർഹതയുണ്ടെങ്കിൽ ചേർക്കാം.  ഇത് FORM16 ൽ കാണാം.
D8 - Balance Tax after Relief - D6 ൽനിന്നും D7 കുറച്ചു കിട്ടുന്ന സംഖ്യ എഴുതാം. (D6-D7)
D9 - Total interest u/s 234A - '0' ചേർക്കാം.  (വൈകി റിട്ടേണ്‍ ഫയൽ ചെയ്താലുള്ള ഇന്റെറെസ്റ്റ്)
D10 - Total interest u/s 234B -  '0' ചേർക്കാം.  (അഡ്വാൻസ്‌ ടാക്സ് അടയ്ക്കാതിരുന്നാൽ)
D11 - Total interest u/s 234C - '0' ചേർക്കാം.   (അഡ്വാൻസ്‌ ടാക്സ് വൈകിയാൽ)
D12 - Total Tax and Interest - Interest '0' ആയതിനാൽ D8 ലെ സംഖ്യ തന്നെ ഇവിടെ എഴുതാം. (D8+D9+D10+D11)
D13 - Total Advance Tax paid - '0' ചേർക്കാം
D14 - Total Self Assessment Tax paid -   '0' ചേർക്കാം.  സ്വമേധയാ ബാങ്കിൽ ചെലാൻ വഴി ജീവനക്കാരൻ സ്വന്തം PAN നമ്പറിൽ ടാക്സ് അടച്ചിട്ടുണ്ടെങ്കിൽ അത് ചേർക്കണം.
D15 - Total TDS claimed -  ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് ഇവിടെയാണ് ചേർക്കേണ്ടത്.  ഈ പേജിലെ 'Sch TDS 1' എന്ന പട്ടികയിലെ നാലാം കോളമായ 'Tax deducted' ലെ സംഖ്യകളുടെ തുകയാണ് ഇവിടെ വരേണ്ടത്.
D16 - Total Taxes Paid -  D13, D14, D15 എന്നിവ കൂട്ടി കിട്ടിയ തുക എഴുതുക. (D13+D14+D15)
D17 - Total Payable -  D8 അല്ലെങ്കിൽ D12  ൽ കാണുന്ന നികുതിബാധ്യതയേക്കാൾ കുറവാണ് D16 ൽ കാണുന്ന അടച്ച ടാക്സ്‌ എങ്കിൽ അവ തമ്മിലുള്ള വ്യത്യാസം ഇവിടെ എഴുതുക.
D18 - Refund -  നികുതിബാധ്യതയെക്കാൾ കൂടുതലാണ് D16 ൽ കാണുന്ന അടച്ച സംഖ്യ എങ്കിൽ വ്യത്യാസം ഇവിടെ എഴുതാം.
     ഇതിനു താഴെ കാണുന്ന കോളങ്ങൾ ബാങ്ക് അക്കൗണ്ട്‌ വിവരങ്ങൾ എഴുതാനുള്ളതാണ്.  തുക തിരിച്ചു കിട്ടാനില്ലാത്തവരും നിർബന്ധമായും ബാങ്ക് വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് ITR 1 ൽ പറയുന്നു.
D19 - Account Number എഴുതണം.
D20 - Type of Account - Current അല്ലെങ്കിൽ Savings കറുപ്പിക്കുക.
D21 - ഇതിൽ ബാങ്കിന്റെ IFSC കോഡ് എഴുതണം.  തുക തിരിച്ചു കിട്ടാനുണ്ടെങ്കിൽ ഇത് നിർബന്ധമായുംഎഴുതുക.  IFSC കോഡ് കിട്ടാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
D22 - Exempt income only for reporting purpose - Exempted Income ഒന്നും കാണിക്കാനില്ലെങ്കിൽ '0' ചേർക്കാം

VERIFICATION
     Verification ൽ പേരും രക്ഷിതാവിന്റെ പേരും എഴുതി താഴെ സ്ഥലം, തിയ്യതി, ഒപ്പ് എന്നിവ ചേർക്കുക.  Name of TRP എന്ന് തുടങ്ങുന്ന വരിയിൽ ഒന്നും ചേർക്കേണ്ടതില്ല.  'Sch IT - Schedule of Advance Tax and Self Assessment Tax Payments' എന്ന പട്ടികയിൽ ഒന്നും ചേർക്കേണ്ടതില്ല.  

Sch IT - DETAILS OF ADVANCE TAX AND SELF ASSESSMENT TAX PAYMENTS
TDS ആയി അല്ലാതെ സ്വമേധയാ ടാക്സ് ബാങ്കിൽ PAN നമ്പർ പ്രകാരം അടച്ചെങ്കിൽ മാത്രം ഇവിടെ വിവരങ്ങൾ ചേർക്കാം.

Sch TDS1- DETAILS OF TAX DEDUCTED AT SOURCE FROM SALARY
ഈ പട്ടികയിലാണ് ശമ്പളത്തിൽ നിന്നും കുറച്ച ടാക്സിന്റെ വിവരങ്ങൾ ചേർക്കേണ്ടത്.  ഇതിനു താഴെ S1 എന്ന ഒന്നാമത്തെ വരിയിൽ  മാത്രമേ പൂരിപ്പിക്കാനുണ്ടാവൂ.  2013-14  ൽ രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യുകയും രണ്ടിടത്തും ശമ്പളത്തിൽ നിന്നും ടാക്സ് കുറയ്ക്കുകയും ചെയ്തെങ്കിൽ രണ്ടാമത്തെ വരി കൂടി പൂരിപ്പിക്കാം.  TAN നു കീഴെ സ്ഥാപനത്തിന്റെ TAN നമ്പർ എഴുതുക.  ഇതിന്റെ ആദ്യത്തെ 4 സ്ഥാനങ്ങളിൽ അക്ഷരങ്ങളും 5 മുതൽ 9 വരെ സ്ഥാനങ്ങളിൽ അക്കങ്ങളും പത്താം സ്ഥാനത്ത് അക്ഷരവുമായിരിക്കും.  'Name of Employer' എന്നതിന് കീഴെ സ്ഥാപനത്തിന്റെ പേര് എഴുതുക.  'Income under salary' എന്നാ കോളത്തിൽ ആകെ വാങ്ങിയ ശമ്പളം എഴുതണം.  'Tax Deducted' നു താഴെ ശമ്പളത്തിൽ നിന്നും കുറച്ച ടാക്സ് എഴുതുക. 'Sch TDS2' എന്ന പട്ടിക പൂരിപ്പിക്കേണ്ടതില്ല.

Sch TDS2 - DETAILS OF TAX DEDUCTED AT SOURCE FROM INCOME OTHER THAN SALARY
ഈ പട്ടിക പൂരിപ്പിക്കേണ്ടതില്ല.
ഇതോടെ ITR I പൂരിപ്പിച്ചു കഴിഞ്ഞു.
     
ITR V ACKNOWLEDGEMENT
ഇനി ITR V അതായത് നമുക്ക് സീൽ ചെയ്തു തിരിച്ചു തരുന്ന 'Acknowledgement Form' പൂരിപ്പിക്കാം.
     'Received with thanks from' എന്നതിന് നേരെ റിട്ടേണ്‍ കൊടുക്കുന്നയാളിന്റെ പേര് എഴുതാം.  അതിനു താഴെ ITR No. നു നേരെ '1(SAHAJ)' നു ചേർന്നുള്ള ആദ്യത്തെ വൃത്തം കറുപ്പിക്കാം.  A1 മുതൽ A13 വരെയുള്ള കോളങ്ങളിൽ ITR 1 ൽ പൂരിപ്പിച്ചത് പോലെ പൂരിപ്പിക്കുക.
A14 ൽ മെയ്‌ 31 ന് മുമ്പാണ്  റിട്ടേണ്‍ സമർപ്പിക്കുന്നതെങ്കിൽ 'Before due date' നു മുമ്പും സമയപരിധി കഴിഞ്ഞാണ് സമർപ്പിക്കുന്നതെങ്കിൽ 'After due date'  നു മുമ്പും ഉള്ള വൃത്തം കറുപ്പിക്കുക.
B1 - Gross Total Income - ഇവിടെ ITR 1 ലെ B4 അതായത്  'Gross Total Income' എഴുതാം.
B2 - Deduction under Chapter VI A - ഇവിടെ ITR1 ലെ C19 അതായത് 'Total Deductions' എഴുതാം.
B3 - Total Income -  ഇവിടെ ITR 1 ലെ C20 അതായത് 'Taxable Total Income'ചേർക്കുക.
B4 - Current Loss if any -  ഇവിടെ ഒന്നും ചേർക്കേണ്ടതില്ല. '0' ചേർക്കുകയുമാവാം.
B5 - Net Tax Payable -  ഇവിടെ ITR 1 ലെ രണ്ടാം പേജിലെ D8 അതായത് 'Balance Tax after Relief'' എഴുതാം.
B6 - Interest Payable - ഇവിടെ ITR 1 ലെ D9, D10,D11 എന്നിവയുടെ തുക എഴുതണം. '0' ആയിരിക്കും.
B7 - Total Tax and Interest Payable -  D12 അതായത് ITR 1 ലെ ''Total Tax and interest' എഴുതുക.
B8 - Total Advance Tax paid -   D13  എഴുതുക
B9 - Total Self Assessment Tax paid -   D14  എഴുതുക
B10 - Total TDS Deducted -   D15  എഴുതുക
B11 - Total TCS Deducted - '0' ചേർക്കുക
B12 - Total Prepaid Taxes -  ITR 1 ലെ D16 'Total Taxes Paid' എഴുതുക.
B13 - Tax Payable -   ITR 1 ലെ D17 'Total payable' എഴുതുക
B14 - Refund -  ITR 1 ലെ D18 'Refund' എഴുതുക.
'SIGN HERE' എന്ന കള്ളിയിൽ ഒപ്പിടുക.
     ഇതോടെ 'Acknowledgement' ഉം പൂരിപ്പിച്ചു കഴിഞ്ഞു.  ഇനി ITR 1 ഉം Acknowledgement form ഉം കൂടി Income Tax Office ൽ സമർപ്പിക്കാം.  ഇതിനോടൊപ്പം മറ്റേതെങ്കിലും ഫോറങ്ങളോ രേഖകളോ കൂടെ കൊടുക്കേണ്ടതില്ല.  എല്ലാം കൃത്യമായി പൂരിപ്പിച്ചുവെങ്കിൽ Acknowledgement സീൽ ചെയ്തു തിരിച്ചു തരും.  ഇത് സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്.   റിട്ടേണ്‍ ഫയൽ ചെയ്തു എന്നതിന് തെളിവായും ബാങ്കുകളിലും മറ്റും നമ്മുടെ സാമ്പത്തികസ്ഥിതി കാണിക്കുന്നതിനും മറ്റും ഇവ ആവശ്യമായി വരും.

1 comment:

jyothikrishnan said...

http://www.alrahiman.com/p/income-tax.html#efiling
This link will give you direction rega rding E filing

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!