ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനം : അപേക്ഷാ തീയതി നീട്ടി

ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 12 -ല്‍ നിന്ന് ജൂണ്‍ 16 ലേക്ക് നീട്ടി. അച്ചടിച്ച അപേക്ഷാഫാറവും പ്രോസ്‌പെക്ടസും സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും ലഭിക്കും. ഓണ്‍ലൈനായി അപേക്ഷ അന്തിമമായി സമര്‍പ്പിക്കുവാന്‍ കഴിയാത്തവര്‍ ജില്ലയിലെ സൗകര്യമുള്ള ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും അപേക്ഷാഫോറവും പ്രോസ്‌പെക്ടസും 25 രൂപ നല്‍കി വാങ്ങി ജൂണ്‍ 16 നകം പൂരിപ്പിച്ച് തിരികെ നല്‍കണം. സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം തേടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ ജൂണ്‍ 10-മുതല്‍www.hscap.kerala.gov.inല്‍ APPLY ONLINE-SPORTS എന്ന ലിങ്കിലൂടെ ചെയ്യാം. കൂടുതല്‍ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും.

Post a Comment

Previous Post Next Post