കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് തിരുത്തലുകള്‍ ഏപ്രില്‍ 26നകം വരുത്തണം

   2013-14 വര്‍ഷത്തെ ന്യൂനപക്ഷവിഭാഗം പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയ വിദ്യാര്‍ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റില്‍ ബുദ്ധിസ്റ്റ് , പാഴ്‌സി, സിഖ് വിഭാഗം കുട്ടികളുടെ ലിസ്റ്റില്‍ വിവിധ ജില്ലകളില്‍ നിന്നും തെറ്റായ രീതിയില്‍ കുട്ടികളുടെ ജാതി ഉള്‍പ്പെടുത്തിയതായി കാണുന്നന്നതിനാല്‍ പ്രസ്തുത സ്കൂളുകള്‍ അത് ഏപ്രില്‍ 26-നകം www.scholarship.itschool.gov.in എന്ന സൈറ്റില്‍ പ്രവേശിച്ച് ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസഡയറക്ടറുടെ സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. തിരുത്തലുകള്‍ വരുത്തി വിവരം 26-ന് വൈകിട്ട് അഞ്ച് മണിക്കകം അറിയിക്കേണ്ടതാണ്.തിരുത്തലുകള്‍ വരുത്താത്ത പക്ഷം പ്രസ്തുത വിദ്യാര്‍ഥികളുടെ സ്കോളര്‍ഷിപ്പ് റദ്ദാക്കുന്നതാണെന്നും അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം പ്രധാനാധ്യാപകരുടേതായി പരിഗണിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു

Post a Comment

Previous Post Next Post