കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ഉയര്‍ന്ന അന്തരീക്ഷ താപം: പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് പല ജില്ലകളിലും അന്തരീക്ഷ താപം ഉയര്‍ന്നതും സൂര്യതാപമേറ്റുളള പൊളളലുകള്‍ റിപ്പോര്‍ട്ടും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യണം. ശരീരത്തില്‍ നിന്ന് ജലാംശം വിയര്‍പ്പായി നഷ്ടപ്പെടുന്നതിനാല്‍ കൂടുതലായി വെളളം കുടിക്കണം. ഉച്ചയ്ക്ക് 12 മണിക്കും വൈകുന്നേരം മൂന്ന് മണിക്കും ഇടയ്ക്കുളള സമയത്ത് വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കി രാവിലെയും വൈകിട്ടും കൂടുതലായി ജോലി ചെയ്യുന്ന രീതിയില്‍ സമയക്രമം മാറ്റുക. ദാഹം തോന്നുന്നില്ലെങ്കില്‍ പോലും വെയിലത്ത് പണിയെടുക്കുന്നവര്‍ ഓരോ മണിക്കൂര്‍ കഴിയുമ്പോഴും നാല് ഗ്ലാസ് വരെ വെളളം കുടിക്കുക. നേര്‍ത്ത വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറി നില്‍ക്കുകയും വെളളം കുടിക്കുകയും ചെയ്യുക. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക. ചൂടു കുടുതലുളള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക. പ്രായാധിക്യമുളളവരുടെയും (65 വയസ് കഴിഞ്ഞവര്‍) നാല് വയസിന് താഴെയുളള കുഞ്ഞുങ്ങളുടെയും കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്ത് കാറ്റ് കടക്കുന്ന രീതിയിലും മുറിയില്‍ നിന്നും ചൂട് (പ്രത്യേകിച്ച് ടിന്‍, ആസ്‌ബെസ്റ്റോസ് മേല്‍ക്കൂരയാണെങ്കില്‍) പുറത്ത് പോകത്തക്ക വിധത്തിലും വാതിലുകളും ജനലുകളും തുറന്ന് ഇടുക. വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ശാരീരികാസ്വാസ്ഥ്യം തോന്നുകയാണെങ്കില്‍ തണുത്ത വെളളം കൊണ്ട് ശരീരം തുടയ്ക്കുക, വീശുക, ഫാനിന്റെ കാറ്റുകൊളളിച്ച് ശരീരം തണുപ്പിക്കുക, ധാരാളം വെളളം കുടിക്കുക. നേരിട്ട് വെയില്‍ ഏല്‍ക്കുന്ന കൈകളുടെ പുറം ഭാഗം, മുഖം, നെഞ്ചിന്റെ പുറം ഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്നു തടിക്കുന്നതും പൊളളലേല്‍ക്കുന്നതുമാണ് നമ്മുടെ നാട്ടില്‍ ഇപ്പോള്‍ കൂടുതലായി കാണുന്ന പ്രശ്‌നം. പൊളളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. കൂടുതലായി വിയര്‍ത്ത് ശരീരത്തില്‍ നിന്ന് ജലാംശവും ലവണങ്ങളും നഷ്ടപ്പെടുന്നതുകൊണ്ട് ചിലര്‍ക്ക് പേശീവലിവും ഉണ്ടാകാറുണ്ട്. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിന്‍ വെളളം എന്നിവയും കുടിക്കാം.

Post a Comment

Previous Post Next Post