പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SITC Forum ബഹിഷ്കരണം പിന്‍വലിച്ചു


എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട സര്‍ക്കുലറിലെ അപാകതകള്‍ പരിഹരിക്കണമെന്നും 8,9 ക്ലാസുകളിലെ ഐ ടി പരീക്ഷകള്‍ കാര്യക്ഷമമായി നടത്തണമെന്നുമാവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ സ്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍മാരുടെ കൂട്ടായ്മയായ എസ് ഐ ടി സി ഫോറം പാലക്കാട് ആരംഭിച്ച പരിശീലനപരിപാടി ബഹിഷ്കരണം പിന്‍വലിച്ചു. ആവശ്യങ്ങള്‍ ഉന്നയിച്ച് അധികാരികള്‍ക്ക് നല്‍കിയ നിവേദനങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം. വ്യാഴാഴ്ച്ച രാവിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ പട്ടാമ്പി,തൃത്താല സബ്‌ജില്ലകളുടെ പരിശീലനം പട്ടാമ്പി സ്കൂളിലും ഒറ്റപ്പാലം, ചെര്‍പ്പുളശ്ശേരി ഉപജില്ലകളുടേത് ഒറ്റപ്പാലം ഈസ്റ്റ് ഗവ ഹൈസ്കൂളിലുമായിരുന്നു നടക്കേണ്ടിയിരുന്നത്. പട്ടാമ്പിയില്‍ റവന്യൂ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്‌ബാല്‍, ഭരണസമിതി അംഗം പ്രകാശ് മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലും ഒറ്റപ്പാലത്ത് വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ബിജുപോള്‍,ജില്ലാ ജോ സെക്രട്ടറി കബീറലി, ഒറ്റപ്പാലം വിദ്യാഭ്യാസജില്ലാ സെക്രട്ടറി സജിത്ത്, ഭരണസമിതി അംഗം സുഷേണ്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബഹിഷ്കരണം. പങ്കെടുക്കേണ്ടിയിരുന്നവര്‍ ബഹിഷ്കരണത്തിലായതിനാല്‍ പരിശീലനം നടന്നില്ല.
  ഉച്ചക്ക് പാലക്കാട്ടും മണ്ണാര്‍ക്കാട്ടും നടന്ന പരിശീലനവും എല്ലാ അധ്യാപകരും ബഹിഷ്കരിക്കുകയുണ്ടായി .പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ ശിവദാസന്‍, സെക്രട്ടറി സുജിത്ത്, വിദ്യാഭ്യാസജില്ല പ്രസിഡന്റ് പദ്‌മകുമാര്‍, സെക്രട്ടറി ഷൗക്കത്തലി എന്നിവരും മണ്ണാര്‍ക്കാട് ജില്ലാ ട്രഷറര്‍ ശ്രീ അബ്ദുസലീം, ശ്രീ ജമീര്‍ എന്നിവരും നേതൃത്വം നല്‍കി. തുടര്‍ന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചതായി പരീക്ഷാഭവന്‍ അറിയിച്ച സാഹചര്യത്തില്‍ ബഹിഷ്കരണം പിന്‍വലിക്കുകയായിരുന്നു. അപാകതകള്‍ക്ക് വ്യക്തത വരുത്തി വിശദീകരണം ഉള്‍പ്പെടുത്തിയ സര്‍ക്കുലര്‍ പുറത്തിറങ്ങി. പ്രതിഫലം വര്‍ദ്ധിപ്പിക്കുന്നതിന് തത്വത്തില്‍ ധാരണയായതായും ഫോറം അറിയിച്ചു. വെള്ളിയാഴ്ച്ച നടക്കുന്ന പരിശീലനത്തില്‍ എല്ലാ അധ്യാപകരും പങ്കെടുക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ബഹിഷ്കരണത്തില്‍ സഹകരിച്ച അധ്യാപകരെ ഫോറം അഭിനന്ദിച്ചു.

NEW CIRCULAR Page 1 : Page2

Post a Comment

Previous Post Next Post