പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

PRAN (Permanent Retirement Account Number) : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദേശീയ പെന്‍ഷന്‍ പദ്ധതി ബാധകമായിട്ടുളള 2013 ഏപ്രില്‍ ഒന്നു മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച സര്‍ക്കര്‍ ജീവനക്കാര്‍ക്കും 2004 ജനുവരി ഒന്നു മുതല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുളള അഖിലേന്ത്യാ സര്‍വ്വീസ് (കേരള കേഡര്‍) ഉദ്യോഗസ്ഥര്‍ക്കും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ (PRAN) ലഭിക്കുന്നതിനുളള രജിസ്‌ട്രേഷന്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചു എല്ലാ ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സ്‌മെന്റ് ഓഫീസര്‍മാരും അവരവര്‍ക്ക് അനുവദിച്ചിട്ടുളള ഡിഡിഒ രജിസ്‌ട്രേഷന്‍ നമ്പര്‍ ട്രഷറികളില്‍ നിന്നും ശേഖരിച്ച് സ്പാര്‍ക്കിലെ ബന്ധപ്പെട്ട കോളത്തില്‍ രേഖപ്പെടുത്തണം. ദേശീയ പെന്‍ഷന്‍ പദ്ധതി ബാധകമായിട്ടുളള അഖിലേന്ത്യാ സര്‍വ്വീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ ജീവനക്കാരും 3.5 സെ.മി.ഃ 2.5 സെ.മി. വലിപ്പത്തിലുളള രണ്ട് ഫോട്ടോകള്‍, നിയമന ഉത്തരവ്, എസ്.എസ്.എല്‍.സി. ബുക്ക് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ക്കു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്ത് സ്പാര്‍ക്കില്‍ നിന്നും ജില്ലാ ട്രഷറി ഓഫീസര്‍ എടുത്തു നല്‍കുന്ന രണ്ട് സെറ്റ് (PRAN)ഫോമില്‍ ഫോട്ടോ പതിച്ച് നോമിനേഷന്‍ വിവരങ്ങള്‍, ഒപ്പ്, എന്നിവ രേഖപ്പെടുത്തി നല്‍കണം. സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സി/ സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിങ് ഏജന്‍സി- ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നും പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിക്കുന്ന മുറയ്ക്ക് ബന്ധപ്പെട്ട ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാര്‍ അത് സ്പാര്‍ക്കില്‍ രേഖപ്പെടുത്തണം. ദേശീയ പെന്‍ഷന്‍ പദ്ധതിയിലേക്കുളള ജീവനക്കാരുടെ വിഹിതം ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നും ഈടാക്കി തുടങ്ങേണ്ടതിനാല്‍ ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ സ്പാര്‍ക്കില്‍ തയ്യാറാക്കുന്നതിനു മുമ്പു തന്നെ ദേശീയ പെന്‍ഷന്‍ പദ്ധതി ബാധകമായ ജീവനക്കാര്‍ക്ക് പെര്‍മനന്റ് റിട്ടയര്‍മെന്റ് അക്കൗണ്ട് നമ്പര്‍ ലഭിച്ചിട്ടുണ്ടോ എന്ന് ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഇതിനകം ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കപ്പെട്ടിട്ടുളള ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാര്‍ തങ്ങളുടെ കീഴിലുളള ഉദ്യോഗസ്ഥരെ 2014 ഫെബ്രുവരി ആറ് മുതല്‍ അതത് ജില്ലാ ട്രഷറി ഓഫീസര്‍മാര്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കണം. ഡി.ഡി.ഒ. രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുന്നതിനായി ട്രഷറികളില്‍ വിവരം നല്‍കാത്ത ഡ്രോയിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിങ് ഓഫീസര്‍മാര്‍ അടിയന്തിരമായി നിശ്ചിത ഫോര്‍മാറ്റില്‍ ബന്ധപ്പെട്ട ട്രഷറികളില്‍ വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. മുന്‍പ്(PRAN) ഫോം ധനകാര്യ വകുപ്പിലേക്ക് അയച്ചിട്ടുളള ഉദ്യോഗസ്ഥരും അപേക്ഷ പുതിയതായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ധനകാര്യ വകുപ്പിന്റെ www.finance.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
Click Here for Detailed guidelines for registering in the National Pension Scheme.
Click here for the form for Permanent Retirement Account Number (PRAN)

Post a Comment

Previous Post Next Post