ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഗസറ്റഡ്, നോണ്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഇനി ഒരേ ട്രഷറിയില്‍ നിന്ന്

സംസ്ഥാനത്തെ നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളം മാറിയെടുക്കുന്ന അതേ ട്രഷറിയില്‍ നിന്നും തന്നെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്പളവും കൈപ്പറ്റുവാന്‍ ഓഫീസ് തലവന്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. പല ജില്ലകളിലും ഒരേ ഓഫീസിലെ ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥരുടെയും ശമ്പളം, സൗകര്യത്തെ മുന്‍നിര്‍ത്തി വെവ്വേറെ ട്രഷറികളില്‍ നിന്നും മാറി വരുന്നുണ്ട്. ശമ്പള ബില്ലുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതിനാലും, നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിലേക്കുളള പ്രതിമാസ വിഹിതം ഫെബ്രുവരി മാസം മുതല്‍ പിടിച്ചു തുടങ്ങേണ്ടതിനാലും ഈ രീതി തുടരുന്നത് സാങ്കേതിക പ്രശ്‌നങ്ങള്‍ക്കിട യാക്കുമെന്നതിനാലാണ് പുതിയ നിര്‍ദ്ദേശം. ഈ മാറ്റം നടപ്പിലാക്കുന്നതിന് നിലവില്‍ ശമ്പളം വാങ്ങിക്കൊണ്ടിരിക്കുന്ന ട്രഷറിയില്‍ ഈ മാസം 10 നകം ഓഫീസ് തലവന്‍ മുഖേന ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അപേക്ഷ സമര്‍പ്പിക്കണം. ഫെബ്രുവരി മാസത്തെ ശമ്പളം തടസം കൂടാതെ ലഭിക്കുന്നതിന് ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഈ നടപടിക്രമവുമായി മുന്നോട്ട് പോകേണ്ടതാണെന്നും ട്രഷറി ഡയറക്ടര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post