ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ : പരീക്ഷ നടത്താന്‍ സോപാധികാനുമതി

സര്‍ക്കാര്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലെ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നടപ്പ് അക്കാദമിക വര്‍ഷത്തേക്ക് മാത്രം ബന്ധപ്പെട്ട സ്‌കൂളുകളില്‍ നിന്നുതന്നെ പരീക്ഷയെഴുതാനും ടി.സി നല്‍കാനും വ്യവസ്ഥകള്‍ക്കുവിധേയമായി അനുവാദം നല്‍കി ഉത്തരവായി. ഇപ്രകാരം അനുവാദം നല്‍കുന്നതുകൊണ്ട് സ്‌കൂളിന്റെ അംഗീകാരത്തിന്റെ കാര്യത്തില്‍ യാതൊരു മുന്‍ഗണനയുമുണ്ടായിരിക്കില്ല. വിദ്യാഭ്യാസാവകാശ നിയമപ്രകാരം അടുത്ത അക്കാദമിക വര്‍ഷം മുതല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്നതിനാല്‍ ഇതൊരു കീഴ്‌വഴക്കമായി (precedent) കണക്കാക്കുന്നതല്ല.

Post a Comment

Previous Post Next Post