ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ബ്ലോഗിന് ഒരു വയസ്

പാലക്കാട് ജില്ലയിലെ എസ് ഐ ടി സി ഫോറം രൂപീകരണത്തിന് തുടക്കം കുറിച്ച് കൊണ്ട് നാമാരംഭിച്ച ബ്ലോഗിന് ഇന്ന് ഒരു വയസ് തികയുന്നു. 2013 ഫെബ്രുവരി 19-ന് ഒരു SSLC IT Practical പരീക്ഷാ സമയത്താണ് SITC മാരുടെ കൂട്ടായ്മ രൂപീകരിക്കുന്നതിന് മുന്നോടിയായി ബ്ലോഗ് എന്ന ആശയം രൂപപ്പെടുന്നത്. ബ്ലോഗിലൂടെ നാം രൂപപ്പെടുത്തിയ അഭിപ്രായരൂപീകരണത്തെ തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ ആദ്യം ഒറ്റപ്പാലം ഉപജില്ലയിലും തുടര്‍ന്ന് പാലക്കാട് വിദ്യാഭ്യാസജില്ലയിലും എസ് ഐ ടി സി ഫോറം രൂപീകൃതമായതോടെ ഈ ബ്ലോഗ് ഫോറത്തിന്റെ ഭാഗമാവുകയായിരുന്നു. തുടക്കത്തില്‍ ഏവരും സംശയത്തോടെയായിരുന്നു ബ്ലോഗിന്റെ പ്രവര്‍ത്തനങ്ങളെ കണ്ടിരുന്നതെങ്കിലും ഇന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു ബ്ലോഗ് എന്ന നിലയിലേക്കെത്താന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യകാലത്ത് നമ്മുടെ പ്രതിദിനഹിറ്റുകള്‍ ഇരുപതില്‍ താഴെ മാത്രമായിരുന്നെവെങ്കില്‍ ഇന്നത് എഴുനൂറ്  മുതല്‍ ആയിരം വരെയാണ് എന്നത് അഭിമാനാര്‍ഹമാണ്. നിലവില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം ഹിറ്റുകളുമായി എസ് ഐ ടി സി ഫോറം ബ്ലോഗ് മുന്നേറുമ്പോള്‍ യാതൊരു വിവാദങ്ങളിലും ഉള്‍പ്പെടാതിരിക്കാന്‍ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ജില്ലയിലെ എസ് ഐ ടി സിമാര്‍ക്ക് സഹായകരമായ പോസ്റ്റുകളാണ് ബ്ലോഗ് വഴി നാം പ്രസിദ്ധീകരിക്കുന്നത്. വിവരങ്ങള്‍ അതിവേഗം നല്‍കുക വഴി നാം ബഹുദൂരം മുന്നേറിയെങ്കില്‍ ബ്ലോഗിനെ പിന്തുണക്കുന്ന എല്ലാ അധ്യാപകരോടും നന്ദിയും കടപ്പാടുമുണ്ട്.നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി ഉള്‍പ്പെടുത്തുക. ഏവരുടെയും സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.ഏവര്‍ക്കും ബ്ലോഗ് ടീമിന്റെ നന്ദി

3 Comments

Previous Post Next Post