DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പങ്കാളിത്ത പെന്‍ഷന്‍ : ഡ്രോയിംഗ് ഓഫീസര്‍മാര്‍ ട്രഷറിയില്‍ അപേക്ഷിക്കണം

നാഷണല്‍ പെന്‍ഷന്‍ സ്‌കീം നടപ്പാക്കുന്നതിന്റെ ഭാഗമായി എല്ലാ ഡ്രോയിംഗ് ആന്റ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും (ചെക്ക് ഡ്രോയിംഗ്, തദ്ദേശ സ്വയംഭരണ വകുപ്പുകളിലേതുള്‍പ്പെടെ) അതത് ഓഫീസ് സംബന്ധിച്ച വിവരം ജനുവരി ഒമ്പതിന് അഞ്ച് മണിക്കകം ബന്ധപ്പെട്ട ജില്ലാ/സബ് ട്രഷറികളില്‍ എത്തിക്കണം. ഡി.ഡി.ഒയുടെ ഉദ്യോഗപ്പേര്, ഔദ്യോഗിക ഇ-മെയില്‍ വിലാസം, പിന്‍കോഡോടുകൂടിയ ഓഫീസ് മേല്‍വിലാസം, ടെലിഫോണ്‍ നമ്പര്‍, എന്‍.പി.എസ്സിന് ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ ഔദ്യോഗികനാമം എന്നിവയാണ് അടിയന്തിരമായി ട്രഷറികളില്‍ എത്തിക്കേണ്ടതെന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post