DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ആരോഗ്യതാരകം ക്വിസ് മല്‍സരം

സ്കൂള്‍ വിദ്യാര്‍ഥികളില്‍ ആരോഗ്യസന്ദേശങ്ങള്‍ എത്തിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ജില്ലകളിലും ആരോഗ്യതാരകം ക്വിസ് മല്‍സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ എഴുത്തുപരീക്ഷയാണ് ആദ്യഘട്ടം . ഒരു സ്കൂളില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളടങ്ങുന്ന ഒരു ടീമിന് എഴുത്തു പരീക്ഷയില്‍ പങ്കെടുക്കാം. തുടര്‍ന്ന് ഓരോ വിദ്യാഭ്യാസജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ടീമുകളെ ഉള്‍പ്പെടുത്തി ജില്ലാതല ക്വിസ് മല്‍സരം സംഘടിപ്പിക്കും. ഫെബ്രുവരി ഒന്നിന് രാവിലെ ഒമ്പത് മണിക്ക് രജിസ്ട്രേഷനും പത്തരക്ക് പരീക്ഷയും നടക്കും. 8 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് പങ്കെടുക്കാം.

പരീക്ഷാവേദികള്‍

പാലക്കാട് വിദ്യാഭ്യാസ ജില്ല :- മോയന്‍സ് എല്‍ പി സ്കൂള്‍ , പാലക്കാട്
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല :-  എല്‍ എസ് എന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഒറ്റപ്പാലം
മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ല :- ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,നെല്ലിപ്പുഴ, മണ്ണാര്‍ക്കാട്

Post a Comment

Previous Post Next Post