തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഇംഗ്ലീഷ് ഭാഷാ അധ്യാപക പരിശീലനം

സര്‍വശിക്ഷാ അഭിയാനും, ബ്രീട്ടീഷ് കൗണ്‍സിലും സംയുക്തമായി ഇംഗ്ലീഷ് ഭാഷാ അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന ദശദിന അധ്യാപക പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് യോഗ്യരായ അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഇംഗ്ലീഷ് ഭാഷാ പഠനവും, അധ്യാപനവും മികവുറ്റതാക്കുന്നതിന്റെ ഭാഗമായി മാസ്റ്റര്‍ ട്രെയ്‌നേഴ്‌സിനെ തയ്യാറാക്കുന്നതിനാണ് പരിശീലനം സംഘടിപ്പിക്കുന്നത്. അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുംwww.keralassa.org, www.educatip.kerala.gov.inസന്ദര്‍ശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10.
Application form for Master Trainers in English(PDF)
Circular/Selection criteria for Master Trainers(PDF)

Post a Comment

Previous Post Next Post