‍FLASH NEWS

പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ഇതേ വരെ PRAN(2013 April-ന് ശേഷം ജോയിന്‍ ചെയ്ത) എടുക്കാത്ത ജീവനക്കാരുടെ വിശദാംശങ്ങള്‍ ഇന്ന് തന്നെ മെയിലായി നല്‍കണമെന്ന് DEO=യുടെ നിര്‍ദ്ദേശം. March 31-ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും KASEPF വരിസംഖ്യ 3 മാസം മുമ്പ് നിര്‍ത്തേണ്ടതാണെന്ന് പാലക്കാട് അസിസ്റ്റന്റ് പ്രോവിഡന്റ് ഫണ്ട് ഓഫീസര്‍ അറിയിക്കുന്നു.Vijayasree മാര്‍ക്കുകള്‍ ഡിസംബര്‍ 1നകം അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദ്ദേശം.Ottappalam വിദ്യാഭ്യാസജില്ല പ്രധാനാധ്യാപകയോഗം നാളെ രാവിലെ 9.30ന് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍,സംസ്ഥാന സ്കൂള്‍ ഐ ടി മേളയില്‍ 39 പോയിന്റുമായി പാലക്കാട് അഞ്ചാമത്.ഷൊര്‍ണ്ണൂര്‍ KVR School-ലെ ബ്ലെസണ്‍ ബെര്‍ണ്ണാര്‍ഡിന് ഡിജിറ്റല്‍ പെയിന്റിങ്ങില്‍ രണ്ടാം സ്ഥാനം.Inspire Award ഇനത്തില്‍ നല്‍കിയ ചെക്കുകള്‍ കാലാവധി കഴിഞ്ഞവ റീവാലിഡേഷന്‍ നടത്താതെ മാറാമെന്ന നിര്‍ദ്ദേശം.ദേശീയ ഉപഭോക്തൃവാരാചരണത്തിന്റെ ഭാഗമായി LKG മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സിവില്‍സപ്ലൈസ് കോര്‍പ്പറേഷനും സപ്ലൈകോയും ചേര്‍ന്ന് നടത്തുന്ന ചിത്ര രചന,ഉപന്യാസം, പ്രസംഗം മല്‍സരങ്ങള്‍ നവംബര്‍ 30-ന് രാവിലെ 9.30-ന് മോയന്‍സ് സ്കൂളില്‍. നവംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നും Group Personal Accident Insurance വിഹിതം അടക്കണമെന്ന നിര്‍ദ്ദേശം. 2015 ജനുവരി മാസം നടക്കുന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബര്‍ 10.SITC Forum Directory Update ചെയ്യുന്നതിനായി പ്രധാനാധ്യാകര്‍, SITC,JSITC എന്നിവരുടെ വിശദാംശങ്ങള്‍ നിലവിലുള്ളതില്‍ നിന്നും മാറ്റമുള്ളവര്‍ അത് ചുവടെയുള്ള ലിങ്ക് വഴി അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
SSLC Examination March 2015
SECOND SPELL OF HM's LEADERSHIP TRAINING FROM DEC 1 TO 5:-
SECOND TERM REVISED TIME TABLE
STATE SCHOOL SASTHROLSAVAM:-::
പാലക്കാട് റവന്യൂ ജില്ലാ കലോല്‍സവം
SSLC EXAMINATION March 2015
PSC Service Verification:- CIRCULAR & LIST
LINK to UPDATE SITC FORUM DIRECTORY Form

Revised Anticipatory Income Statement generatorTAX CALCULATOR

ഓര്‍മ്മിക്കാന്‍

To Get SITC Forum updates via Whatsapp Add 9447939995 to your mobile & introduce
 • SSLC Examination March 2015
 • JRC AB Level Exam on JAN 10-Time 10 Am to 1PM
 • കലാ കായിക വികസനം-LIST & INSTRUCTIONS
 • സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന ജില്ലാതലമല്‍സരങ്ങള്‍ 29-ന് രാവിലെ പത്തിരിപ്പാല ഹൈസ്കൂളില്‍.UP,HS വിഭാഗങ്ങളില്‍ ഉപന്യാസരചന,ജലച്ചായം എന്നീ ഇനങ്ങളില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികളുടെ രജിസ്ട്രേഷന്‍ 27-നകം നടത്തണം.രജിസ്ട്രേഷനും വിശദാംശങ്ങള്‍ക്കും ബന്ധപ്പെടേണ്ട നമ്പര്‍ പ്രൊഫ ഗോപിനാഥന്‍(9400864545)
 • SSLC-March 2015
 • EDUCATIONAL CALENDER 2014-15

 • Correction in School Admission Register(Date Of Birth etc):-Circular : Application&Instruction : Procedigs
 • <
 • 2014 വര്‍ഷത്തെ പൊതു അവധിദിവസങ്ങളുടെ ലിസ്റ്റ്

 • Thursday, March 21, 2013

  മലയാളം ഒന്നാം ഭാഷയാക്കുന്ന നിയമം ചർച്ചയ്ക്ക് ശേഷം: മുഖ്യമന്ത്രി

  തിരുവനന്തപുരം. എല്ലാ കക്ഷികളുമായും ചർച്ച നടത്തിയ ശേഷമേ മലയാളം ഒന്നാംഭാഷയാക്കുന്നതിനുള്ള നിയമംകൊണ്ടുവരുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചു.

  സഭ സമ്മേളിക്കുന്ന ഈ സമയത്തുതന്നെ പ്രതിപക്ഷനേതാവും മ​റ്റു കക്ഷിനേതാക്കളുമായി ഇക്കാര്യം ആലോചിക്കും. സർക്കാർ ഏകപക്ഷീയമായി ചെയ്യേണ്ടതല്ലെന്നും എല്ലാവരുടെയും അഭിപ്രായം അറിയണമെന്നും പുരുഷൻ കടലുണ്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

  സർക്കാർ ജോലിക്ക് മലയാള പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഭാഷാന്യൂനപക്ഷങ്ങൾ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നമ്മുടെ ഭാഷയെ മാനിക്കുന്നതുപോലെ മ​റ്റു ഭാഷകളെ അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തീവ്രനിലപാട് പാടില്ല. അതുപോലെ മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള നിയമം വരുമ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകും. അത് മറികടന്നുകൊണ്ട് എന്തുചെയ്യാമെന്നതിനെക്കുറിച്ചാണ് എല്ലാകക്ഷികളും ആലോചിക്കേണ്ടത്. മലയാളം ഒന്നാം ഭാഷയാക്കുന്നതിനെതിരായി ചില സ്‌കൂളുകൾ നൽകിയിട്ടുള്ള കേസിൽ സർക്കാരിന്റെ വിശദീകരണം നിയമവകുപ്പ് തയാറാക്കുന്നുണ്ട്. 

  (കടപ്പാട് കേരളകൗമുദി)