DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കെട്ടിട നിര്‍മ്മാണത്തിനായി സ്ഥലം വാങ്ങുമ്പോഴും, വീടുകള്‍, ഫ്‌ളാറ്റുകള്‍, കടമുറികള്‍ എന്നിവ വാങ്ങുമ്പോഴും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഭൂമി/കെട്ടിടങ്ങള്‍ വാങ്ങുമ്പോള്‍ പൊതുജനങ്ങള താഴെപറയുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. കെട്ടിട നിര്‍മ്മാണത്തിന് പ്‌ളോട്ടുകള്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് വാങ്ങിക്കുന്ന സ്ഥലം, ഉദ്ദേശിക്കുന്ന കെട്ടിടം നിര്‍മ്മിക്കാന്‍ സാധിക്കുന്നതാണോ എന്ന് കെട്ടിട നിര്‍മ്മാണ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികള്‍ മുഖേന ഉറപ്പുവരുത്തണം. സ്ഥലം നഗരാസൂത്രണപദ്ധതിയില്‍ ഉള്‍പ്പെട്ടതാണോയെന്ന് ലൊക്കേഷന്‍ പ്ലാന്‍ കാണിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും അറിയാം. ഇതിന് സ്ഥലം ഉള്‍പ്പെട്ട വില്ലേജും, സര്‍വ്വേ നമ്പരും, സ്ഥലത്തിന്റെ ലൊക്കേഷന്‍ പ്ലാനും സഹിതം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ബന്ധപ്പെടാം. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം പ്രസ്തുത സ്ഥലത്ത് നിര്‍മ്മാണം നടത്തുവാന്‍ സാധിക്കുമോ എന്നറിയാന്‍ രജിസ്റ്റര്‍ ചെയ്ത ലൈസന്‍സികളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. തദ്ദേശസ്വയംഭരണ സ്ഥാപനത്തേയോ, ജില്ലാ ടൗണ്‍ പ്ലാനറുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കിനെയോ സമീപിച്ച് സംശയങ്ങള്‍ ദൂരീകരിക്കാം. അംഗീകൃത പദ്ധതികള്‍പ്രകാരം, റോഡ് വീതികൂട്ടുന്നതിന് പ്ലോട്ടില്‍ നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്‍ അതിനു ശേഷം ബാക്കി വരുന്ന പ്ലോട്ടില്‍ മാത്രമേ നിര്‍മ്മാണം നടത്തുാന്‍ സാധിക്കൂ. റോഡ് വീതികൂട്ടുന്നതിന് ആവശ്യമായ സ്ഥലം ടൗണ്‍ പ്ലാനിംഗ് സ്‌കീമില്‍ പറഞ്ഞിട്ടുള്ള പക്ഷം അത് എത്രയെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നോ, ജില്ലാ ടൗണ്‍ പ്ലാനറില്‍ നിന്നോ അറിയാം. റോഡ് വീതി കൂട്ടുന്നതിനോ വികസിപ്പിക്കുന്നതിനോ ആവശ്യമായ സ്ഥലം സൗജന്യമായി നല്‍കുകയാണെങ്കില്‍ അതിന് രേഖാമൂലം തെളിവ് വാങ്ങിയിരിക്കണം. സൗജന്യമായി നല്‍കുന്ന സ്ഥലത്തിന് കെട്ടിടനിര്‍മ്മാണ ചട്ടപ്രകാരമുള്ള പ്രത്യേക ആനുകൂല്യം ബില്‍ഡിംഗ് പെര്‍മിറ്റ് വാങ്ങുന്ന സമയത്ത് ലഭ്യമാക്കാം. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശങ്ങള്‍ തുടങ്ങിയവയ്ക്ക് ബാധകമായിട്ടുള്ള എന്തെങ്കിലും നിയന്ത്രണങ്ങള്‍ പ്രസ്തുത സ്ഥലത്തിന് ബാധകമാണോ എന്ന് പരിശോധിക്കണം. ഇക്കാര്യം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പില്‍ നിന്നും (എസ്.റ്റി.ഇ.ഡി) അറിയാം. വിമാനത്താവളം, റെയില്‍വേ അതിര്‍ത്തി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിനുമുമ്പ് ബന്ധപ്പെട്ട വകുപ്പിന്റെ എന്‍.ഒ.സി. വാങ്ങണം. ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള പ്ലോട്ടുകള്‍ കഴിവതും ഒഴിവാക്കണം. ഭൂവിഭജനം നടന്നിട്ടുള്ള പ്ലോട്ടുകള്‍ വാങ്ങുന്നതിനുമുമ്പ് അവയ്ക്ക് ജില്ലാ ടൗണ്‍ പ്ലാനറുടെയോ, ചീഫ് ടൗണ്‍ പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തണം. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്‍ മാത്രം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കെട്ടിടങ്ങള്‍, ഫ്‌ളാറ്റുകള്‍, കടമുറികള്‍ എന്നിവ വാങ്ങുന്നവര്‍ ശ്രദ്ധിക്കുക : വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം/ഫ്‌ളാറ്റുകള്‍/കടമുറികള്‍ എന്നിവ കോര്‍പ്പറേഷന്‍/മുനിസിപ്പാലിറ്റി/പഞ്ചായത്ത് എന്നിവയില്‍ നിന്നും നിയമപ്രകാരം പെര്‍മിറ്റ് വാങ്ങി നിര്‍മ്മിച്ചതാണോയെന്ന് ഉറപ്പുവരുത്തണം. നിയമാനുസൃതം ലഭിച്ച പെര്‍മിറ്റ് കെട്ടിടം വാങ്ങുന്നതിനു മുമ്പ് പരിശോധിക്കണം. കെട്ടിടത്തിന് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനം ബില്‍ഡിംഗ് നമ്പര്‍ നല്‍കിയിട്ടുണ്ടോയെന്നും പരിശോധിക്കണം. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കെട്ടിടം നേരിട്ട് സന്ദര്‍ശിച്ച ശേഷം മാത്രം വാങ്ങണമോയെന്ന് തീരുമാനിക്കുക. പരസ്യങ്ങള്‍, മോഡലുകള്‍ എന്നിവ മാത്രം കണ്ട് കെട്ടിടം വാങ്ങുന്നതിന് ഉറപ്പു നല്‍കരുത്. രേഖകള്‍ പരിശോധിച്ച് ബോദ്ധ്യം വന്നശേഷം മാത്രം മുന്‍കൂര്‍തുക, ഉടമ്പടി, രജിസ്‌ട്രേഷന്‍ എന്നിവ നടത്തുക. വിഭജനം നടത്തിയിട്ടുള്ള പ്ലോട്ടിലെ കെട്ടിടങ്ങള്‍ വാങ്ങുമ്പോള്‍ ടൗണ്‍ പ്ലാനര്‍/ചീഫ് ടൗണ്‍ പ്ലാനര്‍ എന്നിവരില്‍ നിന്നും ലേ ഔട്ട് അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നും ഉറപ്പുവരുത്തണം. അവയുമായി ബന്ധപ്പെട്ട വിശദീകരണങ്ങള്‍ ജില്ലാ ടൗണ്‍ പ്ലാനര്‍മാരില്‍ നിന്നോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നോ അറിയാം. ഫ്‌ളാറ്റ്/കെട്ടിടം എന്നിവ വാങ്ങുമ്പോള്‍ റോഡില്‍ നിന്നും ആവശ്യമായ വീതി, കാര്‍പാര്‍ക്കിംഗിന് ആവശ്യമായ സ്ഥലം, വെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജനം എന്നിവയ്ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ഫ്‌ളാറ്റുകള്‍ വാങ്ങുമ്പോള്‍ സ്ട്രക്ച്ചറല്‍ ഡിസൈന്‍ അംഗീകരിച്ചിട്ടുണ്ടോയെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അറിഞ്ഞിരിക്കണം. നിലവിലുള്ള കെട്ടിടത്തിന്റെ മുകളില്‍ വീണ്ടും നിര്‍മ്മിച്ചു നല്‍കുന്ന കെട്ടിടങ്ങള്‍/ഫ്‌ളാറ്റുകള്‍ എന്നിവയുടെ സ്ട്രക്ച്ചറല്‍ സെറ്റബിലിറ്റി പുനഃപരിശോധിച്ച് ഉറപ്പാക്കിയ ശേഷം മാത്രം ഇവ വാങ്ങുന്നതിന് തീരുമാനിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങളോ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോ നടപടി സ്വീകരിച്ചുകൊണ്ടിരിക്കുന്ന കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് അറിയുന്ന പക്ഷം (തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നും) അവ വാങ്ങരുത്. വിമാനത്താവളം, റെയില്‍വേ അതിര്‍ത്തി, സൈനിക കേന്ദ്രങ്ങള്‍, പുരാവസ്തു സംരക്ഷിത സ്മാരകങ്ങള്‍ തുടങ്ങിയവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിള്‍ നിര്‍മ്മാണ നിയന്ത്രണങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് കെട്ടിടം വാങ്ങുന്നതിന് മുമ്പ് ഉറപ്പുവരുത്തണം. ഹൈ-ടെന്‍ഷന്‍ വൈദ്യുതി ലൈനുകള്‍ക്ക് സമീപമുള്ള നിര്‍മ്മാണങ്ങള്‍ ആവശ്യമുള്ള ദൂരപരിധി പാലിച്ചുകൊണ്ടാണോയെന്നും ഉറപ്പുവരുത്തേണ്ടതാണ്. ഇടനിലക്കാരെ ഒഴിവാക്കുക. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍, ടൗണ്‍ പ്ലാനിംഗ് സ്‌കീമുകള്‍, ഹെറിറ്റേജ് മേഖലയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ എന്നിവയെക്കുറിച്ച് സംശയങ്ങള്‍ ഉള്ള പക്ഷം എല്ലാ ബുധനാഴ്ചയും രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ എല്ലാ ജില്ലാ ടൗണ്‍ പ്ലാനര്‍മാരുടെ ഓഫീസുകളില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം പ്രയോജനപ്പെടുത്തുക.

Post a Comment

Previous Post Next Post