കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കള്‍ച്ചറല്‍ ടാലന്റ് റിസര്‍ച്ച് സ്‌കോളര്‍ഷിപ്പ്

ന്യൂഡല്‍ഹിയിലെ സെന്റര്‍ഫോര്‍ കള്‍ച്ചറല്‍ റിസോഴ്‌സസ് ആന്റ് ട്രയിനിംഗ് ഏര്‍പ്പെടുത്തിയിട്ടുള്ള കള്‍ച്ചറല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംഗീതം, നൃത്തം, നാടകം, ചിത്രരചന, ശില്പനിര്‍മാണം, കരകൗശലം തുടങ്ങിയ പാരമ്പര്യകലകളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 10 നും 14 നും മദ്ധ്യേപ്രായമുള്ള കുട്ടികളുടെ പ്രതിഭ മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനം നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സി.സി.ആര്‍.ടി. വെബ്‌സൈറ്റില്‍ നിന്ന് www.ccrtindia.gov.in) അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷകള്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുഖാന്തിരം ഈ മാസം 31 ന് മുമ്പ് സി.സി.ആര്‍.ടി. ന്യൂഡല്‍ഹിയില്‍ ലഭിക്കണം

Post a Comment

Previous Post Next Post