കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

യൂണിഫോം വിതരണം ബാധ്യതയാകുമോ?

       സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ സൗജന്യയൂണിഫോം വിതരണത്തിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണല്ലോ? ഈ അവസരത്തില്‍ രണ്ട് സെറ്റ് യൂണിഫോം വീതം നിലവിലുള്ള തുക (നാനൂറ് രൂപക്ക്) നല്‍കുക എന്നത് വിദ്യാലയങ്ങള്‍ക്ക് ബാധ്യതയാകുമെന്നുറപ്പാണ്. ഇത് കൃത്യമായി മനസിലാക്കാതെ ഓര്‍ഡര്‍ ഫോം പൂരുപ്പിച്ചു നല്‍കുന്ന വിദ്യാലയങ്ങള്‍ അധികമായി വരുന്ന തുക എവിടെ നിന്നും കണ്ടെത്തുമെന്ന ചോദ്യം ഉത്തരമില്ലാതെ അവശേഷിക്കുന്നു
     ഒരു ആണ്‍കുട്ടിക്ക് നിലവിലുള്ള കണക്കില്‍ ഒരു സെറ്റ് ഷര്‍ട്ടിന് ഒന്നേകാല്‍ മീറ്റര്‍ തുണി ശരാശരി വേണ്ടി വരും പാന്റിനും ഇതേ രീതിയില്‍ വേണ്ടി വരുമെന്ന കരുതുക അപ്പോള്‍ പാന്റിനും ഷര്‍ട്ടിനും കൂടി ആകെ 215 രൂപയോളം ഒരു സെറ്റിന് മാത്രം വേണ്ടി വരും അപ്പോള്‍ രണ്ട് സെറ്റിന് 430 രൂപ. അതായത് ഒരു ആണ്‍കുട്ടിക്ക് ശരാശരി മുപ്പത് രൂപ വീതം സ്കൂളുകള്‍ കണ്ടെത്തണം(ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് ഇതിലും കുറവും എട്ടാം ക്ലാസിലെ കുട്ടികള്‍ക്ക് ഇതിനേക്കാള്‍ കൂടുതലും വേണ്ടി വരുമെന്നതിനാലാണ് ശരാശരി ഒന്നേകാല്‍ മീറ്റര്‍ എന്നെടുത്തത്). പെണ്‍കുട്ടികള്‍ക്കാണെങ്കില്‍ ദുപ്പട്ട ഉള്‍പ്പെടെ ഇതിലുമധികം വേണ്ടി വരും അതായത് എഴുപത്തഞ്ച് രൂപയെങ്കിലും അധികം വേണം. അതായത് നൂറ് കുട്ടികള്‍ക്ക് യൂണിഫോം നല്‍കുന്ന ഒരു വിദ്യാലയം ഏറ്റവും ചുരുങ്ങിയത് ആറായിരം രൂപയെങ്കിലും കണ്ടെത്തണം എന്നര്‍ഥം. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് തയ്യല്‍ക്കൂലി ഉള്‍പ്പെടെയാണ് നാനൂറ് രൂപ എന്നിരിക്കെയാണ് തുണിക്ക് മാത്രമായി അധിക തുക കണ്ടെത്തേണ്ടി വരിക. പല വിദ്യാലയങ്ങളും കുട്ടികളുടെ എണ്ണത്തിനും അളവിനുമനുസരിച്ച് ഓര്‍ഡര്‍ നല്‍കിയെങ്കില്‍ മില്ലുകള്‍ തുണി എത്തിക്കുന്നതോടെ തുക നല്‍കാന്‍ അവര്‍ ബാധ്യസ്ഥരാകും . എന്നാല്‍ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുക ഇതിലും കുറവായിരിക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലാണ് പ്രധാനാധ്യാപകര്‍. എംപാനല്‍ഡ് ഏജന്‍സിയല്ലാതെ പുറത്ത് നിന്ന് വാങ്ങിയാല്‍ ലാബ് സര്‍ട്ടിഫിക്കറ്റ് എന്ന കടമ്പ ബാക്കി നില്‍ക്കുന്നു.
         മാത്രവുമല്ല എംപാനല്‍ഡ് ഏജന്‍സി തന്നിരിക്കുന്ന കളര്‍ കോഡുകളില്‍ പലതും ഇപ്പോള്‍ നിലവിലുള്ള യൂണിഫോമുമായി ബന്ധമുള്ളവയല്ലാത്തതിനാല്‍ സ്കൂളുകള്‍ക്ക് യൂണിഫോം മുഴുവനായി മാറേണ്ടിവരും. ഇതുമൂലം  യൂണിഫോം ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്കും 9,10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും പുതുതായി യൂണിഫോം വാങ്ങേണ്ടി വരുന്നതുമാലവും അധിക ബാധ്യത ഉണ്ടാകുന്ന അവസ്ഥ സംജാതമായിരിക്കുന്നു
ഈ പ്രശ്നത്തില്‍ നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കമന്റുകളായി ചേര്‍ക്കുമല്ലോ?

3 Comments

Previous Post Next Post