തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

CHIRAG LAPTOP Clinic Instructions

പാലക്കാട് ജില്ലയിലെ HS,HSS,VHSS എന്നീ വിഭാഗങ്ങളിലെ സ്കൂളുകളില്‍ ICT സ്കീം പ്രകാരം ലഭിച്ച കേടായ Chirag Laptop-കള്‍ (വാറണ്ടിയുള്ളവ ) Charger,Mouse എന്നിവ സഹിതം ഹാര്‍ഡ്‌വെയര്‍ ക്ലിനിക്കിന്റെ ഭാഗമായി നവംബര്‍ 6-ന് കെല്‍ട്രോണ്‍ ശേഖരിക്കുന്നു. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ ഒറ്റപ്പാലം ഈസ്റ്റ് ഹയര്‍ സെക്കന്ററി സ്കൂളിലും പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍ ഐ.ടി@സ്കൂള്‍ ജില്ലാ ഓഫീസിലും ലാപ്‌ടോപ്പ്/ നെറ്റ് ബുക്കും എത്തിച്ച് രസീത് കൈപ്പറ്റേണ്ടതാണ്. (Teachers Scheme-ല്‍ വാങ്ങിയ Chirag Laptop കൊണ്ട് വരേണ്ടതില്ല.) ഉപകരണങ്ങളോടൊപ്പം sc.keltron.org ല്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലഭിച്ച ഐ ഡി യും സ്റ്റോക്ക് രജിസ്റ്റര്‍, വിതരണസമയത്ത് ലഭിച്ച ചെലാന്‍ രസീത് ഇവയില്‍ ഏതെങ്കിലും ഒന്നും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.

Post a Comment

Previous Post Next Post