FLASH NEWS

SSLC/HSE/VHSE പൊതു പരീക്ഷകള്‍ക്കാവശ്യമായ CVകവറുകളുടെയും മെയിന്‍ /അഡീഷണല്‍ ഷീറ്റുകളുടെയും വിവരങ്ങള്‍ ജൂലൈ25നകം ഓണ്‍ലൈനായി നല്‍കണമെന്ന് നിര്‍ദ്ദേശം. സര്‍ക്കുലര്‍ ചുവടെ. പാലക്കാട് ജില്ലയിലെ ഐ ടി പരിശീലനം ലഭിക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ ഇന്ന് അഞ്ച് മണിക്കകം നല്‍കണമെന്ന് ജില്ലാ കോര്‍ഡിനേറ്റര്‍. ലിങ്ക് ഇവിടെ. പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ഹരിശ്രീ, വിജയശ്രീ പദ്ധതികളുടെ അധ്യാപക സംഗമം ജൂലൈ രണ്ടിന് . RP പരിശീലനം 25 ന് വിവിധ സബ്‌ജില്ലാ കേന്ദ്രങ്ങളില്‍. പാലക്കാട് റവന്യൂജില്ലയിലെ എല്ലാ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗം ജൂണ്‍ 24ന് രാവിലെ പത്ത് മണിക്കും ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പള്‍മാരുടെ യോഗം ഉച്ചക്ക് രണ്ട് മണിക്കും ജില്ലാപഞ്ചായത്ത് ഹാളില്‍ ചേരുന്നതാണെന്ന് DDE അറിയിക്കുന്നു. GPF വരിക്കാരുടെ 2015-16 വര്‍ഷത്തെ ക്രഡിറ്റ് കാര്‍ഡുകള്‍ ഇപ്പോള്‍ ലഭ്യം . ലിങ്ക് ചുവടെ. SSLC Certificate വിതരണവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍..GAIN PFമായി ബന്ധപ്പെട്ട പരാതികള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ മാത്രമേ സമര്‍പ്പിക്കാവൂ എന്ന് പാലക്കാട് APFO.പ്രൊഫോര്‍മയുടെ മാതൃക ചുവടെ.ഈ വര്‍ഷത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2016-17 വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി രൂപീകരണവുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.
‍Sixth Working Day UID UPDATION
‍SSLC/HSE/VHSE CV Covers&Answer Scripts Request
‍OEC LUMPSUM GRANT 2016-17
‍GPF Annual Accounts Statement(Credit Card) Published
‍New IT Text Books: Mal Medium English Medium
‍Educational Calendar 2016-17
‍Scheme of Work
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
PRICE LIST of New Text Books (All Classes)
DIGITAL TEXT BOOKS OF ALL CLASSES
ANTICIPATORY INCOME TAX GENERATOR :
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form
പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

വിജയശ്രീ, കലാകായിക വികസനം, കരാട്ടെ പദധതികളുടെ ധനവിനിയോഗപത്രം സമര്‍പ്പിക്കാത്തവര്‍ അനുബന്ധരേഖകള്‍ സഹിതം സ്കൂള്‍ മെയിലില്‍ ലഭ്യമാക്കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് അറിയിപ്പില്‍ പറയുനന്നു

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന രണ്ട് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ഈയാഴ്ച Pre-Test നടത്തി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജൂലൈ-ആഗസ്ത് മാസങ്ങളില്‍ പരിഹാരബോധനം നടത്തി എല്ലാവിദ്യാര്‍ഥികളും എഴുത്തും വായനയും അറിയാവുന്നവരാണെന്ന് ഉറപ്പാക്കണമെന്ന് DDE
ജില്ലയിലെ ഹൈസ്കൂളുകളില്‍ എട്ട് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ പഠിക്കുന്നതും 60%ല്‍ കൂടുതല്‍ മാര്‍ക്കുള്ളവരായ പ്ലാന്റേഷന്‍ വര്‍ക്കേഴ്സിന്റെ മക്കളുടെ ലിസ്റ്റ് നല്‍കണമെന്ന് DDE

വിദ്യാഭ്യാസ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ എയ്‌ഡഡ് സ്കൂള്‍ മാനേജര്‍മാര്‍ സ്കൂള്‍ വസ്തുക്കള്‍ വില്‍പ്പന നടത്തുന്നതും പണയപ്പെടുത്തുന്നതും അസാധുവാണെന്നും അത്തരം കൈമാറ്റങ്ങള്‍ അസാധുവാക്കുന്നതിന് അടിയന്തരനടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശംDEO PALAKKAD
2016-17 വര്‍ഷത്തേക്കുള്ള മുസ്ലിം/നാടാര്‍/ആംഗ്ലോ ഇന്ത്യന്‍/മറ്റ് പിന്നോക്ക ദാരിദ്ര്യരേഖക്ക് താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗങ്ങളിലെ പെമ്‍കുട്ടികള്‍ക്കായുള്ള സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികളുടെ പേര് വിവരങ്ങള്‍ നിശ്ചിതമാതൃകയില്‍ തയ്യാറാക്കി ജില്ലാ പഞ്ചായത്ത്/മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള മേലൊപ്പോടെ ജൂലൈ 15നകം DEO ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് DEO

അറിയുന്ന ഫിസിക്സ് അധ്യാപകര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകരുടെ പേര് വിവരങ്ങള്‍ ഇന്ന്(June 28) നല്‍കണമെന്ന് DEO

Revaluation/Scruitiny/Photocopy എന്നിവയുടെ ഫീസ് ഇനത്തില്‍ പിരിച്ച തുക തിരിച്ചടക്കുന്നതിന് നിര്‍ദ്ദേശം.Centrewise ലിസ്റ്റ് ഡൗണ്‍ലോഡ്സില്‍

2015-16 വര്‍ഷത്തെ അധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി ഒരാഴ്ചക്കകം നല്‍കണമെന്ന് DEO

ഈ വര്‍‍ത്തെ സ്റ്റാഫ് ഫിക്സേഷന്‍ പ്രൊപ്പോസലുകള്‍ എല്ലാ അനുബന്ധരേഖകളും സഹിതം 20നകം സമര്‍പ്പിക്കണമെന്ന് DEO അറിയിക്കുന്നു

ട്രാഫിക്ക് സുരക്ഷയും ബോധവല്‍ക്കരണവും ലക്ഷ്യമാക്കി വിദ്യാലയങ്ങളില്‍ പ്രദര്‍ശനം നടത്തുന്ന ട്രാഫിക്ക് അവയര്‍നെസ് പ്രോഗ്രാമിന് വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണമzന്ന് DEO.

Postal Life Insurance പ്രീമിയം ശമ്പളത്തില്‍ നുഖേന അടക്കുന്നവരില്‍ നിന്നും ജൂണ്‍ ഒന്ന് മുതല്‍ സ്കൂള്‍ മെയിലില്‍ തന്നിരിക്കുന്ന നിരക്കില്‍ സര്‍വീസ് ടാക്‌സ്, കൃഷി കല്യാണ്‍ സെസ് ഇവ ഈടാക്കണമെന്ന് നിര്‍ദ്ദേശം.DEO OTTAPALAM
IT അറിയുന്ന ഫിസിക്സ് അധ്യാപകര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള അധ്യാപകരുടെ പേര് വിവരങ്ങള്‍ ഇന്ന്(June 28) നല്‍കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ ഗവ/എയ്ഡഡ് വിഭാഗം പ്രധാനാധ്യാപകര്‍ക്കുള്ള ഏകദിനശില്‍പ്പശാല ജൂണ്‍ 29ന് രാവിലെ പത്ത് മണി മുതല്‍ കൂനത്തറ GVHSSല്‍ വെച്ച് നടത്തുന്നതാണെന്ന് DEO.വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍

സ്കോളര്‍ഷിപ്പുമായി ബന്ഢപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കയ പ്രൊഫോര്‍മ പൂരിപ്പിച്ച് ജൂലൈ25ന് മുമ്പ് ഇ-മെയിലായും ഹാര്‍ഡ് കോപ്പി ജൂലൈ 31നകവും നല്‍കണമെന്ന് ഒറ്റപ്പാലം DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ SSLC Cardകള്‍ ലഭിക്കാത്ത വിദ്യാര്‍ഥികളുടെ വിശദാംശങ്ങളും കാര്‍ഡുകളില്‍ തെറ്റുകല്‍ സംഭവിച്ചവരുടെ കാര്‍ഡുകളും 24ന് അഞ്ച് മണിക്കകം സമര്‍പ്പിക്കണമെന്ന് DEO

Ottapalam വിദ്യാഭ്യാസ ജില്ലയിലെ സംസക്ൃതം അക്കാദമിക് കൗണ്‍സില്‍ യോഗം 24-ന് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍. UP/HS വിഭാഗം സംസ്കൃതം അധ്യാപകരെ പങ്കെടുപ്പിക്കുന്നതിന് DEO നിര്‍ദ്ദേശം

National Savings Scheme-ceയി ബന്ധപ്പെട്ട് സ്കൂള്‍ മെയിലില്‍ നല്‍കിയിരിക്കുന്ന പ്രൊഫോര്‍മ പൂരിപ്പിച്ച് എത്രയും വേഗം നല്‍കണമെന്ന് DEO.

ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിലെ സ്റ്റാഫ് ഫിക്സേഷന്‍ പ്രൊപ്പോസലുകള്‍ ഇവിടെ നിന്നും ലഭിക്കുന്ന മാതൃകയില്‍ തയ്യാറാക്കി 18നകം നല്‍കണമെന്ന് DEO അറിയിക്കുന്നു

GAIN PFമായി ബന്ധപ്പെട്ട പരാതികള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കി മാത്രമേ നല്‍കാവൂ എന്ന് DDEയുടെ നിര്‍ദ്ദേശം.മാതൃക മുകളില്‍

സഞ്ചയികാ വിവരങ്ങളാവശ്യപ്പെട്ട് മെയ് 20ന് നല്‍കിയ മെയിയിലെ വിവരങ്ങള്‍ നല്‍കാത്ത പ്രധാനാധ്യാപകര്‍ ഉടനടി അത് നല്‍കണമെന്ന് DEO

മെയ് 24ന് സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ അധ്യാപകരുടെ വിവരങ്ങള്‍ പൂരിപ്പിച്ച് രണ്ട് കോപ്പി വീതം DOEിലെത്തിക്കുന്നതിന് നിര്‍ദ്ദേശം

SSLC 2016ന്റെ യാദൃശ്ചിക ചിലവുകളുടെ വ്യപത്രം ഇനിയും സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ 13ന് തിങ്കളാഴ്ച അവ നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് DEO.

ദേശീയ അധ്യാപക ക്ഷേമ ഫെഡറേഷന്റെ SSLC/Plus Two പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കം A+ ലഭിച്ച അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍.

2015-16 വര്‍ഷത്തെ OBC Premetric സ്കോള്‍ഷിപ്പിന് അര്‍ഹരായവരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ സ്കോളര്‍ഷിപ്പ് സൈറ്റില്‍ പരിശോധിച്ച് ഉറപ്പാക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് നിര്‍ദ്ദേശം

DEO MANNARKKAD
മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ അധ്യാപകസംഗമത്തിനുള്ള RPമാരുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍. 25ന് രാവിലെ പത്ത് മണിക്ക് RPമാര്‍ BRCയില്‍ ഹാജരാകണമെന്ന് DEO

പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ ആവശ്യമുള്ളവ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജൂണ്‍ 25ന് വൈകുന്നേരം അഞ്ച് മണിക്കകം DEOയിലെത്തിക്കണമെന്ന് നിര്‍ദ്ദേശം.

മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ ഗവ/എയ്ഡഡ് വിദ്യാലയങ്ങള്‍ സ്റ്റാഫ് ഫിക്സേഷന്‍ പ്രൊപ്പോസലുകള്‍ ജൂണ്‍ 20നകം സമര്‍പ്പിക്കണമെന്ന് DEO. വിശദാംശങ്ങള്‍ ഇവിടെ


Friday, November 08, 2013

ശ്രേഷ്ഠഭാഷാവാരാചരണത്തോടനുബന്ധിച്ച് പാലക്കാട് ഐ ടി സ്കൂള്‍ ഡി ആര്‍ സിയില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കവിതാരചനാ മല്‍സരത്തില്‍ സമ്മാനാര്‍ഹമായ കവിതകള്‍. വിജയികള്‍ക്ക് എസ് ഐ ടി സി ഫോറത്തിന്റെ അഭിനന്ദനങ്ങള്‍

ഹൃദയത്തിന്റെ മഷിക്കുപ്പി
(ഒന്നാം സമ്മാനം നേടിയ കവിത)

ഹൃദയത്തിന്റെ മഷിക്കുപ്പി തുറന്നപ്പോള്‍,
അതിന് നേര്‍ത്ത ചെമ്പനീര്‍പ്പൂവിന്റെ മണമായിരുന്നു
ആ മഷികൊണ്ട് ഓര്‍മ്മകളിലെ
കുത്തിവരകള്‍ക്കിടയില്‍ മൂടിവെച്ച ഓട്ടോഗ്രാഫില്‍
ഞാനിട്ട കൈയ്യൊപ്പ് …......
അതായിരുന്നു എനിക്ക് മലയാളം !
എന്റെ നീലതടാകത്തിലേക്ക്
ഒഴുകിയെത്തിയ അഴകിന്റെ മൂടല്‍മഞ്ഞ്
എന്റെ കണ്ണുനീരിന്റെ നനവിനെ ,
എന്റെ പുഞ്ചിരിയുടെ നാനാര്‍ത്ഥങ്ങളെ,
എന്തിന്? എന്റെ കരളിലെ നോവുകള്‍ക്കു
വരെ അവള്‍ അര്‍ഥം നല്‍കി.
എന്നെ ഞാനാക്കിയ എന്റെ,
എന്റേതുമാത്രമായ കളിക്കൂട്ടുകാരി
ഉന്നുവടികളില്ലാത്ത ഓര്‍മ്മകളുടെ,
ഓട്ടോഗ്രാഫ് ഒരിക്കല്‍ ഞാന്‍ മറിച്ചു നോക്കി,
ആദ്യത്തെ താള്‍ …....
മറവികളിലൂടെ ഓര്‍ക്കുന്ന മൂന്ന് വയസ്
ചായപെന്‍സില്‍ കൊണ്ടു തീര്‍ത്ത,
മഴവില്‍ മുറിയില്‍ നിന്നും തൊട്ടില്‍ അഴിച്ചു മാറ്റുന്ന അമ്മ
ഉറങ്ങാന്‍ നേരം തൊട്ടിലിനു വേണ്ടി,
വാശി പിടിച്ച ഞാനാകുന്ന മൂന്നു വയസു-
കാരിയുടെ ഭാഷക്കു വ്യാകരണമില്ലായിരുന്നു,
സ്ഫുടത പോരായിരുന്നു.


ഓര്‍മ്മയുടെ അടുത്ത താളില്‍ പൂട്ടിയിട്ട,
ബാല്യത്തിന്റെ ബെല്ലും ബ്രേക്കുമില്ലാത്ത അക്ഷരങ്ങള്‍
ഇലത്തലപ്പില്‍ നിന്നും ഇറ്റിറ്റു വീഴുന്ന
മഴത്തുള്ളികളോടും ,
മാഞ്ഞുപോയ മഴവില്ലിനോടും ,
എനിക്ക് പ്രണയമായിരുന്നു.
അവര്‍ക്ക് വേണ്ടി എഴുതിത്തീര്‍ത്ത
പ്രണയലേഖനങ്ങള്‍ക്ക്,
ഭാവന നല്‍കിയ എന്റെ മലയാളം.

പിന്നീട് ചോര കണ്ട് ഭയന്ന കൗമാരവും
ഇരുട്ടിനെ പേടിച്ച കണ്ണുകളും
അരച്ചുതേച്ച മഞ്ഞളിന്റെ മണവും
നീല നീര്‍മാതളത്തിന്റെ തണ്ടുകള്‍
പൊട്ടിച്ചു നല്‍കിയ പുലരിയും
എനിക്ക് നല്‍കിയ സ്വപ്‌നങ്ങളുടെ
ഭാഷ മലയാളമായിരുന്നു.
നിശയുടെ ഏകാന്തയാമങ്ങളില്‍,
വിടരുന്ന ആത്മാവിന്റെ മന്ത്രങ്ങള്‍ക്കു പോലും,
മലയാളത്തിന്റെ ചൂടും ചൂരുമായിരുന്നു.
ബാല്യത്തിന്റെ കള്ളച്ചിരികളും,
കൗമാരത്തിന്റെ നെടുവീര്‍പ്പുകള്‍ക്കുമൊടുവില്‍,
അറിവു തേടിയിറങ്ങിയ യൗവ്വനം
അവിടെ എന്നെ എതിരേറ്റത്
ഹൃദയത്തിന്റെ താളങ്ങളായിരുന്നില്ല,
മറിച്ച് മറ്റേതോ ഒരു 'വെസ്റ്റേണ്‍ മ്യൂസിക്ക്''
അതിന്റെ സ്വരങ്ങള്‍ക്കും ശ്രൂതികള്‍ക്കു
മിടയില്‍ ഞാനവളെ തിരയുകയായിരുന്നു,
എന്റെ മലയാളത്തെ,
കാരണം , എന്റെ ഹൃദയത്തിന്
ഭാഷയില്ലാതായിരിക്കുന്നു


ആര്യ കണ്ണന്‍
+2 കമ്പ്യട്ടര്‍ സയന്‍സ്
ജി ബി എച്ച് എസ് എസ് , നെന്മാറ

അമ്മ മലയാളം
(രണ്ടാം സ്ഥാനം നേടിയ കവിത)
അമ്മ എന്ന വാക്കോതുവാന്‍ വെമ്പുന്ന
പൈതലിന്‍ സരളമാം ശ്രമവുമായ്
അമ്മിഞ്ഞപ്പാലിന്‍ രുചി നുണയാന്‍
ഏങ്ങുന്ന ദാഹവുമായ്
നില്‍ക്കയാണ് ഞാനെന്‍ മാതൃഭാഷയെന്നോതുവാന്‍

മലയാളമെന്ന നാലക്ഷരങ്ങള്‍ തന്‍
നിഴലുകള്‍ക്കെവിടെയോ പടരുന്ന
ആ അനന്തമാം ആശയം കൈ കൊണ്ടു ഞാന്‍
അമ്മ എന്ന രണ്ടക്ഷരം തുല്യമാം
ഉത്തരമതേതന്നറിഞ്ഞു ഞാന്‍

പൊക്കിള്‍ കൊടി വള്ളിയിലൂടെ നല്‍കി നീ
തേനും വയമ്പും പിന്നെ മധുരമാം മലയാളവും
കെട്ടറുത്തു നീ വരികില്‍, പൊട്ടിക്കരഞ്ഞു-
നിന്നമ്മ നിന്നെ വാരി പുണര്‍ന്നതില്‍
നേര്‍ത്ത ശ്വാസത്തിന്‍ അഭ്രപാളികള്‍ക്കുമപ്പുറം
അതിവിശാലമാകുന്നു ശ്രേഷ്ഠമാകുന്ന മലയാളം

നെഞ്ചിന്‍ ലഹരിയായ് നിലകൊണ്ട നീ
എന്നില്‍ വര്‍ഷിച്ച ഈണങ്ങള്‍, ഇമ്പങ്ങള്‍
മറക്കാനാമോ ഇന്നീ മണ്ണില്‍ ചേര്‍ന്നലിഞ്ഞെങ്കിലും?
നിന്നിലൂടെ ഞാന്‍ കേട്ട എന്‍ സ്വപ്‌ന സംഭാഷണ-
വുമതിലേറെയെന്‍ പ്രാണന്റെ നാദവും
നീയായിരുന്നു നീ മാത്രം എന്‍ മലയാളം

എന്നമ്മ തന്‍ വാല്‍സല്യത്തിലും, സ്നേഹത്തിലും
പ്രണയിനിയുടെ നീല നേത്രങ്ങളിലും
ഞാന്‍ നിന്നെ ദര്‍ശിച്ചു.

നിന്നില്‍ വിരിഞ്ഞ നീര്‍മാതളവും സീതായനവും
ഒരു മാമ്പഴത്തിന്‍ രുചി നല്‍കിയില്ലേ
കവിതകളായ് കഥകളായ് നീ വളര്‍ന്നു
നെയ്‌പായസത്തിന്‍ രുചിയോടെ
വേരുകള്‍ പോലെ നീ പടര്‍ന്നു

സ്വപ്നത്തിന്‍ സ്നേഹത്തിന്‍ ഭാഷയായ്
എന്റെ ആത്മാവില്‍ നീയലിഞ്ഞു
നിന്നോടുള്ള എന്റെ മലയാളിയുടെ
പ്രണയം നിലവിട്ട കാറ്റായ് പറന്നു

ഇന്നലെ കണ്ട ഒരു വിദേശിയില്‍
ഒടുവില്‍ നീ നിന്റെ മതവും
പ്രണയവും മലയാളവും പൊടിച്ചു
ജീവന്‍ തുടിക്കുന്ന ഒരു ദേഹത്തിന്നായ്
അലയുകയാണിന്ന് മലയാളം

ചോര പൊടിഞ്ഞ ദേഹമായ് , നൊമ്പരം കൊണ്ട
മനസ്സുമായ് വാവിട്ടു കരയുന്ന ഒരു
കുഞ്ഞിളം പൈതലേ , മലയാളമേ
ഞാനിതാ കുറിക്കുന്നു നിനക്കായ് ഒരു ചരമഗീതം


സുചിത്ര യു
ജി ബി എച്ച് എസ് എസ്
നെന്മാറ

ഹൃദയഭാഷയ്‌ക്ക്
(മൂന്നാം സ്ഥാനം നേടിയ കവിത)
കസവുടയാടയുടയുടെ മടിക്കുത്ത് നിറയെ പഞ്ചസാരമിഠായിയുമായി
എന്റെ വിരല്‍ത്തുമ്പിലൂറിയവള്‍
ആദ്യാക്ഷരം കുറിയ്‌ക്കാന്‍ എന്റെ വിരല്‍ പിടിച്ചവള്‍
എന്റെ ഭാഷ – മുലപ്പാലൂട്ടിയവള്‍
പൊന്നുപോലെ എന്റെ നാവില്‍ വീണപുണ്യം
അമ്മ, മലയാളം -എന്റെ വേരില്‍ വ്യാകരണമായൂറിയവള്‍
അമൃതജനനീ നീ അതുല്യയാണ് ….

നിനക്കു നല്‍കാന്‍ എന്റെ നെഞ്ചു നിറയെ ഒരായിരം
ഈയലുകളുടെ ഇരമ്പലുകളുണ്ട്
ആശയും പകരാന്‍ തുണയ്‌ക്കു നിന്റെ കൊഞ്ചലുകളുണ്ട്
എന്റെ തൂലികയില്‍ ഓരോ വട്ടം കുളിച്ചു തോര്‍ത്തി
പുതിയതായ് പിറന്ന നിന്റെ മിഴികളിലെ പുഞ്ചിരിയില്‍ നിന്നും
ഉറവ പൊട്ടിയൊഴുകിയ എന്റെ കവിത,
എന്നും നീ ….
ആദ്യാനുരാഗം പോലും നിന്നോടാണ്,
രാഗങ്ങളായ് , സ്വരാക്ഷരങ്ങളായ്, ചില്ലക്ഷരത്തില്‍
ചേര്‍ന്ന് തിളങ്ങിയ നിന്നോട് ഞാനെന്റെ പ്രണയം കവര്‍ന്നു
ആകാശക്കുന്നിന്‍ ചെരുവില്‍ ഉദിച്ചു പൊങ്ങിയ
സുവര്‍ണതേജസ്സായി ,
ഉറക്കുപാട്ടായ രാത്രി മഴയായി,
കുളിരു ചുമന്ന കറുത്ത വാനം പോലെ ,എന്റെ ഭാഷ
പുന്നെല്ലു കൊയ്ത വയലിന്റെ ദാഹം പോലെ ,
ആകാശത്തിന്റെ നീലിമയില്‍ പൊങ്ങിക്കിടന്ന ആലിലകള്‍,
മാതിരി - മാതൃഭാഷ
ഒടുവില്‍ ഒരു വിരഹ ബാഷ്പമായി ….
ഇരുമ്പു കാല്‍ച്ചുവട്ടില്‍ നരച്ചുകിടന്ന നീ
നിന്നെ കൈപിടിച്ചുയര്‍ത്താന്‍,
ഒരു തേന്‍ കൊഞ്ചലുമായ് നിന്റെ മടിയിലിരിക്കാന്‍
നീയൂട്ടുന്ന അമൃതോട് ചേര്‍ത്ത് എന്റെ ഹൃദയം
പടയ്ക്കുവാന്‍, കൊതിയോടെ ….. ഞാന്‍ …........
അമ്മ നിലാവേ,
ശ്രേഷ്‌ഠയായ് ഉയരുന്ന നിന്റെ കാല്‍ക്കീഴില്‍
മനസിന്റെ ഭാവനാഭാരം ഇറക്കിവെച്ച് തളരുമ്പോഴും,
നിന്റെ മിഴിനീരില്‍ ഉപ്പു വീണെന്‍ ആത്‌മഭാണ്ഡം
നനയുമ്പോഴും
ഭ്രഷ്‌ടയാക്കിനിന്നെ തൊരുവിലെറിയവേ ….
ഏതോ കിരാതന്റെ നഖമുന തറച്ച നിന്‍ ചോരമേല്‍
കാലൂന്നി നില്‍പ്പൂ ഞാന്‍
എങ്കിലുമമ്മേ, കണി വെള്ളരി പോലെ പിറന്നാളു
കൊണ്ടാടാന്‍ നീയുണരും വരെ,
സാഗരം നക്കുന്ന കേരളം തന്നില്‍ നിറയുന്ന
ഇരുളിന്റെ കറുപ്പു തുടയ്‌ക്കുവാന്‍ ….
ശ്രുതിമീട്ടിയൊരു ചെറു തമ്പുരു തന്നില്‍ നീ
വീണ്ടും പിറക്കാന്‍ തുടങ്ങും വരെ
എത്രയോ കവികള്‍ തന്‍ കല്‌പനയേന്തിയ മാതൃഭാഷേ …
ആശാന്റെ സീതയായ് , ഓര്‍മ്മയില്‍ വീണ പൂവായി,
ഭൂമിക്കു ചരമഗീതമായ്, മാമ്പഴച്ചുനവീണ മാതൃദു:ഖമായ്
തീരാത്ത നൊമ്പരമായ് , കളിയച്ഛനായ് പുതിയ പുലരിയില്‍
കൗമാരമാര്‍ന്ന് ആയിഷയായി പാല്‍ക്കുടമേന്തി നീയണയും
വരേയ്‌ക്കും … ഞാന്‍ ഈ മകള്‍ …...
കാത്തിരിക്കാം

ഋതുനന്ദ ബി
S1A ജി ബി എച്ച് എസ് എസ്
നെന്മാറ

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!