പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ തീരുമാനം -വിദ്യാഭ്യാസമന്ത്രി

സംസ്ഥാനത്തെ സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളില്‍ 2011 ലെ അധ്യാപക പാക്കേജിനു ശേഷമുള്ള നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി വിദ്യാഭ്യസ വകുപ്പു മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. അധ്യാപക പാക്കേജ് നിലവില്‍ വന്ന സന്ദര്‍ഭത്തില്‍ സര്‍വീസിലിരി ക്കുന്നവരും പിന്നീട് കുട്ടികളുടെ എണ്ണക്കുറവ് മൂലം തസ്തിക നഷ്ടപ്പെടാനിട വരികയും ചെയ്യുന്ന അധ്യാപകരെ 1:30, 1:35 അനുപാതത്തില്‍ സംരക്ഷിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. പുതിയ തസ്തികകളിലെ നിയമനങ്ങള്‍ക്ക് കെ.ഇ.ആര്‍. വ്യവസ്ഥകള്‍ പ്രകാരം അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post