ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

എസ്.എസ്.എല്‍.സി: പഠനവൈകല്യമുളളവര്‍ക്ക് അപേക്ഷിക്കാം

014 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന പരീക്ഷ ഇളവുകള്‍ക്കര്‍ഹരായ കാഴ്ച, ശ്രവണ, ശാരീരിക ബൗദ്ധിക വൈകല്യങ്ങള്‍ നേരിടുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷ ഇളവുകള്‍ക്കുളള അപേക്ഷകള്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പു സഹിതം ഡിസംബര്‍ 12 ന് മുന്‍പും, പഠന വൈകല്യ വിഭാഗത്തില്‍പ്പെട്ടവരുടെ അപേക്ഷ നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 20 ന് മുന്‍പും പ്രധാന അദ്ധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ സമര്‍പ്പിക്കണം. പഠന പിന്നോക്കാവസ്ഥ ഉണ്ട് എന്ന കാരണത്താല്‍ മാത്രം വിദ്യാര്‍ത്ഥികളെ പഠനവൈകല്യമുളളവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിനായി നിര്‍ദ്ദേശിക്കുകയോ, ഡോക്ടര്‍മാരുടെ അടുത്തേക്ക് പറഞ്ഞ് അയക്കുകയോ ചെയ്യാന്‍ പാടില്ല. പഠന വൈകല്യമുളള കുട്ടികളെ കണ്ടെത്തുന്നതിന് എല്ലാ സ്‌കൂളുകളിലെയും പ്രധാന അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഇപ്രകാരമുളള വിദ്യാര്‍ത്ഥികളെ മാത്രമേ ഈ വിഭാഗത്തിലേക്ക് പരിഗണിക്കാവൂ. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസിലെ ഐ.ഇ.ഡി. വിഭാഗത്തിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. അനര്‍ഹരായ വിദ്യാര്‍ത്ഥികളെ പഠന വൈകല്യമുളളവരുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ പ്രധാന അദ്ധ്യാപകര്‍ നവംബര്‍ 30 നു മുന്‍പ് ഇവരുടെ അപേക്ഷകള്‍ പിന്‍വലിക്കണം. 2014 ലെ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് സവിശേഷ സഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ അപാകത സംശയിക്കുന്ന അപേക്ഷകളെല്ലാം വിദഗ്ധ ഉപദേശത്തിന് മെഡിക്കല്‍ ബോര്‍ഡിന് വിടും. പഠന വൈകല്യം ഇല്ലെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത വിദ്യാര്‍ത്ഥിയെ മൂന്നു വര്‍ഷത്തേക്ക് പരീക്ഷ എഴുതിക്കില്ല. കൂടാതെ ശുപാര്‍ശ ചെയ്ത പ്രധാന അദ്ധ്യാപകനെതിരെ കര്‍ശനമായ അച്ചടക്ക നടപടിയും സ്വികരിക്കും.

Post a Comment

Previous Post Next Post