FLASH NEWS

പ്രധാനാധ്യാപക പ്രമോഷന് CR സമര്‍പ്പിച്ചവരുടെ Defective List പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളും പരാതികളും 31നകം സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശം.SSLC caഡല്‍ പരീക്ഷക്ക് SC/ST/OEC/അനാഥരായവര്‍ എന്നിവരൊഴിടെയുള്ളവരില്‍ നിന്നും പത്ത് രൂപ നിരക്കില്‍ ഫാസ് പിരിക്കുന്നതിനുള്ള നിര്‍ദ്ദേശം ‍ഡൗണ്‍ലോഡ്‌സില്‍. iExaMS സൈറ്റില്‍ SSLC Centrewise Question Paper Statement ലഭിക്കും. LSS/USS രജിസ്ട്രേഷന്‍ 23നേ ആരംഭിക്കൂ എന്ന് പരീക്ഷാഭവന്‍.പുതുക്കിയ DA നിരക്കിന്റെ അടിസ്ഥാനത്തില്‍ SPARK അപ്‌ഡേറ്റ് ചെയ്തിരിക്കുന്നു. Protected Teachers ലിസ്റ്റുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ക്കും Defective അപേക്ഷകള്‍ എഡിറ്റ് ചെയ്യുന്നതിനും Resubmit ചെയ്യുന്നതിനും ഇപ്പോള്‍ അവസരം ലഭിക്കുന്നതാണ്.IT@School നടപ്പാക്കാനുദ്ദേശിക്കുന്ന 'ഹായ്‌സ്കൂള്‍ കളിക്കൂട്ടം' പ്രോജക്ടിലേക്ക് എല്ലാ വിദ്യാലയങ്ങളും ജനുവരി 24 നകം വിദ്യാര്‍ഥികളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശം. വിശദാംശങ്ങള്‍ ചുവടെയുള്ള പോസ്റ്റില്‍. ജനുവരി 21ന് നടക്കേണ്ടിയിരുന്ന NuMats സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 4ലേക്ക് മാറ്റിിരിക്കുന്നു. പാലക്കാട് ജില്ലാ പരീക്ഷാകേന്ദ്രം BEMHSS,Palakkad. പത്താം ക്ലാസ് മോഡല്‍ ഐ ടി പരീക്ഷാ നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോ‍ഡ്‌സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണ യ‍ജ്ഞം
STATE SCHOOL KALOLSAVAM 2017
‍JRC C LEVEL CAMP
‍SSLC MODEL EXAM 2017
‍LSS-USS Exam Feb-2017
‍Primary SITC Selection (Palakkad)
‍ഒരുക്കം 2017
‍iExaMS -SSLC 2017
‍INCOME TAX
‍SCHOOL WIKI
‍OBC PREMETRIC SCHOLARSHIP
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKADRMSA പദ്ധതി പ്രകാരം ജില്ലയിലെ ഗവ. വിദ്യാലയങ്ങള്‍ക്ക് 20000 രൂപ സ്കൂള്‍ ഗ്രാന്റ് അനുവദിച്ചതിന്റെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍.

Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ ശനിയാഴ്ചക്കകം പൂര്‍ത്തീകരിക്കണമെന്ന് DDE.

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

2016-17 വര്‍ഷത്തെ INSPIRE AWARDന് നോമിനേഷനുകള്‍ എല്ലാ വിദ്യാലയങ്ങളും www.inspireawards.dst.gov.in എന്ന സൈറ്റില്‍ നല്‍കണമെന്നും നോമിനേഷനോടൊപ്പം പ്രോജക്ടിന്റെ സംഷിക്തരപവും നല്‍കണമെന്ന് DDE നിര്‍ദ്ദേശം

Aided വിദ്യാലയങ്ങളിലെ ജീവനക്കാര്‍ gainpf.kerala.gov.in എന്ന സൈറ്റില്‍ അവരുടെ പെന്‍നമ്പര്‍ username ആയും ജനനതീയതി പാസ്‌വേര്‍ഡ് ആയും പ്രവേശിച്ച് സര്‍വീസ് ബുക്കില്‍ പതിച്ച PF Admission അപേക്ഷാഫോം, നോമിനേഷന്‍ ഫോം ഇവ പരിശോധിച്ച് അപാകതകളുണ്ടെങ്കില്‍ ഇവയുടെ പകര്‍പ്പ് സഹിതം അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം

DEO PALAKKAD
Sixth Working Day Siteല്‍ ഇനിയും UID ഉള്‍പ്പെടുത്താത്ത വിദ്യാലയങ്ങള‍ അത് എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് നി്ര്‍ദ്ദേശം

Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.

പാലക്കാട് വിദ്യാഭ്യാസ ജില്ലാ ഹൈസ്ക്കൂൾ വിഭാഗം സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ 2017 ജനുവരി 27ന് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്കൂളിില്‍ നടത്തുന്നു.പങ്കെടുക്കുന്ന കുട്ടികളെ രാവിലെ 9.30ന് എത്തിക്കണമെന്നും അന്നേദിവസം കാലത്ത് പത്തരക്ക് സംസ്കൃതം അധ്യാപകരുടെ യോഗം DEOയുടെ നേതൃത്വത്തില്‍ നടക്കുന്നതുമാണ് 1 മുതൽ 7വരെയുള്ള കുട്ടികൾക്കുള്ള സംസ്കൃത സ്കോളർഷിപ്പ് പരീക്ഷ അതാത് ഉപജില്ലകളിൽ വെച്ച് 28/1/17 നു ശനിയാഴ്ച നടത്തുന്നതാണ്DEO OTTAPALAM
SSLC 2016ലെ ഐ ടി പരീക്ഷയുടെ ക്ലെയിം ഫോമും മറ്റ് രേഖകളും സമര്‍പ്പിക്കാത്തവര്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO

വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഒറ്റപ്പാലം ബ്ലോക്കിന്റെ പരിധിയിലുള്ള HM/PTA President എന്നിവര്‍ക്കുള്ള പരിശീലനം ജനുവരി 24ന് ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍.LP/UP/HS/HSS പ്രധാനാധ്യാപകര്‍ പങ്കെടുക്കണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലാ പ്രധാനാധ്യാപക യോഗം ജനുവരി 21ന് രാവിലെ പത്തരക്ക് ഒറ്റപ്പാലം സ്കൗട്ട് ഹാളില്‍

മാര്‍ച്ച് 13ന് ആരംഭിക്കുന്ന SSLC മോഡല്‍ പരീക്ഷയുടെ ചോദ്യ പേപ്പറിനുള്ള ചെലവുകളിലേക്കായി SC/ST/OEC/അനാഥരായവര്‍ ഒഴ്കെയുള്ള കുട്ടികളില്‍ നിന്നും പത്ത് രൂപ വീതം പിരിച്ച് DEO ഓഫീസില്‍ അടക്കണമെന്ന് DEO

IEDS Resource അധ്യാപകരുടെയും 9 മുതല്‍ 12 വരെ ക്ലാസുകളിലെ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ http://rmsaekm.in/notice.php എന്ന സൈറ്റില്‍ ഇരുപതാം തീയതിക്കകം നല്‍കുന്നതിന് നിര്‍ദ്ദേശം

DEO MANNARKKAD
Minority Pre-Metric Online Application വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ Dടിയന്തരമായി പൂര്‍ത്തീകരിക്കണമെന്ന് നിര്‍ദ്ദേശം.

ഹരിതവിദ്യാലയപുരസ്കാരത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു

Wednesday, November 20, 2013

A List തിരുത്തലുകള്‍ ഡിസംബര്‍ 13-നകം നടത്തണം


ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയുടെ എ ലിസ്റ്റ് തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. സമ്പൂര്‍ണയില്‍ സ്കൂളുകള്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പരീക്ഷാഭവന്റെ ഡേറ്റാബേസിലേക്ക് മാറ്റം ചെയ്തു കഴിഞ്ഞു. ഇനി ആവശ്യമായ തിരുത്തലുകള്‍ പരീക്ഷാ ഭവന്‍ സൈറ്റിലാണ് നടത്തേണ്ടത്. ഇതിനായി പരീക്ഷാഭവന്‍ തയ്യാറാക്കിയ സൈറ്റിന്റെ ലിങ്ക് ഇവിടെ ലഭ്യമാണ്. ഈലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന പേജിലൂടെ നവംബര്‍ 20 മുതല്‍ തിരുത്തലുകള്‍ നടത്താമെന്നാണ് പരീക്ഷാഭവന്‍ അറിയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പരീക്ഷാഭവന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവിടെ ലഭിക്കും. സര്‍ക്കുലര്‍ അനുസരിച്ച് ഡിസംബര്‍ 13-നകം എഡിറ്റിങ്ങ് പൂര്‍ത്തിയാക്കണം. പ്രധാനനിര്‍ദ്ദേശങ്ങള്‍ താഴെ.

  1. തിരുത്തലുകള്‍ നടത്തേണ്ടത് പരീക്ഷാഭവന്‍ സൈറ്റിലാവണം. വരുത്തിയ തിരുത്തലുകള്‍ സമ്പൂര്‍ണ്ണയിലും നടത്തണം.
  2. എല്ലാ കുട്ടികളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം . ആവര്‍ത്തനം ഉണ്ടങ്കില്‍ ഒഴിവാക്കുകയും ഏതെങ്കിലും കുട്ടിയെ ചേര്‍ക്കാന്‍ വിട്ടുപോയിട്ടണ്ടെങ്കില്‍ ഉള്‍പ്പെടുത്തുകയും വേണം
  3. ഡിസംബര്‍ 2 മുതല്‍ എ ലിസ്റ്റ് മാതൃകയിലുള്ള പ്രിന്റൗട്ട് ലഭിക്കും. ഇവ പരിശോധിച്ച് ഡിസംബര്‍ 13-നകം തിരുത്തലുകള്‍ പൂര്‍ത്തിയാക്കണം.
  4. A List തിരുത്തലുകള്‍ പൂര്‍ത്തിയാക്കി Confirm ചെയ്ത് ലോക്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 13
  5. രജിസ്റ്റര്‍ നമ്പരോട് കൂടിയ A List ഡിസംബര്‍ 16 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വീണ്ടും ഒരിക്കല്‍ കൂടി പരിശോധിച്ച് ഏതെങ്കിലും തിരുത്തലുകള്‍ അവശ്യമെങ്കില്‍ പരീക്ഷാഭവനിലേക്ക് pareekshabhavan.itcell@gmail.com എന്ന മെയിലില്‍ അറിയിച്ചാല്‍ ഒരുദിവസത്തേക്ക് ആ കുട്ടിയുടെ വിവരങ്ങള്‍ Unlock ചെയ്തു തരുന്നതാണ് (മെയിലില്‍  School Code, Contact Number of HM, തിരുത്തലുകള്‍ ആവശ്യമുള്ള വിദ്യാര്‍ഥികളുടെ Register Number  എന്നിവ ഉണ്ടായിരിക്കണം)
  6. 20-ന് ശേഷം യാതൊരു തിരുത്തലുകളും അനുവദിക്കുന്നതല്ല. തുടര്‍ണ്ടാകുന്ന തെറ്റുകള്‍ക്ക് പ്രധാനാധ്യാപകനും ക്ലാസ് ടീച്ചറുമായിരിക്കും ഉത്തരവാദികള്‍ എന്ന് സര്‍ക്കുലറില്‍ പറയുന്നു
  7. ഡിസംബര്‍ 31-ന് നാലുമണിക്ക് മുമ്പ് പ്രിന്റൗട്ടിന്റെ പകര്‍പ്പ് തെറ്റുകള്‍ ഇല്ലാത്തതാണെന്ന പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം ഡി ഇ ഒ ഓഫീസിലെത്തിക്കണം.
വിശദാംശങ്ങള്‍ ചുവടെ

  1. http://www.bpekerala.in/sslc-2014 എന്ന ലിങ്ക് വഴി പരീക്ഷാഭന്റെ സൈറ്റില്‍ പ്രവേശിക്കുക. അപ്പോള്‍ താഴെത്തന്നിരിക്കുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും  
ആദ്യമായി പ്രവേശിക്കുന്നവര്‍ Username, Password ഇവ School Code തന്നെ നല്‍കി പ്രവേശിക്കുക. അപ്പോള്‍ Password , Reset ചെയ്യുന്നതിനുള്ള പുതിയ ജാലകം ലഭ്യമാകും. 
Current Password School Code നല്‍കി പുതിയ പാസ്‌വേര്‍ഡ് തിരഞ്ഞെടുക്കുക. പുതിയ പാസ്‌വേര്‍ഡില്‍ ചുരുങ്ങിയത് 8 Characters ഉണ്ടായിരിക്കണം. അതില്‍ത്തന്നെ ചുരുങ്ങിയത് ഒരു Capital Letter, ഒരു Small Letter, ഒരു Alphabet എന്നിവ ഉണ്ടായിരിക്കണം. (ഉദാ:- SItc1234; Sitc3456,SitcPalakkd1 etc) .അവ നല്‍കി Change Button അമര്‍ത്തിയാല്‍ Password ,Reset ചെയ്തതായ മെസ്സേജ് ലഭിക്കും. പുതിയ പാസ്‌വേര്‍ഡ് ഉപയോഗിച്ച് വീണ്ടും Login ചെയ്യണം.
Login ചെയ്യുമ്പോള്‍ താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ദൃശ്യമാകും.

 
ഈ ജാലകത്തിലെ Registration എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന School Going എന്ന ബട്ടണ്‍ അമര്‍ത്തുക
തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ അഡ്മിഷന്‍ നമ്പര്‍ നല്‍കി View Details എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ആ കുട്ടിയുടെ വിശദാംശങ്ങള്‍ ലഭ്യമാകും.
തിരുത്തലുകള്‍ ആവശ്യമായ ഫീല്‍ഡുകളില്‍ മാറ്റങ്ങള്‍ വരുത്തി Save ചെയ്യുക. ഫോട്ടോകള്‍ ഇല്ലെങ്കിലോ Clarity കുറവാണെങ്കിലോ പുതിയ ഫോട്ടോ Upload ചെയ്യാവുന്നതാണ്.
പുതിയ കുട്ടിയെ ഉള്‍പ്പെടുത്തണമെങ്കില്‍ അഡിമിഷന്‍ നമ്പരും മറ്റ് വിശദാംശങ്ങളും നല്‍കി Save ചെയ്താല്‍ മതി.
ഏതെങ്കിലും കുട്ടിയെ ഒഴിവാക്കണമെങ്കില്‍ അഡ്മിഷന്‍ നമ്പര്‍ നല്‍കി ആ കുട്ടിയുടെ പേജ് തുറക്കുക. ചുവടെയുള്ള Delete ബട്ടണ്‍ അമര്‍ത്തിയാല്‍ ആ കുട്ടിയുടെ പേരും വിശദാംശങ്ങളും ഒഴിവാക്കപ്പെടും
ജാലകത്തിലെ Reports എന്ന ബട്ടണ്‍ ഉപയോഗിച്ച് എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പേജിന്റെ പ്രിന്റ് ഔട്ട് ലഭിക്കും. ഇത് പരിശോധിച്ചാല്‍ തിരുത്തലുകള്‍ എളുപ്പതില്‍ നടത്താവുന്നതാണ്


No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!