കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ക്വാമി ഏകതാവാരത്തിന് നവംബര്‍ 19 ന് തുടക്കം

ദേശീയോദ്ഗ്രഥനവും, മതസൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കുന്നതിന് ആചരിക്കുന്ന ക്വാമി ഏകതാവാരത്തിന് നവംബര്‍ 19ന് തുടക്കമാവും പകല്‍ 11 ന് സര്‍ക്കാര്‍ ഓഫീസുകളില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞ അതത് ഓഫീസ് മേധാവികള്‍ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുക്കും. മതസൗഹാര്‍ദ്ദ ദിനമായി ഇന്ന് ആചരിക്കും. സെക്രട്ടേറിയറ്റില്‍ ദര്‍ബാര്‍ ഹാളിലാണ് ചടങ്ങ്. 20 ന് ന്യൂനപക്ഷക്ഷേമ ദിനമായും, 21 ന് ഭാഷാ സഹവര്‍ത്തിത്വ ദിനമായും, 22 ന് ദുര്‍ബല വിഭാഗ സംരക്ഷണ ദിനമായും ആചരിക്കും. 23 ന് സാംസ്‌കാരിക ഏകോപന ദിനമായും, 24 ന് വനിതാ ദിനമായും ഫ്‌ളാഗ് ദിനമായും ആചരിക്കും. ജില്ലാ കളക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഇതു സംബന്ധിച്ച നിര്‍ദ്ദേശം പൊതുഭരണ വകുപ്പ് നല്‍കിയിട്ടുണ്ട്. ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചുവടെ. 'രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും അര്‍പ്പണബോധത്തോടുകൂടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ ദൃഢ പ്രതിജ്ഞ ചെയ്യുന്നു. ഒരിക്കലും അക്രമമാര്‍ഗം സ്വീകരിക്കില്ലെന്നും മതം, ഭാഷ, പ്രദേശം തുടങ്ങിയവ മൂലമുളള ഭിന്നതകളും തര്‍ക്കങ്ങളും മറ്റു രാഷ്ട്രീയമോ സാമ്പത്തികമോ ആയ പരാതികളും സമാധാനപരവും വ്യവസ്ഥാപിതവും ആയ മാര്‍ഗങ്ങളിലൂടെ പരിഹരിക്കുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.'.

Post a Comment

Previous Post Next Post