പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കുട്ടികള്‍ക്കുള്ള പരിശീലനം നടന്നു

 

         എസ് ഐ ടി സി ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്ന് (ശനി) ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ വെച്ചു നടത്തിയ വെബ് ഡിസൈനിങ്ങ്, ഡിജിറ്റല്‍ പെയിന്റിങ്ങ് എന്നിവക്കുള്ള പരിശീലനപരിപാടിയില്‍ നൂറ്റി അമ്പതോളം കുട്ടികള്‍ പങ്കെടുത്തു. ഡിജിറ്റല്‍ പെയിന്റിങ്ങിന് എടത്തനാട്ടുകര ഗവ ഓറിയന്റല്‍ സ്കൂളിലെ ഇഖ്ബാല്‍ മാഷും അടക്കാപുത്തൂര്‍ സ്കൂളിലെ വേണുമാഷും കോട്ടായി സ്കൂളിലെ ചിത്രഭാനു മാഷുമായിരുന്നു പരിശീലകര്‍. പാലക്കാട്, മണ്ണാര്‍ക്കാട്, കോട്ടായി, ഒറ്റപ്പാലം എന്നിവയായിരുന്നു പരിശീലന കേന്ദ്രങ്ങള്‍. വെബ് ഡിസൈനിങ്ങിന് ചെന്നൈ സി ടി എസിലെ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ശ്രീ വിപിന്‍ മഠത്തുംപടിക്കല്‍ ആയിരുന്നു ഒറ്റപ്പാലത്ത് പരിശീലനം നല്‍കിയത് . മറ്റു കേന്ദ്രങ്ങളില്‍  ശ്രീ. ടി പി സിജു(ശ്രീകൃഷ്ണ എച്ച് എസ് നല്ലേപ്പിള്ളി) ശ്രീമതി ശാന്തി വി.പി (ജി എച്ച് എസ് കുമരപുരം) ശ്രീ സുജിത്ത് എസ് (ജി എച്ച് എസ് വെണ്ണക്കര) എന്നിവര്‍ നേതൃത്വം നല്‍കി. 


Post a Comment

Previous Post Next Post