തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ശമ്പള ബില്ലുകള്‍ ഓണ്‍ലൈനായി നല്‍കണം

ജില്ലാ ട്രഷറികളില്‍ നിന്നും ശമ്പളം വാങ്ങുന്ന എല്ലാ ഡ്രായിംഗ് ആന്‍ഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസര്‍മാരും, സെല്‍ഫ് ഡ്രായിംഗ് ഓഫീസര്‍മാരും ഒക്ടോബര്‍ മാസത്തെ ശമ്പളബില്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയേ മാറാന്‍ പാടുളളൂ എന്ന് ട്രഷറി ഡയറക്ടര്‍ അറിയിച്ചു. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനോടൊപ്പം നാളിതുവരെ തുടര്‍ന്നു വന്ന രീതി അനുസരിച്ച് സ്പാര്‍ക്കില്‍ നിന്നും ലഭിക്കുന്ന ശമ്പള ബില്ലിന്റെ പകര്‍പ്പുകൂടി (ഹാര്‍ഡ് കോപ്പി) അതത് ജില്ലാ ട്രഷറികളില്‍ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ സ്പാര്‍ക്കിന്റെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഓണ്‍ലൈനായി സ്പാര്‍ക്കില്‍ കൂടി സമര്‍പ്പിക്കുന്ന ശമ്പളബില്ലുകളെ മാറികൊടുക്കുകയുളളു എന്ന് ട്രഷറി ഡയറക്ടര്‍ അറിയിക്കുന്നു. 
Online submission of Salary Bills - Instructions Issued
Circular - Instructions to DDOs - Instructions to SDOs

FOR DETAILS VISIT http://info.spark.gov.in/

Post a Comment

Previous Post Next Post