ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ആര്‍.എം.എസ്.എ പദ്ധതിയില്‍ അപ്‌ഗ്രേഡ്‌ചെയ്ത സ്‌കൂളുകളില്‍ എട്ടാം ക്ലാസ് തുടങ്ങുന്നതിന് അനുമതി.

ആര്‍.എം.എസ്.എ പദ്ധതിയില്‍ (രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍) ഉള്‍പ്പെടുത്തി ഹൈസ്‌കൂളുകളായി അപ്‌ഗ്രേഡ് ചെയ്യുവാന്‍ നിര്‍ദ്ദേശിക്കപ്പെട്ട 30 സ്‌കൂളുകളില്‍ എട്ടാംക്ലാസ് ആരംഭിക്കുന്നതിനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതനുസരിച്ച് താഴെപറയുന്ന സ്‌കൂളുകളിലാണ് എട്ടാംക്ലാസുകള്‍ ആരംഭിക്കുക. ഇടുക്കി ജില്ലയിലെ ജി.യു.പി.എസ്. കല്ലാര്‍, വട്ടയാര്‍, ജി.യു.പി.എസ്. പെരിഞ്ചാംകുട്ടി, ജി.യു.പി.എസ്. ചെമ്മണ്ണ്, ജി.യു.പി.എസ്. കല്ലാര്‍, ജി.യു.പി.എസ്. കജനപ്പാറ, ജി.യു.പി.എസ്. മച്ചിപ്ലാവ് അടിമാലി, പാലക്കാട് ജില്ലയിലെ ജി.യു.പി.എസ്. നൊച്ചുള്ളി, ജി.എസ്.ബി.എസ്. അകലൂര്‍, ജി.യു.പി.എസ്. മാണിക്കപ്പറമ്പ്, മലപ്പുറം ജില്ലയിലെ ജി.യു.പി.എസ്. നെടുവ, ജി.യു.പി.എസ്. തൃക്കുളം, ജി.യു.പി.എസ്. കുറുക, ജി.എം.യു.പി.എസ്. കൊളപ്പുറം, ജി.യു.പി.എസ്. ചാലിയപ്പുറം. ജി.യു.പി.എസ്. നീലഞ്ചേരി, ജി.യു.പി.എസ്. കൂടശ്ശേരി ആതവനാട്, ജി.യു.പി.എസ്. അഞ്ചച്ചവടി, ജി.യു.പി.എസ്. മങ്കട, ജി.യു.പി.എസ്. മരുത, ജി.എം.യു.പി.എസ്. കരിപ്പോള്‍, ജി.എം.യു.പി.എസ്. മീനടത്തൂര്‍, വയനാട് ജില്ലയിലെ ജി.യു.പി.എസ്. തെറ്റമല, ജി.യു.പി.എസ്. പുളിഞ്ചല്‍, ജി.യു.പി.എസ്. ബീനാച്ചി, ജി.യു.പി.എസ്. റിപ്പണ്‍ മേപ്പാടി, ജി.യു.പി.എസ്. കുറുമ്പാല, തിരുനെല്ലി, കാസര്‍കോട് ജില്ലയിലെ ജി.യു.പി.എസ്. കൂളിയാട്, ജി.യു.പി.എസ്. വാണം, ജി.യു.പി.എസ്. അടുക്കത്തുവയല്‍ എന്നീ സ്‌കൂളുകളിലാണ് എട്ടാം ക്ലാസ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയിട്ടുള്ളത്.

Post a Comment

Previous Post Next Post