DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

മേഖലാ ഓഫീസുകള്‍

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ കോട്ടയം, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് പുതിയതായി മൂന്ന് മേഖലാ ഓഫീസുകള്‍ കൂടി പൊതു വിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെ പുനര്‍ വിന്യസിച്ചുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഓഫീസുകളോട് ചേര്‍ന്ന് രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. വകുപ്പിന്റെ നിലവിലുള്ള ജോലിഭാരം കണക്കിലെടുത്താണ് നിലവില്‍ തിരുവനന്തപുരം , എറണാകുളം, കോഴിക്കോട്, എന്നീ സ്ഥലങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന മേഖലാ ഓഫീസുകള്‍ക്കു പുറമേ പുതിയ ഓഫീസുകള്‍ അനുവദിച്ചത്. റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറുടെയും അക്കൗണ്ട്‌സ് ഓഫീസര്‍മാരുടെയും ജൂനിയര്‍ സൂപ്രണ്ടുമാരുടെയും ഫുള്‍ടൈം മീനിയല്‍മാരുടെയും മൂന്നു വീതം തസ്തികകളും ക്ലാര്‍ക്കുമാരുടെ മുപ്പത് തസ്തികകളും ടൈപ്പിസ്റ്റുകളുടെ ആറ് തസ്തികകളും പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post