കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പരിശീലനക്കളരി


ഒക്ടോബര്‍ -നവംബര്‍ മാസങ്ങളിലായി സബ്‌ജില്ലാ-ജില്ലാതല മേളകള്‍  ആരംഭിക്കുകയാണല്ലോ. എസ് ഐ ടി സി ഫോറം പാലക്കാട് ഐ ടി മേളക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്കായി പരിശീലനക്കളരി സംഘടിപ്പിക്കുന്നു. പാലക്കാട് ,ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലകളിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെച്ച് ഐ ടി മേളയിലെ മല്‍സര ഇനങ്ങളായ ഡിജിറ്റല്‍ പെയിന്റിങ്ങ്, വെബ് പേജ് നിര്‍മ്മാണം, പ്രോജക്ട് തയ്യാറാക്കല്‍ എന്നിവയ്ക്കായാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ ആദ്യ ആഴ്ചകളിലായിരിക്കും ശില്‍പ്പശാലകള്‍ . താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ നല്‍കിയിരിക്കുന്നു. ഡിജിറ്റല്‍ പെയിന്റിങ്ങിനും വെബ് ഡിസൈനിങ്ങിനും പ്രോജക്ട് പ്രവര്‍ത്തനങ്ങള്‍ക്കും ഒരു വിദ്യാലയത്തില്‍ നിന്നും ഹൈസ്കൂള്‍ തലത്തില്‍ പരമാവധി രണ്ട് കുട്ടികളെ വീതം പങ്കെടുപ്പിക്കാവുന്നതാണ്. പരിശീലന തീയതിയും വേദിയും ഒക്ടോബര്‍ ആദ്യ ആഴ്ചയില്‍ അറിയിക്കുന്നതാണ്. ബന്ധപ്പെട്ട മേഖലകളിലെ വിദഗ്ധരായിരിക്കും ക്ലാസുകള്‍ നയിക്കുക . ഇതുമായി ബന്ധപ്പെട്ട് നിങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ.

പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post