DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പാഠപുസ്തക വിതരണം : മന്ത്രി അടിയന്തിര വിശദീകരണം തേടി

സ്‌കൂള്‍ പാഠപുസ്തക വിതരണ പൂര്‍ത്തീകരണം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അടിയന്തിര വിശദീകരണം തേടി. 2013-14 വര്‍ഷത്തേക്ക് രണ്ട് കോടി 52 ലക്ഷം പുസ്തകം ഏപ്രിലില്‍ അച്ചടി പൂര്‍ത്തിയാക്കി മെയ് മാസത്തില്‍ വിതരണവും നടത്തി. ജൂണ്‍ മൂന്നിന് മുമ്പേ സ്‌കൂളുകളില്‍ എത്തിക്കുകയും ചെയ്തതാണ്. പന്ത്രണ്ടായിരത്തി ഒരുന്നൂറ്റി പതിനൊന്ന് വിദ്യാലയങ്ങളില്‍ ഇപ്രകാരം വിതരണം പൂര്‍ത്തിയാക്കുകയുമുണ്ടായി. എന്നാല്‍ 193 വിദ്യാലയങ്ങളില്‍ വളരെ വൈകിയാണ് ഇന്‍ഡന്റ് നല്‍കിയത്. 63 വിദ്യാലയങ്ങള്‍ ഇന്‍ഡന്റ് നല്‍കിയതേയില്ല. ഇത്രയും സ്‌കൂളുകളിലാണ് ചില ടൈറ്റിലിലുള്ള പുസ്തകങ്ങള്‍ ലഭിക്കാന്‍ താമസമുണ്ടായിട്ടുള്ളത്. സ്‌കൂള്‍ തുറക്കുംമുമ്പെ പുസ്തക വിതരണം പൂര്‍ത്തിയായിരിക്കെ സമയത്ത് ഇന്‍ഡന്റ് നല്‍കാതെ കുട്ടികള്‍ക്ക് പുസ്തകമെത്തിക്കുന്നതില്‍ കൃത്യവിലോപം കാണിച്ച വിദ്യാലയ അധികൃതര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. ആകെയുള്ള 238 ടൈറ്റില്‍ പുസ്തകങ്ങളില്‍ ഏതെങ്കിലും ടൈറ്റില്‍ ഇനിയും ലഭിച്ചില്ലായെങ്കില്‍ സ്‌കൂളും ടൈറ്റിലും തിരിച്ച് ആ വിവരം ഡി.പി.ഐയുടെ വെബ്‌സൈറ്റിലേക്ക് ഉടനെ അറിയിക്കണം. ഓരോ കുട്ടുക്കും പുസ്തകം ലഭിച്ചുവെന്ന് ബന്ധപ്പെട്ട എ.ഇ.ഒ.മാര്‍ രണ്ടു ദിവസത്തിനകം സ്‌കൂള്‍ സന്ദര്‍ശനം നടത്തി ഉറപ്പുവരുത്തണം. ഡി.ഇ.ഒ.മാരും, ഡി.ഡി.ഇ.മാരും ഇതിന് മേല്‍നോട്ടം വഹിച്ച് അന്തിമ റിപ്പോര്‍ട്ടും വിശദീകരണവും രണ്ട് ദിവസത്തിനകം ഡി.പി.ഐക്ക് നല്‍കിയിരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post