ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സൗജന്യയൂണിഫോം നിര്‍ദ്ദേശങ്ങള്‍

  • 1 മുതല്‍ 8 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യയൂണിഫോം(ഗവ&എയ്‌ഡഡ്) നല്‍കുന്നതിനുള്ള വിശദാംശങ്ങള്‍ 29.8.13 നുള്ളില്‍ ഓണ്‍ലൈനായി നല്‍കണം
    CLICK HERE for the CIRCULAR & ONLINE SITE

ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം നല്‍കുന്നത്.
  • നിലവില്‍ സ്കൂളില്‍ പഠിക്കുന്ന ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികളുടെയും എ.പി,എല്‍ വിഭാഗത്തിലേതൊഴികെയുള്ള ആണ്‍കുട്ടികളുടെയും എണ്ണം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്.
  • സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് (2013-14 അധ്യയനവര്‍ഷത്തെ - ആറാം പ്രവര്‍ത്തി ദിവസം) സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
  • സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള പെണ്‍കുട്ടികളുടെ എണ്ണം ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിന് വ്യത്യാസമുണ്ടെങ്കില്‍ ആയത് വരുത്തേണ്ടതാണ്.
  • സ്കൂളുകളില്‍ നിന്ന് നല്‍കിയിട്ടുള്ള ആണ്‍കുട്ടികളുടെ എണ്ണവും ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എ.പി.എല്‍ വിഭാഗത്തിലേത് ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കാണ് സൗജന്യ യൂണിഫോം നല്‍കുന്നത്. ആയതിനാല്‍ അര്‍ഹതയുള്ള ഓരോ ക്ലാസിലെയും ആണ്‍കുട്ടികളുടെ എണ്ണം നിശ്ചിത കോളത്തില്‍ പുതുതായി ഉള്‍പ്പെടുത്തേണ്ടതാണ്.
  • സൗജന്യ സ്കൂള്‍ യൂണിഫോമിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം കൃത്യമായി ഉള്‍പ്പെടുത്തി enter ചെയ്യേണ്ടതാണ്.
  • Enter ചെയ്ത കുട്ടികളുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ അത് ഒരിക്കല്‍ക്കൂടി പരിശോധിച്ച് edit ചെയ്യേണ്ടതും വ്യത്യാസമില്ലെങ്കില്‍ submit ചെയ്യേണ്ടതുമാണ്. submit ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം ടിക് ചെയ്ത് confirm ബട്ടണ്‍ ക്ലിക് ചെയ്യേണ്ടതാണ്.
  • ഇപ്പോള്‍ സൗജന്യ യൂണിഫോമിന് അര്‍ഹതയുള്ള കുട്ടികളുടെ എണ്ണം മാത്രമേ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. റിപ്പോര്‍ട്ടിന്റെ പ്രിന്റൗട്ട് എടുക്കുകയോ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കുകയോ ചെയ്യേണ്ടതില്ല.
  • സൗജന്യ സ്കൂള്‍ യൂണിഫോം വിതരണത്തിനുള്ള ടെണ്ടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് യൂണിഫോമുകളുടെ colour & pattern തെരഞ്ഞെടുക്കുന്നതിന് purchase order നല്‍കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്നതാണ്.
  • Post a Comment

    Previous Post Next Post