ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പ്ലസ് വണ്‍ പ്രവേശനം അഞ്ചാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് 16-ന്

ഏകജാലകരീതിയിലുള്ള പ്ലസ് വണ്‍ പ്രവേശനത്തിന്റെ അഞ്ചാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ആഗസ്റ്റ് 16-ന് പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സപ്ലിമെന്ററി ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 16 നോ ആഗസ്റ്റ് 17 ന് വൈകിട്ട് നാല് മണിക്ക് മുമ്പോ അതത് സ്‌കൂളുകളില്‍ പ്രവേശനം നേടണം. അലോട്ട്‌മെന്റ് വിവരങ്ങള്‍www.hscap.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. സപ്ലിമെന്ററി ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് താത്കാലിക പ്രവേശനം നേടാനാവില്ല. അലോട്ട്‌മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണെന്നും ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post