കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

SSLC പരീക്ഷക്ക് ആവശ്യമായ മെയിന്‍/അഡീഷനല്‍ ഉത്തരക്കടലാസുകള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ

എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ആവശ്യമായ ഉത്തരക്കടലാസുകള്‍ പരീക്ഷഭവന്‍ ആണ് വിതരണം ചെയ്യുന്നത്. മുന്‍ വര്‍ഷത്തേതിന്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മെയിന്‍ ഷീറ്റിനും അഡീഷണല്‍ ഷീറ്റിനും അതോടൊപ്പം CV കവറുകള്‍ക്കും ഓണ്‍ലൈനായാണ് അപേക്ഷ നല്‍കേണ്ടത്.ജൂലൈ 25-ന് മുമ്പ് അപേക്ഷകള്‍ ഓണ്‍ലൈനായി നല്‍കിയിര്ക്കണം.അല്ലാത്ത പക്ഷം ഉത്തരക്കടലാസുകള്‍ ആവശ്യമില്ലെന്നു കണക്കാക്കും. പരീക്ഷാ ഭവന്റെ വെബ് സൈറ്റായ keralapareekshabhavan.in എന്ന സൈറ്റിലാണ് ഇതിനായി അപേക്ഷ നല്‍കേണ്ടത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും രണ്ട് പ്രത്യേകം ലിങ്കുകളാണുള്ളത്. പ്രധാനപേജിന്റെ ഇടതുവശത്തായി കാണുന്ന Main Menu എന്നതിന് താഴെയുള്ള School Login എന്നതാണ് ഹൈസ്കൂള്‍ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക്. മധ്യഭാഗത്തായി കാണുന്ന

H S S Examination Main sheets/CV cover എന്നതാണ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് അപേക്ഷിക്കുന്നതിനുള്ള ലിങ്ക് .മുന്‍വര്‍ഷം എസ് എസ് എല്‍ സി പരീക്ഷാസമയത്ത് എ ലിസ്റ്റ് തയ്യാറാക്കുന്ന സമയത്ത് നല്‍കിയ പാസ്‌വേഡാണ് ഉപയോഗിക്കേണ്ടത്. ഹയര്‍ സെക്കണ്ടറി വിഭാഗക്കാര്‍ ഹയര്‍ സെക്കണ്ടറിയുടെ സ്കൂള്‍ കോഡാണ് യൂസര്‍ നാമവും പാസ്‌വേഡുമായി നല്‍കേണ്ടത്.UserName Password ഇവ നല്‍കുമ്പോള്‍ തുറന്ന് വരുന്ന പേജിലെ Examination എന്ന മെനുവിലെ SSLC എന്ന ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പുതിയൊരു ജാലകം ലഭിക്കും ഈ ജാലകത്തിലെ Submit Details of Main Answer Books and CV Cover എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ നല്‍കുന്നതിനുള്ള പുതിയ ജാലകം ലഭിക്കും . ആവശ്യമായ മെയിന്‍ ഷീറ്റുകളുടെയും അഡീഷണല്‍ ഷീറ്റുകളുടെയും CV Cover-കളുടെയും എണ്ണം നല്‍കുക(ഇവ കണക്കാക്കുന്ന വിധം സര്‍ക്കുലറില്‍ വിശദീകരിച്ചിട്ടുണ്ട്).സ്കൂള്‍ ഫോണ്‍ നമ്പരും മൊബൈല്‍ നമ്പരും നല്‍കാനാവശ്യപ്പെട്ടിട്ടുണ്ട് . നല്‍കിയ വിവരങ്ങള്‍ ശരിയാണെന്നുറപ്പാക്കിയ ശേഷം മാത്രം Confirm ചെയ്യുക. 

സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

High School വിഭാഗം വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

Higher Secondary  വിഭാഗം വിവരങ്ങള്‍ നല്‍കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

 

Post a Comment

Previous Post Next Post