കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Income Tax Return 31-നകം സമര്‍പ്പിക്കണം


ആദായനികുതി നിയമമനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വര്‍ഷ(2012-13)ത്തെ (Assessment Year 2013-14) ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂലൈ 31 ആണ് .2012-13 സാമ്പത്തികവര്‍ഷത്തെ മൊത്തവരുമാനം(എല്ലാ കിഴിവുകള്‍ക്കും മുമ്പുള്ള Gross Salary) രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള ഏവരും റിട്ടേണുകള്‍ സമര്‍പ്പിക്കണം.. 200000 രൂപവരെയുള്ള(60 വയസില്‍ താഴെയുള്ളവര്‍ക്ക്) വരുമാനത്തിന് നികുതിയില്ല.
അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് പത്ത് ശതമാനവും അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ 20% അതിന് മുകളില്‍ 30% എന്നിങ്ങനെയാണ് നികുതിനിരക്ക്.ഇതോടൊപ്പം 3% Educational Cess നല്‍കണം.രണ്ട് മാര്‍ഗങ്ങളില്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാവുന്നതാണ്. -ഫയലിങ്ങും പേപ്പറുകളില്‍ പൂരിപ്പിച്ച് ആദായനികുതി ഓഫീസുകളില്‍ നേരിട്ട് നല്‍കുന്ന രീതിയും. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ മൊത്തവരുമാനം ഉള്ളവര്‍ക്ക് E-Filing നിര്‍ബന്ധമാണ്.
-റിട്ടേണുകള്‍ സമര്‍പ്പിക്കാനാഗ്രഹിക്കുന്നവര്‍ incometaxindia.gov.in എന്ന സൈറ്റിലെ http://incometaxindiaefiling.gov.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. നിങ്ങളുടെ പാന്‍ നമ്പറാണ് User Name. ഇഷ്ടമുള്ള പാസ്‌വേര്‍ഡ് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. ഭാവിയിലും ഉപയോഗിക്കേണ്ടി വരുമെന്നാതിനാല്‍ പാസ്‌വേര്‍ഡ്ഓര്‍ത്തുവെക്കണം. ഇ ഫയനിങ്ങിമായി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടത്തില്‍ നിങ്ങളുടെ പാന്‍ നമ്പര്‍, പേര്, DATE OF BIRTH ഇവനല്‍കണം. രണ്ടാം ഘട്ടത്തില്‍ പിതാവിന്റെ പേര് ,നിങ്ങളുടെ അഡ്രസ് ഇവ നല്‍കിയാന്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച് രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങളുടെ മൊബൈലിലേക്കും മെയില്‍ ഐ.ഡിയിലേക്കും മെസ്സേജുകള്‍ ലഭിക്കും. മെയിലില്‍ വന്ന മെസ്സേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ Registrationനടപടികള്‍ പൂര്‍ത്തിയാകും. ഇനി നിങ്ങള്‍ക്ക് ഫയല്‍ റിട്ടേണുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സാധിക്കും.

2013-14 Assessment Year-ലെ ITR-1 Form-ഉം നിര്‍ദ്ദേശങ്ങളും ഇവിടെ ലഭിക്കും  ITR-1 Form Instructions
All other forms can be downloaded from Here


4 Comments

Previous Post Next Post