ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം 2011-12 അധ്യയന വര്‍ഷത്തില്‍ എറണാകുളം ജില്ലയിലെ അഞ്ച് സ്‌കൂളുകളും മലപ്പുറം ജില്ലയിലെ രണ്ട് സ്‌കൂളുകളും കോഴിക്കോട് ജില്ലയിലെ രണ്ട് സ്‌കൂളുകളും കണ്ണൂര്‍ ജില്ലയിലെ ഏഴ് സ്‌കൂളുകളും ഉള്‍പ്പെടെ 16 യു.പി.സ്‌കൂളുകള്‍ ഹൈസ്‌കൂളുകളാക്കി അപ്‌ഗ്രേഡ് ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതിന് ആവശ്യമായ തുടര്‍നടപടികള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ആര്‍.എം.എസ്.എ. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ സ്വീകരിക്കും. അരൂര്‍, തെങ്ങോട്, നൊച്ചിമ, പിവനൂര്‍ക്കുടി (ട്രൈബല്‍), നെല്ലിക്കുഴി (പഞ്ചായത്ത്), വടശ്ശേരി, പേരയ്ക്കാമന്നാ, രാരോത്ത്, ചെറുവന്നൂര്‍, പെരിങ്ക്രി, കുട്ടിയേരി, പാച്ചേനി, ചെറിയൂര്‍, തടിക്കടവ്, താവിടിശ്ശേരി, ആറളം ഫാം എന്നീ ഗവണ്‍മെന്റ് യു.പി. സ്‌കൂളുകളാണ് അപ്‌ഗ്രേഡ് ചെയ്തത്.

Post a Comment

Previous Post Next Post