ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഐ.ടി ക്ലബ്ബ് രൂപീകരണം




.ടി അധിഷ്ഠിതപഠനത്തിന് ഊന്നല്‍നല്‍കിയുള്ള അധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത് . കാര്യക്ഷമമായ ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥിശാക്തീകരണവും അനിവാര്യമാണ്. ഈ ലക്ഷ്യം സാക്ഷാല്‍കരിക്കുവാന്‍ സ്കൂള്‍ ഐ.ടി ക്ലബ്ബുകള്‍ രൂപീകരിക്കുകയും വൈവിധ്യമാര്‍ന്ന ഐ.ടി ക്ലബ്പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതൂമാണ്. ഇത് ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം അഭിരുചിക്കനുസരിച്ച് പുതിയ മേഖലകള്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികളെയും പ്രാപ്തരാക്കുന്നതിനുംസഹായിക്കും.
ഹൈസ്ക്കൂളിലും ,ഹയര്‍സെക്കണ്ടറി , വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലും പ്രത്യേകമായി ക്ലബ്ബുകള്‍ രൂപീകരിക്കേണ്ടതാണ്. അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെക്കൊടുക്കുന്നു.

      1. .ടി ക്ലബ്ബ് എല്ലാ സ്കൂളുകളിലും ജൂലൈ 30-നകം രൂപീകരിക്കണം .
      2. പരമാവധി 50 കുട്ടികളെ ഉള്‍പ്പെടുത്തണം .
      3. ക്ലബ്ബിന് നേതൃത്വം കൊടുക്കുന്നതിനായി താഴെക്കൊടുത്തിരിക്കുന്ന രൂപത്തിലുള്ള ഒരു കമ്മറ്റി രൂപീകരിക്കണം.
  • രക്ഷാധികാരി : പ്രഥമാധ്യാപകന്‍ / പ്രിന്‍സിപ്പാള്‍
  • ഉപദേശകന്‍ (Advisor) : സ്കൂള്‍ ഐ.റ്റി. കോഡിനേറ്റര്‍( SITC/HSITC )
  • കണ്‍വീനര്‍ : സ്കൂള്‍ സ്റ്റുഡന്റ് ഐ.റ്റി. കോഡിനേറ്റര്‍
  • ജോയിന്റ് കണ്‍വീനര്‍മാര്‍ : HS/HSS വിഭാഗത്തില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയും ഒരു ആണ്‍കുട്ടിയും( ആകെ രണ്ടു കൂട്ടികള്‍ )
  • അംഗങ്ങള്‍ : കണ്‍വീനര്‍മാര്‍ കൂടാതെ അഞ്ചുപേര്‍

.ടി ക്ലബ്ബ് അംഗങ്ങളെ 6 വിഭാഗങ്ങളാക്കി തരംതിരിക്കാം

  • ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്.
  • ഇന്റര്‍നെറ്റ് പരിശീലനം.
  • അനിമേഷന്‍ പരിശീലനം.
  • ഡോക്യൂമെന്റെഷന്‍ , വിക്ടേഴ്സ് .
  • മലയാളം കമ്പ്യൂട്ടിംഗ്.
  • വിവിധതരം സോഫ്റ്റ് വെയര്‍ പരിശീലനം.
    ഓരോ വിഭാഗവും ചെയ്യേണ്ട പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത രൂപം ചുവടെ ചേര്‍ക്കുന്നു.
    1.ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്.
  • Computer lab-ലെ പ്രവര്‍ത്തനം സുഗമമാക്കുന്നതിന് വേണ്ടി SSITC മാരെ കണ്ടെത്തി(എട്ടാം ക്ലാസിന് മുന്‍ഗണന) lab maintenance-ന് അവരുടെ സേവനം പരമാവധി ഉപയോഗിക്കണം
  • മുന്‍വര്‍ഷങ്ങളില്‍ ഹാര്‍ഡ് ‌വെയര്‍പരിശീലനം ലഭിച്ച
    കുട്ടികളെ ഉപയോഗിച്ച് ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കേണ്ടതാണ്.
  • SSITC മാരുടെ നേതൃത്വത്തില്‍ എല്ലാ കമ്പ്യൂട്ടറുകളും Laptop,Netbook ഇവ charge ചെയ്ത് working condition ആക്കുക. O/S installation മറ്റ് സോഫ്ട് വെയറുകളുടെ installation തുടങ്ങിയപ്രവര്‍ത്തനങ്ങള്‍ക്ക് SITC/JSITC മാരെ സഹായിക്കുക.
  • സ്കൂളിലെ ഓരോക്ലാസിലെ തിരഞ്ഞെടുത്ത കുട്ടികളെ sampoorna, UID,Premetric ഇവയുടെ data entry-ക്കായി class teacher-നെ സഹായിക്കുന്നതിന് നിയോഗിക്കാവുന്നതാണ്.ഒരു വര്‍ഷത്തെ ഈ പ്രവര്‍ത്തനത്തിനിടെ എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണം.

    2.ഇന്റര്‍നെറ്റ് പരിശീലനം.

    School Wikki updation ,School Blog updation എന്നിവ ഈ ഗ്രൂപ്പിന്റെ ചുമതലയാണ്.വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ തരത്തിലുള്ള (Sampoorna etc..)data entryക്ക് ഈ ഗ്രൂപ്പിന്റെ സഹായം തേടാവുന്നതാണ്.
    ഇന്റര്‍നെറ്റിലെ ചതിക്കുഴികളെപ്പറ്റിയുള്ള ബോധവല്‍ക്കരണ ക്ളാസ്സുകള്‍ സംഘടിപ്പിക്കുക.

3.അനിമേഷന്‍ നിര്‍മ്മാണം (വിഷയം: )
മുന്‍ വര്‍ഷങ്ങളില്‍ അനിമേഷന്‍ പരിശീലനം ലഭിച്ച കുട്ടികള്‍ ഐ.ടി ക്ലബ്ബിലെ മറ്റ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കേണ്ടതാണ്.അനുയോജ്യമായ ഒരു വിഷയം തിരഞ്ഞെടുത്ത് (Eg.നല്ല നാളേക്കായ്, പരിസ്ഥിതി സംരക്ഷണം etc )ഒക്ടോബര്‍ മാസം പൂര്‍ത്തീകരിക്കത്തക്ക വി​ധം അനിമേഷന്‍ നിര്‍മ്മാണം പ്ളാന്‍ചെയ്യേണ്ടതാണ്.
  • കഥ – ജൂലൈ 30 നകം കണ്ടെത്തുന്നു
  • തിരക്കഥ – ചിത്ര രചനയില്‍ അഭിരുചിയുള്ള 4 കുട്ടികള്‍ ആഗസ്റ്റ്10 നകം പൂര്‍ത്തീകരിക്കുന്നു.
  • ബാക്ക്ഗ്രൗണ്ട് ഇമേജിംഗ് & ക്യാരക്ടര്‍ ഇമേജിംഗ് - ചിത്ര രചനയിലും ഡിജിറ്റല്‍ പെയിന്റിംഗിലും അഭിരുചിയുള്ള 4 കുട്ടികള്‍ വീതം ഉള്ള 2 ഗ്രൂപ്പ് ആഗസ്റ്റ് 20 നകം പൂര്‍ത്തീകരിക്കുന്നു.
  • അനിമേഷന്‍ നിര്‍മ്മാണം - 4 കുട്ടികള്‍ കഥ , തിരക്കഥ എന്നിവയ്ക്ക് അനുയോജ്യമായ തരത്തില്‍ സെപ്റ്റംബര്‍ 20 നകം അനിമേഷന്‍ നിര്‍മ്മിക്കുന്നു.
ആവശ്യമായ വീഡിയോ എഡിറ്റിംഗ് & ഓഡിയോ എഡിറ്റിംഗ് നടത്തി ഒക്ടോബര്‍
ആദ്യ വാരം സിനിമ പൂര്‍ത്തീകരിക്കുന്നു.
    4.ഡോക്യൂമെന്റേഷന്‍ , വിക്ടേഴ്സ് .
    സ്കൂള്‍ തലത്തില്‍ നടക്കുന്ന ചടങ്ങുകളും പൊതുപരിപാടികളും ചിത്രീകരിക്കുന്നുതും
  • ഡോക്യൂമെന്റ് ചെയ്യുന്നതും ഈ ഗ്രൂപ്പിന്റെ ചുമതലയാണ്. ഇവര്‍ക്കുള്ള ക്യാമറപരിശീലനവും വീഡിയോ എഡിറ്റിംഗ് പരിശീലനവും നല്‍കേണ്ടതാണ്.
  • .ടി @ സ്ക്കൂള്‍ വിക്ടേഴ്സ് ചാനലിലേക്ക് സംപ്രേക്ഷണ യോഗ്യമായ പരിപാടികള്‍
നിര്‍മ്മിക്കുകയോ കണ്ടെത്തുകയോ ചെയ്യണം.
5.മലയാളം ടൈപ്പിംഗ്
ഐടി ക്ലബ്ബ് രൂപീകരണത്തിനു ശേഷം ആഗസ്റ്റ്ആദ്യ ആഴ്ചയില്‍ തന്നെ മലയാളം ടൈപ്പിംഗ് പ്രാവീണ്യമുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നു. അവരില്‍ 2 പേരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മലയാളം ടൈപ്പിംഗ് പരിശീലനം നല്‍കുക.
സ്കൂള്‍ വിക്കിയില്‍ വിവരങ്ങള്‍ ചേര്‍ക്കല്‍: ജൂലൈ ആദ്യ ആഴ്ചയില്‍ ആരംഭിക്കേണ്ടതാണ്
വിവരശേഖരണം - 6 കുട്ടികള്‍
വിവരങ്ങള്‍ ചേര്‍ക്കല്‍ - 6 കുട്ടികള്‍
സ്കൂള്‍ ഡോക്യുമെന്റേഷന്‍ - 12 കുട്ടികള്‍
  • വിവിധതരം സോഫ്റ്റ് വെയര്‍ പരിശീലനം.
    .ടി ക്ലബ്ബ് അംഗങ്ങളെ ഉപയോഗിച്ച് മറ്റ് കുട്ടികള്‍ക്ക് വിവിധ സോഫ്ട് വെയര്‍ പരിശീലനം (Kstar,Marbl etc..) നല്‍കേണ്ടതാണ്.

Post a Comment

Previous Post Next Post